രാജാവ് അടിച്ചു തകർക്കുമ്പോൾ ഹിറ്റ്മാൻ അങ്ങനെ നോക്കി നിൽക്കാനാവില്ലലോ!!,ദേ പോകുന്നു രണ്ട് കുറ്റൻ സിക്സറുകൾ, വീഡിയോ ഇതാ..
രാജാവ് അടിച്ചു തകർക്കുമ്പോൾ ഹിറ്റ്മാൻ അങ്ങനെ നോക്കി നിൽക്കാനാവില്ലലോ!!,ദേ പോകുന്നു രണ്ട് കുറ്റൻ സിക്സറുകൾ, വീഡിയോ ഇതാ..
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഞായറാഴ്ച ഏറെ സന്തോഷത്തിന്റെ ദിവസമാണ്. പണ്ട് തങ്ങളെ കോരി തരിപ്പിച്ചിട്ടുള്ള രോ -കോ കൂട്ടുകെട്ടുകൾ ഒരിക്കൽ കൂടെ അവർ കാണുകയാണ്.സിഡ്നിയിൽ എവിടെ നിർത്തിയോ അവിടെ തന്നെ ഇരുവരും റാഞ്ചി യിൽ തുടങ്ങുകയായിരുന്നു.കൂട്ടത്തിൽ അപകടകാരി കോഹ്ലി തന്നെയായിരുന്നു.
കോഹ്ലിയുടെ കളി ആദ്യം കണ്ട് നീ രോഹിത് പിന്നീട് കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തുകയായിരുന്നു. അധികം സിക്സറുകൾക്ക് ശ്രമിക്കാതെ ഗ്യാപ്പുകൾ കണ്ടെത്തുകയായിരുന്നു അദ്ദേഹം. ഇതിന് ഇടയിൽ ഏകദിന ക്രിക്കറ്റിൽ തന്റെ 350 മത്തെ സിക്സും രോഹിത് കുറിച്ചു.
ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 15 മത്തെ ഓവറിലാണ് സംഭവം.ഓഫ് സ്പിന്നർ സുബ്രയെൻ പന്ത് എറിയാൻ എത്തുന്നു. തന്റെ ആദ്യത്തെ പന്ത് ഓഫ് സ്റ്റമ്പിന്റെ പുറത്ത് നിന്ന് ഒരു ഓഫ് സ്പിൻ ഡെലിവറി. അത് ഒരു സ്ലോഗ് സ്വീപ്, സിക്സർ. രണ്ടാമത്തെ പന്ത്, സെയിം ഡെലിവറി, സെയിം ഷോട്ട്, സെയിം റിസൾട്ട്, വീണ്ടും സിക്സർ.
തന്റെ ഏകദിന ക്രിക്കറ്റ് കരിയറിലെ 351 സിക്സറുകൾ ഇത് വരെ രോഹിത് സ്വന്തമാക്കി.നിലവിൽ ഏറ്റവും കൂടുതൽ ഏകദിന സിക്സറുകൾ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ ആഫ്രിദിയുടെ ഒപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്.നിലവിൽ രോഹിത്തും കോഹ്ലിയും ഫിഫ്റ്റി പിന്നിട്ട് റാഞ്ചിയിലെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
HISTORY BY ROHIT. ⭐
— Johns. (@CricCrazyJohns) November 30, 2025
- Rohit Sharma becomes the first Indian to Complete 350 Sixes in ODI History. pic.twitter.com/fmc7n4gMMl

Comments
Post a Comment