കർമ!!,, ബൗണ്ടറി കൗണ്ട് ലോകക്കപ്പിന്റെ ശാപമോ!!, ഏകദിനത്തിൽ ഗതിപിടിക്കാത്ത സായിപ്പുമാർ, കണക്കുകൾ ഇങ്ങനെ....
കർമ!!,, ബൗണ്ടറി കൗണ്ട് ലോകക്കപ്പിന്റെ ശാപമോ!!, ഏകദിനത്തിൽ ഗതിപിടിക്കാത്ത സായിപ്പുമാർ, കണക്കുകൾ ഇങ്ങനെ....
2019 ഏകദിന ലോകക്കപ്പ് വിജയച്ചിതിന് ശേഷം ഇംഗ്ലണ്ടിന് ഏകദിനത്തിൽ അത്ര നല്ല കാലമല്ല.2021 ൽ മോർഗൻ കൂടെ പടിയിറങ്ങിയതതോടെ ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ പതനം സമ്പൂർണമായി. ബട്ട്ലർ മോർഗന്റെ പിൻഗാമിയായി അവരോധിക്കപെട്ടെങ്കിലും ഒരിക്കൽ പോലും പഴയ പ്രതാപം തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല.ബട്ട്‌ലർ മാറി ബ്രൂക്ക് വന്നിട്ടും സായിപ്പുകൾകക്ക് രക്ഷയില്ല.
മോർഗൻ വിരമിച്ചതിന് ശേഷം ഇംഗ്ലണ്ട് കളിച്ചത് 54 ഏകദിനങ്ങളാണ്. അതിൽ വിജയിച്ചത് വെറും 18 മത്സരങ്ങൾ. തോൽവി രുചിച്ചതോ 32 മത്സരങ്ങളിൽ.വിജയശതമാനം വെറും 30%.ഈ കാലയളവിൽ ഇംഗ്ലണ്ടിനെക്കാൾ കൂടുതൽ വിജയങ്ങൾ ടെസ്റ്റ് കളിക്കാത്ത പല രാജ്യങ്ങൾ നേടിയെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത.സ്കോട്ട്ലാൻഡ്,നേപ്പാൾ, നമിബീയ എന്നീ ടീമുകളാണ് ഇവയിൽ ചിലത്.
ഇനി വിജയശതമാനത്തിലേക്ക് വന്നാൽ അവിടെയും ഇംഗ്ലണ്ടിന് മുകളിൽ കാണുന്ന രാജ്യങ്ങൾ നോക്കിയാൽ അറിയാം മുൻ ലോകചാമ്പ്യൻമാർ എത്രത്തോളം അധപ്പതിച്ചെന്നറിയാൻ. സ്കോട്ട്ലാൻഡ്,നേപ്പാൾ,നമിബീയ,കാനഡ, ഒമാൻ എന്നിവയാണ്.ബ്രൂക്കിനെ കൊണ്ട് ഇത്രയും തകർന്നു പോയ ഈ ഇംഗ്ലീഷ് ടീമിനെ പഴയ പ്രതാപത്തിലേക് എത്തിക്കാൻ കഴിയുമോ.ശെരിക്കും എന്താണ് അവരുടെ പ്രശ്നം, എന്താണ് നിങ്ങളുടെ അഭിപ്രായം...

Comments
Post a Comment