8 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ്, ഒടുവിൽ കൈയെത്തും ദൂരത്ത് വിജയം കൈവിട്ട് വിൻഡിസ്.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് നിലവിൽ അത്ര നല്ല കാലമല്ല. ഏകദിന ലോകക്കപ്പിന് യോഗ്യത പോലും അവർക്ക് ലഭിച്ചിരുന്നില്ല. പിന്നീട് വന്ന ട്വന്റി ട്വന്റി ലോകക്കപ്പിലും ശരാശരി പ്രകടനമായിരുന്നു. പക്ഷെ 2026 ട്വന്റി ട്വന്റി ലോകക്കപ്പിലേക്കുള്ള കൃത്യമായ ഒരുക്കത്തിലാണ് അവർ. ഷായി ഹോപ്പിന്റെ കീഴിൽ പഴയ പോരാട്ടവീര്യം ട്വന്റി ട്വന്റി ക്രിക്കറ്റില്ലെങ്കിലും തിരികെ കൊണ്ട് വരുകയാണ് അവർ. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയിൽ നിന്ന് അത് വ്യക്തമാണ്. 11 മാൻ വരെ ബാറ്റ് ചെയ്യുന്ന പഴയ വെസ്റ്റ് ഇൻഡീസ് ലൈൻ അപ്പിനോളം വരുന്ന ഒരു ഇലവൻ കൂടി നിലവിൽ അവർ രൂപപ്പെടുത്തുകയാണ്.അഞ്ചു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയിൽ നിലവിൽ വെസ്റ്റ് ഇൻഡീസ് 2-1 ന്ന് പിന്നിലാണ്. പക്ഷെ ഈ മൂന്നു മത്സരങ്ങളിലും അവരുടെ പോരാട്ടവീര്യം എടുത്ത് പറയേണ്ടത് തന്നെയാണ്.ഞായറാഴ്ച നടന്ന മൂന്നാമത്തെ ട്വന്റി ട്വന്റിയിൽ 178 റൺസ് പിന്തുടരാനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു വേള 8 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലേക്ക് തകരുന്നു.എന്നാൽ 9 വിക്കറ്റിൽ റൊമാറിയോക്ക് ഒപ്പം ചേർന്ന സ്പ്രിങ്ങർ കൂറ്റൻ അടികൾ കൊണ്ട് മത്സരം ആവേശകരമാക്കി.78 റൺസിന്റെ 9 മത്തെ വിക്കറ്റ് കൂട്ടുകെട്ട് 19 മത്തെ ഓവറിന്റെ പന്തിൽ ഡഫിയുടെ പന്തിൽ അദ്ദേഹത്തിന്റെ സ്വന്തം കയ്യിൽ തന്നെ അവസാനിച്ചു.ഒടുവിൽ കിവീസ് 9 റൺസിന് മത്സരം വിജയിച്ചു. വെസ്റ്റ് ഇൻഡീസിന് വേണ്ടി റൊമാരിയോ 49 റൺസും സ്പ്രിഗർ 39 റൺസും സ്വന്തമാക്കി.നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് സ്വന്തമാക്കി.34 പന്തിൽ 56 റൺസ് നേടിയ കോൺവേയായിരുന്നു ഇന്നിങ്സ് ടോപ് സ്കോറർ.മത്സരത്തിൽ മൂന്നു വിക്കറ്റ് നേടിയ സോദിയാണ് കളിയിലെ താരം..

Comments

Popular posts from this blog

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..

ഇനിയെങ്കിലും!!സഞ്ജുവിനെ തിരിച്ചു എടുത്ത് ഓപ്പണിങ് കൊടുക്ക്, സഞ്ജുവിന് പകരം ഓപ്പണിങ് എത്തിയ ഗില്ലിന്റെ ഓപ്പണിങ് കണക്കുകൾ അറിയുമ്പോഴേ ബി സി സി ഐ സഞ്ജുവിനോട് ചെയ്യുന്ന നന്ദികേടിന്റെ ആഴമറിയും, കണക്കുകൾ ഇങ്ങനെ..