Categories
Uncategorized

ലക്നൗവിന് RCB യുടെ റെക്കോർഡ് തകർക്കാൻ ഉള്ള അവസരം നഷ്ടമായത് ഇവിടെ വെച്ചാണ് ; വീഡിയോ കാണാം

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ പിറന്ന ഇന്നലെത്തെ ഹൈസ്കോറിങ്ങ് പോരാട്ടത്തിൽ പഞ്ചാബിനെതിരെ ലഖ്നൗ 56 റൺസിന്റെ വിജയം നേടിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് നേടിയത്. കളിയിലെ താരമായ മാർക്കസ് സ്റ്റോയിനിസ് 40 പന്തിൽ 72 റൺസോടെ ടോപ് സ്കോററായി. മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണർ കൈൽ മെയേഴ്സ്‌ 54 റൺസും, ബഡോനി 43 റൺസും, പുരൻ 45 റൺസും എടുത്തു.

മറുപടി ബാറ്റിങ്ങിൽ 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്സ് 19.5 ഓവറിൽ 201 റൺസിൽ ഓൾഔട്ടായി അവസാനിക്കുകയായിരുന്നു. 36 പന്തിൽ 66 റൺസെടുത്ത അഥർവ തൈദേ ടോപ് സ്കോററായപ്പോൾ, സിക്കന്ദർ റാസ, ലിവിങ്സ്റ്റൺ, സാം കറൻ, ജിതേഷ് ശർമ എന്നിവരും ചെറിയ സംഭാവനകൾ നൽകിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. ലഖ്നൗ നിരയിൽ നാല് വിക്കറ്റ് വീഴ്ത്തിയ യാഷ് താക്കൂറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹഖും തിളങ്ങി.

മത്സരത്തിൽ 257 റൺസ് എടുത്ത ലഖ്നൗ, 2013 സീസണിൽ ബംഗളൂരു നേടിയ 263 റൺസിന്റെ റെക്കോർഡ് തകർക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. അതിന് പ്രധാന കാരണമായി ആരാധകർ പറയുന്നത്, നായകൻ കെ എൽ രാഹുലിന്റെ വിക്കറ്റ് കുറച്ചുകൂടി നേരത്തെ വീഴ്ത്തിയിരുന്നെങ്കിൽ എന്നാണ്. അരങ്ങേറ്റമത്സരം കളിക്കുന്ന പേസർ ഗുർണൂർ ബ്രാർ എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽതന്നെ രാഹുൽ നൽകിയ ക്യാച്ച് അഥർവ തൈഡെ വിട്ടുകളഞ്ഞിരുന്നു. പിന്നീട് 9 പന്തുകൾ നേരിട്ട രാഹുൽ വെറും 12 റൺസ് മാത്രം എടുത്താണ് പുറത്തായത്. ആദ്യ ഓവറിലെ അവസാന നാല് പന്തുകളും ഡോട്ട് ബോൾ ആക്കിയിരുന്നു. രാഹുൽ വെറുതെ നഷ്ടമാക്കിയ പന്തുകൾകൂടി ഉണ്ടായിരുന്നെങ്കിൽ അവർ അനായാസം 263 റൺസ് മറികടക്കുമായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്.

Categories
Uncategorized

ഇവിടെ വെച്ചാണ് പഞ്ചാബ് കളി കൈവിട്ടത് ,ക്യാച്ച് ആണെന്ന് കരുതി എല്ലാവരും ആഘോഷിച്ചു ,പക്ഷേ ;വീഡിയോ കാണാം

ഐപിഎൽ മത്സരങ്ങൾ ഓരോ ദിവസവും ആവേശം നിറച്ച് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ലക്നൗ പഞ്ചാബ് മത്സരത്തിൽ സ്കോർ ചെയ്യപ്പെട്ടത് 460 നു അടുത്ത് റൺസ് ആണ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ പഞ്ചാബിന് വിജയലക്ഷ്യമായി മുന്നിൽ ഉയർത്തിയത് ആവട്ടെ 258 എന്ന കൂറ്റൻ വിജയലക്ഷ്യവും. വിജയലക്ഷം പിന്തുടർന്ന പഞ്ചാബ് ഇന്നിംഗ് 201 ൽ അവസാനിച്ചു. ടോസ് നേടിയ പഞ്ചാബ് ലക്നൗവിനെ ബാറ്റിങ്ങിന് അയച്ച തീരുമാനം പലയാളുകളും സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യുന്നുണ്ട്.

ഒരുപക്ഷേ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്തിരുന്നുവെങ്കിൽ മത്സരത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു എന്നും പല ആളുകളും അഭിപ്രായപ്പെടുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷേ രാഹുൽ ആദ്യാവസാനം ബാറ്റ് ചെയ്തിരുന്നുവെങ്കിൽ ലക്നൗ സ്കോർ എത്ര അധികമാകുമായിരുന്നില്ല എന്നാണ് പലയാളുകളും സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യുന്നത്. ഇതിന് പ്രധാനമായും കാരണമായി പറയുന്നത് ഈ ഐപിഎല്ലിലെ രാഹുലിന്റെ മെല്ലെ പോക്കാണ്. രാഹുൽ കഴിഞ്ഞ മത്സരത്തിൽ നേടിയത് 12 റൺസ് മാത്രമാണ്.

മത്സരത്തിൽ ലക്നൗവിനായി മാർകസ് സ്റ്റോയിനിസ് 72 റൺസ് ആണ് അടിച്ചുകൂട്ടിയത്. ഓപ്പണർ ആയി ഇറങ്ങിയ കൈൽ മയെര്സ് ആവട്ടെ 24 പന്തിൽ 54 റൺസ് അടിച്ചു കൂട്ടിയത് മത്സരത്തിന്റെ ഗതിയിൽ ഏറെ നിർണായകമായി. ഇവർക്ക് പുറമേ നിക്കോളാസ് പൂരാനും ആയുഷ് ബാഡോണിയും റൺസ് കണ്ടെത്തി. എല്ലാവരും തകർത്ത് അടിച്ചതോടെയാണ് ലക്നൗ ടോട്ടൽ 250 ന് മുകളിൽ ചെന്ന് അവസാനിച്ചത്. രാഹുൽ ചാഹർ ഒഴികെ എല്ലാ ബോളർമാരും അടിവാങ്ങി. റബാഡയും അർഷ്ദീപും നാല് ഓവറിൽ 50 നു മുകളിൽ റൺസ് ആണ് ലക്നൗ ബാറ്റ്സ്മാൻമാറിൽ നിന്നും വാങ്ങിക്കൂട്ടിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ആദിത്യ ടൈടെയും സിക്കന്ദർ റസായും തകർത്തടിക്കാൻ ശ്രമിച്ചെങ്കിലും പഞ്ചാബ് ബാറ്റിംഗ് 201ഇൽ അവസാനിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ചർച്ച ചെയ്യുന്നത് ലിവിങ്സ്റ്റൺ പാഴാക്കിയ സ്റ്റോയിനിസിന്റെ ക്യാച്ചാണ്. രാഹുൽ ചാഹർ എറിഞ്ഞ പന്തൽ സ്റ്റോയിനസ് ഉയർത്തിയടിച്ചു. ലിവിങ്സ്റ്റൺ ക്യാച്ച് എടുത്ത് എല്ലാവരും ആഘോഷിക്കാൻ തുടങ്ങിയപ്പോഴാണ് ലിവിങ്സ്റ്റണിന്റെ കാൽ ബൗണ്ടറി റോപ്പിൽ തട്ടിയതായി കണ്ടത്. അമ്പയർ ഇത് സിക്സ് വിധിക്കുകയും ചെയ്തു. മത്സര ഗതി തന്നെ മാറ്റിയ ഈ നിമിഷത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Uncategorized

ദേ ചിരിക്കുന്നു ! അടയാള പെടുത്തക കാലമേ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം; വീഡിയോ കാണാം

ഇന്നലെ മൊഹാലിയിൽ നടന്ന ഹൈസ്കോറിങ്‌ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിംഗ്സിനെ 56 റൺസിന് കീഴടക്കിയിരുന്നു. ഇരു ടീമുകളും 200 പിന്നിട്ട മത്സരത്തിലാകെ പിറന്നത് 458 റൺസാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് നേടിയത്. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ കൂടിയാണ്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് പൊരുതിനോക്കിയെങ്കിലും 19.5 ഓവറിൽ 201 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.

ആദ്യ ബാറ്റിങ്ങിൽ 12 റൺസെടുത്ത നായകൻ രാഹുൽ ഒഴികെയുള്ളവരേല്ലാം, ലഖ്നൗവിനായി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചിരുന്നു. 24 പന്തുവീതം നേരിട്ട മയേർസ് 54 റൺസും ബഡോണി 43 റൺസും എടുത്തു മികച്ച അടിത്തറ പാകി. പിന്നീടെത്തിയ സ്റ്റോയിനിസും പൂരനും അതേ ശൈലിയിൽ തകർത്തടിച്ചതോടെ അവർ വൻ സ്കോറിലേക്ക് നീങ്ങി. പൂരൻ 19 പന്തിൽ 45 റൺസ് എടുത്തപ്പോൾ 40 പന്തിൽ 72 റൺസടിച്ച സ്റ്റോയിനിസ് കളിയിലെ താരവുമായി.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് ഓപ്പണർമാരായ നായകൻ ധവാന്റെയും പ്രഭ്സിമ്രന്റെയും വിക്കറ്റ് തുടക്കത്തിൽതന്നെ നഷ്ടമായി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന അഥർവ ടൈദേയും സിക്കന്ധർ റാസയും 78 റൺസ് കൂട്ടുകെട്ടിലൂടെ അവർക്ക് ചെറിയൊരു പ്രതീക്ഷ നൽകി. റാസ 36 റൺസും ടൈദേ 66 റൺസും എടുത്തു പുറത്തായി. പിന്നീടെത്തിയ ഓൾറൗണ്ടർമാരായ ലിവിങ്സ്റ്റൺ(14 പന്തിൽ 23), സാം കറൻ(11 പന്തിൽ 21), വിക്കറ്റ് കീപ്പർ ജിതേഷ് ശർമ(10 പന്തിൽ 24), എന്നിവരൊക്കെ ചെറിയ വെടിക്കെട്ട് ഇന്നിങ്സുകൾ കളിച്ചെങ്കിലും വിജയിക്കാൻ അത് മതിയായിരുന്നില്ല. പേസർമാരായ യാഷ് താക്കൂർ 4 വിക്കറ്റും നവീൻ ഉൾ ഹഖ് 3 വിക്കറ്റും വീഴ്ത്തി.

മത്സരശേഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം തരംഗമായിരിക്കുന്നത് ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറിന്റെ അപ്പോഴത്തെ മുഖഭാവങ്ങളാണ്. അതിന് കാരണമുണ്ട്, എപ്പോഴും ഡഗ്ഔട്ടിൽ യാതൊരു കുലുക്കവുമില്ലാതെ വളരെ ഗൗരവഭാവത്തിൽ ഇരിക്കാറുള്ളതാണ് അദ്ദേഹം. എപ്പോഴും ചുണ്ടും കൂട്ടിപ്പിടിച്ച് ഇരിക്കാറുള്ള ഗംഭീർ, ഒന്നു പുഞ്ചിരിക്കുന്ന നിമിഷംതന്നെ വളരെ അപൂർവമാണ്. പക്ഷേ ഇന്നലെ ലഖ്നൗ ബോളിങ്ങിന്റെ അവസാന ഓവറുകളിൽ അവർ വിജയമുറപ്പിച്ചെന്ന് മനസിലായതോടെ, വളരെ കൂളായി സഹപരിശീലകരുമായി പുഞ്ചിരിയോടെ തമാശകൾ പറഞ്ഞിരിക്കുന്ന ഗംഭീറിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Categories
Uncategorized

കണക്കുകൾ അപ്പോ തന്നെ വീട്ടിയാണ് ശീലം ,തന്നെ പറ്റിച്ചവനെ തിരിച്ചു പറ്റിച്ചു ബഡോണി:വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലക്നൗ അനായാസം പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ആയിരുന്നു കഴിഞ്ഞദിവസം ലക്നൗ പഞ്ചാബിനെതിരെ അടിച്ചുകൂട്ടിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 257 റൺസ് പഞ്ചാബിനെതിരെ ഉയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് ഇന്നിങ്സ് 201ഇൽ അവസാനിച്ചു.

ലക്നൗ ഇന്നിംഗ്സിൽ ഒട്ടുമിക്ക എല്ലാ ബാറ്റ്സ്മാൻമാറും തിളങ്ങി. മാർനസ് സ്റ്റോയിനിസ് 40 പന്തിൽ 72ഉം കൈൽ മയെര്സ് 24 പന്തിൽ 54 ഉം റൺസ് നേടിയപ്പോൾ പൂരാൻ 45ഉം ബഥോണി 43ഉം റൺസ് നേടി. ക്യാപ്റ്റൻ കെ എൽ രാഹുൽ 12 റൺസ് മാത്രം സ്വന്തമാക്കി. രാഹുൽ വേഗത്തിൽ ഔട്ട് ആയതുകൊണ്ടാണ് ലക്‌നൗൻസ് സ്കോർ പടുത്തുയർത്തിയത് എന്നുള്ള രീതിയിൽ ട്രോളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ ശിഖർ ധവാനെ നഷ്ടമായി. പക്ഷേ പഞ്ചാബിനായി അഥർവ്വ തൈടെ 66 റൺസ് നേടിയത് പഞ്ചാബ് സ്കോർ 200 നു മുകളിലെത്തിച്ചു. പക്ഷേ തുടക്കം പാളിയത് പഞ്ചാബിന് തിരിച്ചടിയായി. മത്സരത്തിൽ ഒരുതരത്തിലും ലക്നൗ ഉയർത്തിയ കൂറ്റൻ സ്കോർ പഞ്ചാബ് ചെയ്സ് ചെയ്യുമെന്ന് തോന്നിച്ചില്ല. പരിക്കിന് ശേഷം ഈ മത്സരത്തിൽ ക്യാപ്റ്റനായി തിരിച്ചെത്തിയ ശിഖർ ധവാൻ വെറും ഒരു റൺസ് മാത്രം സ്വന്തമാക്കി.

മത്സരത്തിൽ ലക്‌നൗ ബാറ്റ് ചെയ്യുമ്പോൾ അരങ്ങേറിയ രസകരമായ സംഭവം എന്താണ് എന്നാൽ ലിവിങ്സ്റ്റുണും ആയുഷ് ബഥോണിയും തമ്മിൽ കൊമ്പ് കോർത്തതാണ്. ബഥോണി ബാറ്റ് ചെയ്യുമ്പോൾ ലിവിങ്സ്റ്റൺ ആക്ഷൻ എടുത്ത് ബൗൾ ചെയ്യാൻ ഓങ്ങിയെങ്കിലും ബൗൾ ചെയ്യാതെ പറ്റിച്ചു. തൊട്ടടുത്ത നിമിഷം തന്നെ ബഥോണി ബാറ്റ് ചെയ്യാനായി ഓങ്ങിയെങ്കിലും ബാറ്റ് ചെയ്യാതെ പിൻവാങ്ങി. ഇത് ശിഖർ ധവാൻ ഉൾപ്പെടെയുള്ള ആളുകളിൽ ചിരി പടർത്തിയ നിമിഷമായി മാറി. മത്സരത്തിനിടെ നടന്ന രസകരമായ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket

55 മീറ്റർ ഉയരത്തിൽ മെയേഴ്സ് അടിച്ച സിക്സ് കണ്ട് സഹ താരങ്ങളുടെ വരെ കണ്ണ് തള്ളി ; വീഡിയോ കാണാം

വെസ്റ്റ് ഇൻഡീസ് താരങ്ങൾ എന്നും ക്രിക്കറ്റിലെ എന്റർടൈൻമാരാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളാണ് ഇവർ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ക്രിസ് ഗെയ്ൽ നടത്തിയ പ്രകടനങ്ങളും കൊൽക്കത്ത നൈറ്റ്‌ റൈഡർസിനെ വേണ്ടി സുനിൽ നരേനും ആൻഡ്രേ റസ്സലും നടത്തിയ പ്രകടനങ്ങളും ഇതരത്തിലുള്ളതാണ്.

പുതിയ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലും ഇത്തരത്തിൽ ഒരു വെസ്റ്റ് ഇൻഡീസ് താരം അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി കളിക്കുന്ന കൈൽ മേയർസാണ് ഈ താരം.പതിവ് പോലെ തന്നെ കണ്ണഞ്ചിപ്പിക്കുന്ന സിക്സറുകൾ അടങ്ങിയ ആക്രമണ ബാറ്റിംഗ് തന്നെയാണ് ഈ വിൻഡിസ് താരത്തിന്റെയും പ്രത്യേകത.

ഇപ്പോൾ ഇത്തരത്തിൽ ഒരു അത്ഭുതമായ സിക്സർ പറത്തിയിരിക്കുകയാണ് മേയർസ്.ഇന്ത്യൻ പ്രീമിയർ ലീഗിലെ 38 മത്തെ മത്സരം. ലക്ക്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിങ്സിനെ നേരിടുകയാണ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാൻ ബൗളിംഗ് തിരെഞ്ഞെടുത്തു.ലക്ക്നൗ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ.പഞ്ചാബ് യുവ താരം എറിഞ്ഞ ഓവറിലെ മൂന്നാമത്തെ പന്ത് നോ ബോൾ വിളിക്കുന്നു. അടുത്ത ബോൾ ഫ്രീഹിറ്റ്‌. കെയ്ൽ മേയർസ് ആണ് സ്ട്രൈക്കിൽ.എന്നാൽ മേയർസ് 55 മീറ്റർ ഉയരത്തിൽ ഗാലറിയുടെ ആറാം നിരയിലേക്ക് മിഡ്‌ വിക്കറ്റിന് മുകളിലൂടെ ഒരു കിടിലൻ സിക്സർ സ്വന്തമാക്കുന്നു.

Categories
Uncategorized

ചോരാത്ത കൈകളുമായി സഞ്ജു; അലിഭായിയെ പുറത്താക്കിയ കിടിലൻ ക്യാച്ച്; വീഡിയോ കാണാം

ഐപിഎല്ലിലെ തങ്ങളുടെ ഇരുന്നൂറാം മത്സരത്തിൽ ഇന്നലെ ചെന്നൈയ്ക്കെതിരെ 32 റൺസ് വിജയവുമായി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ ആദ്യമായി ഇരുനൂറ് റൺസ് പിന്നിടുകയും ചെയ്ത അവർ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. ചെന്നൈയുടെ മറുപടി 6 വിക്കറ്റിന് 170 റൺസിൽ അവസാനിക്കുകയായിരുന്നു. 43 പന്തിൽ 77 റൺസെടുത്ത റോയൽസ് ഓപ്പണർ ജൈസ്സ്വാൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്‌ക്കായി ഓപ്പണർ ഗെയ്ക്വാദ് 29 പന്തിൽ 47 റൺസ് എടുത്തുവെങ്കിലും സഹഓപ്പണർ കോൺവെയും, പിന്നീടെത്തിയ രഹാനെയും, ഇംപാക്ട് പ്ലയറായ അമ്പാട്ടി റായിഡുവും പെട്ടെന്ന് മടങ്ങിയതോടെ 10.4 ഓവറിൽ 74/4 എന്ന നിലയിലായിരുന്നു അവർ. അതോടെ മത്സരത്തിൽ രാജസ്ഥാൻ മേൽക്കൈ നേടിയെങ്കിലും ചെന്നൈ മധ്യനിര പരാജയം സമ്മതിച്ചിരുന്നില്ല. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന മൊയീൻ അലിയും ശിവം ദുബേയും വെറും നലോവറിനുള്ളിൽ അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ വീണ്ടും മത്സരം ബലാബലമായി.

ആദം സാമ്പ എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ അഞ്ചാം പന്തിൽ മികച്ചൊരു റിഫ്ലക്സ് ക്യാച്ചിലൂടെ മൊയീൻ അലിയെ പുറത്താക്കിയ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു, രാജസ്ഥാന് നിർണായക ബ്രേക്ക്ത്രൂ നൽകി. ചെന്നൈ നിരയിലെ ഏറ്റവും അപകടകരമായ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്‌തിരുന്ന അലി പുറത്തായി ജഡേജ വന്നതോടെ സ്‌കോറിംഗ് മന്ദഗതിയിലായി. ശിവം ദുബേ അർദ്ധസെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.

12 പന്തിൽ നിന്നും രണ്ടു വീതം ഫോറും സിക്സുമടക്കം 23 റൺസാണ് മൊയീൻ അലി നേടിയത്. ബാറ്റിന്റെ അടിഭാഗത്ത് കൊണ്ട് താഴേക്ക് പോകുകയായിരുന്ന പന്തിനെ തന്റെ പാഡിന്റെ അടുത്തുവച്ചാണ് സഞ്ജു കൈപ്പിടിയിൽ ഒതുക്കിയത്. പേസർമാരുടെ പന്തുകളെ അപേക്ഷിച്ച് സ്പിന്നർമാരുടെ പന്തുകളിൽ വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ, താഴ്ന്നുവരുന്ന ക്യാച്ചുകൾ എടുക്കുന്നത് അല്‌പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും സഞ്ജു അത് അനായാസം കൈകാര്യം ചെയ്തു. 3 വിക്കറ്റുമായി സാമ്പയും 2 വിക്കറ്റുമായി അശ്വിനും തിളങ്ങി.

Categories
Uncategorized

മാറി നിൽക്കട ! ക്യാപ്റ്റൻ കൂൾ അല്ല ,പതിരണയുടെ പ്രവർത്തി കണ്ട് കൺട്രോൾ പോയി ധോണി ; വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയ്സ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ 202 റൺസ് എന്ന കൂറ്റൻ സ്കോറാണ് ജയ്പൂരിൽ ഉയർത്തിയത്. ജയ്പൂരിൽ ഒരു ടീം ഇടുന്ന ഐപിഎല്ലിലെ ഉയർന്ന സ്കോറും ഇതുതന്നെയായിരുന്നു.

മറുപടി ബാറ്റിംഗ് ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിന് മോശം പവർ പ്ലേ തിരിച്ചടിയായി. മത്സരത്തിൽ 32 റൺസ് തോൽവി ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസിനെതിരെ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. മത്സരത്തിൽ ധോണി ബാറ്റിംഗ് ഇറങ്ങാഞ്ഞത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇതിനിടയിൽ ഇർഫാൻ പത്താൻ ഉൾപ്പെടെയുള്ള ആളുകൾ സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി രംഗത്ത് എത്തിയിട്ടുണ്ട്.

രാജസ്ഥാന് നിർണായകമായത് ജോസ് ബട്ലർ ജെയസ്വാൾ പാർട്ണർഷിപ്പ് ആണ്. മത്സരത്തിൽ 77 റൺസാണ് ജെയ്സ്വാൾ നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 17 റൺസ് മാത്രം നേടിയപ്പോൾ ബട്ലർ, പടിക്കൽ എന്നിവർ 27ഉം ദ്രുവ് ജൂവൽ 34 റൺസും സ്വന്തമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശിവം ദുബെ 52ഉം ഋതുരാജ് 47ഉം റൺസ് സ്വന്തമാക്കിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.

ഇതിനിടയിൽ അരങ്ങേറിയ മറ്റൊരു രസകരമായ സംഭവം എന്താണ് എന്നാൽ ധോണി ഗ്രൗണ്ടിൽ ചൂടായതാണ്. പതിരാണ ധോണിയുടെ ത്രോ തടഞ്ഞത് ആണ് ധോണിയെ ചൊടിപ്പിച്ചത്. പതിരാണ അത് ഒരു പക്ഷേ വിട്ടിരുന്നുവെങ്കിൽ റൺഔട്ട് ആകേണ്ട അവസരം ഉണ്ടായിരുന്നു. ബോളിന് മുന്നിൽ നിന്ന പതിരാണ അത് തടുത്തു നിർത്തി. ധോണി ഗ്രൗണ്ടിൽ ചൂടാവുന്ന അപൂർവ്വം നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Uncategorized

സെൽഫി എടുക്കുന്നതിന് ഇടയിൽ കാൾ വന്നു ,ഫോൺ എടുത്തു സംസാരിച്ചു സഞ്ജു ; വീഡിയോ കാണാം

ഇന്നലെ ജയ്പൂരിൽ നടന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സിനെ 32 റൺസിന് കീഴടക്കി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. ഈ സീസണിൽ ഇതിനുമുൻപ് ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോഴും 3 റൺസിന് റോയൽസാണ് വിജയിച്ചത്. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് വെടിക്കെട്ട് അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ജൈസ്‌വാളിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. ചെന്നൈയുടെ മറുപടി 170/6 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.

ഓപ്പണർ ഗെയ്ക്വാദ് 29 പന്തിൽ 47 റൺസ് നേടിയെങ്കിലും, 16 പന്തിൽ 8 റൺസെടുത്ത കോൺവെയും, 13 പന്തിൽ 15 റൺസെടുത്ത രഹാനെയും, ഇംപാക്ട് പ്ലെയറായി ഇറങ്ങി പൂജ്യത്തിന് പുറത്തായ റായിഡുവും ചെന്നൈയ്ക്ക് നിരാശയാണ് സമ്മാനിച്ചത്. എങ്കിലും 33 പന്തിൽ 52 റൺസോടെ മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ച ശിവം ദുബേ അവസാന പന്തിലാണ്‌ പുറത്തായത്. മൊയീൻ അലി 12 പന്തിൽ 23 റൺസും ജഡേജ 15 പന്തിൽ പുറത്താകാതെ 23 റൺസും നേടിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല.

നേരത്തെ 77 റൺസെടുത്ത ജൈസ്വാളിന് പുറമേ, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജുറെൽ(15 പന്തിൽ 34), പഠിക്കൽ(13 പന്തിൽ 27*) എന്നിവരുടെ ഇന്നിങ്സുകളാണ് രാജസ്ഥാനെ 200 കടത്തിയത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും 17 പന്തിൽ 17 റൺസോടെ നായകൻ സഞ്ജു സാംസൺ പുറത്താവുകയാണ് ഉണ്ടായത്. എങ്കിലും മികച്ച നായകമികവ് പ്രകടിപ്പിച്ച അദ്ദേഹം, കൃത്യമായ തീരുമാനങ്ങളിലൂടെ മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. അതിനിടെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സഞ്ജുവിന്റെ ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്.

മൈതാനത്തിന്റെ വേലിക്കെട്ടുകൾക്കരികിൽ സഞ്ജുവിന്റെ ചിത്രമെടുക്കാൻ മത്സരിച്ച് ഒരുപാട് ആരാധകരുടെ കൂട്ടമുണ്ടായിരുന്നു. അവരുടെ സമീപമെത്തിയ സഞ്ജു ഒരു ആരാധകന്റെ ഫോൺ വാങ്ങി, സെൽഫി എടുത്തുനൽകുന്നതിനിടയിൽ അതിലേക്ക് ഒരു കാൾ വന്നു. അത് കട്ട് ചെയ്തേക്കുവെന്ന് അവർ പറഞ്ഞെങ്കിലും സഞ്ജു കാൾ എടുക്കുകയാണ് ചെയ്തത്. ലൗഡ്സ്പീക്കറിൽ ഇട്ടതോടെ അവർ “സഞ്ജുവിനോട് സംസാരിക്കൂ” എന്ന് മറുപുറത്തുള്ള വ്യക്തിയോട് പറയുകയും ചെയ്യുന്നുണ്ട്. “ഇത് സഞ്ജുവാണ് സംസാരിക്കുന്നത്, താങ്കൾക്ക് സുഖമാണോ” എന്ന് സഞ്ജു ഫോണിൽ ചോദിച്ചത് വൻ ആർപ്പുവിളികളുമായാണ് ആരാധകർ സ്വീകരിച്ചത്.

Categories
Uncategorized

ഒരോവറിൽ നാല് യോർക്കറുകൾ! ആശാൻ്റെ മുന്നിൽ ശിഷ്യൻ്റെ വിളയാട്ടം ; വീഡിയോ കാണാം

ഐപിഎല്ലിലെ തങ്ങളുടെ ഇരുന്നൂറാം മത്സരം കളിക്കുന്ന രാജസ്ഥാൻ റോയൽസിന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൂറ്റൻ സ്കോർ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത റോയൽസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. രാജസ്ഥാൻ തങ്ങളുടെ ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ്‌ മാൻ സിംഗ് സ്റ്റേഡിയത്തിൽ നേടുന്ന ആദ്യത്തെ 200+ ടോട്ടലാണ് ഇത്. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ച ഓപ്പണർ യാശസ്വീ ജൈസ്വാൾ 77 റൺസോടെ ടോപ് സ്കോററായി.

ഒന്നാം വിക്കറ്റിൽ ബട്ട്‌ലറുമൊത്ത് 8.2 ഓവറിൽ 86 റൺസാണ് ജെയിസ്വാൾ കൂട്ടിച്ചേർത്തത്. 27 റൺസെടുത്ത ബട്ട്‌ലർ പുറത്തായശേഷം എത്തിയ നായകൻ സഞ്ജു 17 റൺസ് എടുത്ത് പുറത്തായി. അതിനു ശേഷം 77 റൺസിൽ ജൈസ്വാളും പിന്നീടെത്തിയ ഹെറ്റ്‌മയർ 8 റൺസ് എടുത്തും പുറത്തായി. എങ്കിലും 15 പന്തിൽ 34 റൺസെടുത്ത ധ്രുവ് ജുറെലും 13 പന്തിൽ 27 റൺസോടെ പുറത്താകാതെ നിന്ന ദേവദത്ത് പഠിക്കലും ചേർന്ന് സ്കോർ 200 കടത്തുകയായിരുന്നു.

മത്സരത്തിൽ ചെന്നൈ നിരയിലെ ശ്രീലങ്കൻ യുവപേസർ മതീഷ പതിറാന തുടർച്ചയായി യോർക്കറുകൾ എറിഞ്ഞ് ശ്രദ്ധ നേടിയിരുന്നു. ശ്രീലങ്കൻ ഇതിഹാസതാരം ലസിത് മലിംഗയുടെ ആക്ഷൻപോലെ പന്തെറിയുന്ന താരമാണ് അദ്ദേഹം. ഇന്ന് രാജസ്ഥാൻ ബോളിങ് കോച്ചായ മലിംഗയെ സാക്ഷിയാക്കിയായിരുന്നു പതിരാനയുടെ യോർക്കറുകൾ. പതിനെട്ടാം ഓവറിൽ 4 മികച്ച യോർക്കറുകൾ എറിഞ്ഞ അദ്ദേഹത്തിന് പക്ഷേ, അതിലെ രണ്ടെണ്ണം എഡ്ജായി വിക്കറ്റിന് പിന്നിലേക്ക് ബൗണ്ടറി വഴങ്ങേണ്ടിവന്നിരുന്നു. ഒരു പന്ത് ആകട്ടെ 150 കിലോമീറ്റർ വേഗതയും പിന്നിട്ടു. നാലോവറിൽ 48 റൺസ് വഴങ്ങിയ അദ്ദേഹത്തിന് വിക്കറ്റ് ഒന്നും ലഭിച്ചതുമില്ല.

Categories
Uncategorized

കയ്യിൽ ഗ്ലൗ ഇട്ടു കൊണ്ട് ഇങ്ങനെ ഒരു റൺ ഔട്ട് അവശ്വസ്നീയം ! ധോണിയുടെ കിടിലൻ റൺ ഔട്ട് വീഡിയോ കാണാം

ഐപിഎൽ മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഐപിഎല്ലിലെ പകുതി മത്സരങ്ങളോളം പുരോഗമിച്ചപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് പോയിന്റ് ടേബിളിൽ ഒന്നാമത്. ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് മൂന്നാമതുള്ള രാജസ്ഥാൻ റോയൽസിനെ ആണ് നേരിടുന്നത്. ടോസ് നേടിയ രാജസ്ഥാൻ ഇന്നത്തെ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്തു.

താരതമ്യേന കുറവ് സ്കോർ മാത്രം സ്കോർ ചെയ്യപ്പെടാറുള്ള ജയ്പൂരിൽ രാജസ്ഥാൻ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഉയർത്തിയത് കൂറ്റൻ ടോട്ടൽ ആണ്. മത്സരത്തിൽ 202 റൺ ആണ് രാജസ്ഥാൻ നേടിയത്. രാജസ്ഥാന് നിർണായകമായത് യശ്വശ്രീ ജെയ്സ്വാളിന്റെ ഇന്നിംഗ്സ് ആണ്. മത്സരത്തിൽ 44 പന്തിൽ 73 റൺസ് ആണ് ജെയ്‌സ്വാൾ അടിച്ചുകൂട്ടിയത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ 17 പന്തിൽ 17 റൺസ് മാത്രം നേടി.

ആദ്യ ഓവറുകൾ തന്നെ വെടിക്കെട്ട് ബാറ്റിംഗ് ആണ് രാജസ്ഥാൻ ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. 10 ഓവർ പിന്നിടുമ്പോൾ 100 റൺസ് അടിച്ചുകൂട്ടി. മത്സരത്തിൽ മറ്റൊരു കൗതുകകരമായ കാര്യം കൂടി അരങ്ങേറി. ധോണിക്ക് റിവ്യൂ സിസ്റ്റം പിഴച്ചു എന്നതാണ് ഇത്. തീക്ഷണയുടെ പന്തിൽ ജെയ്‌സ്വാളിനെ പുറത്താക്കാൻ റിവ്യൂ ചെയ്ത ധോണിയുടെ തീരുമാനം തെറ്റായി.

മത്സരത്തിൽ അരങ്ങേറിയ മറ്റൊരു ഗംഭീര കാര്യം എന്താണ് എന്നാൽ ധോണിയുടെ മികച്ച റണ്ണൗട്ട് ആണ്. അവസാന ഓവറിൽ റണ്ണിനായി ഓടിയ രാജസ്ഥാൻ ബാറ്റ്സ്മാനായ ദ്രുവ് ജൂവലിനെ പുറത്താക്കാൻ ആയിരുന്നു ധോണിയുടെ മിന്നുന്ന ത്രോ. ഇരു കൈകളിലും ഗ്ലൗസ് ഇട്ടുകൊണ്ടാണ് ധ്രുവിനെ ധോണി പുറത്താക്കിയത്. ധോണിയുടെ മിന്നും ത്രോയുടെ വീഡിയോ ദൃശ്യം കാണാം.