Categories
Uncategorized

ഭാഗ്യം ചെയ്തവൻ ,കളിക്ക് ഇടയിൽ കോഹ്‌ലിയെ കാല് തൊട്ടു അനുഗ്രഹം വാങ്ങി ആരാധകൻ ; വീഡിയോ കാണാം

ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏകന സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ഐപിഎൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് 18 റൺസ് വിജയം. വേഗം കുറഞ്ഞ പിച്ചിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും മികച്ച ബോളിങ് പ്രകടനത്തിലൂടെ ലഖ്നൗവിനെ അവർ 19.5 ഓവറിൽ 108 റൺസിൽ ഒതുക്കി. ഫീൽഡിംഗിനിടയിൽ പരുക്കേറ്റ നായകൻ രാഹുൽ പതിനൊന്നാമനായി ക്രീസിൽ എത്തിയെങ്കിലും റൺ ഓടിയെടുക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല.

13 പന്തിൽ 23 റൺസെടുത്ത ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതം മാത്രമാണ് ലഖ്നൗ നിരയിൽ അല്പമെങ്കിലും നന്നായി ബാറ്റ് ചെയ്തത്. അദ്ദേഹമാകട്ടെ റൺഔട്ട് ആകുകയും ചെയ്തു. നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഓപ്പണർമാരായ കോഹ്‌ലിയും(30 പന്തിൽ 31), നായകൻ ഡു പ്ലെസ്സിയും(40 പന്തിൽ 44) മാത്രമാണ് ബംഗളൂരു നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 11 പന്തിൽ 16 റൺസെടുത്ത കാർത്തിക്കിനെക്കൂടി മാറ്റിനിർത്തിയാൽ, ടീമിലെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയം.

അതിനിടെ മത്സരത്തിൽ ഫീൽഡ് ചെയ്യുകയായിരുന്ന ബംഗളൂരു താരം വിരാട് കോഹ്‌ലിയുടെ സമീപത്തേക്ക് ഓടിയെത്തിയ ഒരു ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങൾ മറികടന്നുകൊണ്ട് മൈതാനത്തേക്ക് ഇറങ്ങിയ ആ യുവാവ്, കോഹ്‌ലിയുടെ കാൽ തൊട്ടുവന്ദിച്ചു. ലഖ്നൗ ഇന്നിങ്സിലെ ഏഴാം ഓവർ പൂർത്തിയായ നിമിഷത്തിലായിരുന്നു സംഭവം. യാതൊരു അനിഷ്ടവും പ്രകടിപ്പിക്കാതിരുന്ന കോഹ്‌ലി, അദ്ദേഹത്തെ കെട്ടിപ്പിടിച്ചു യാത്രയാക്കുകയായിരുന്നു. തന്റെ പ്രിയതാരത്തിന്റെ കൂടെ നിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആ യുവാവിൽ പ്രകടമായി.

Categories
Uncategorized

ഇനി ഷോ ഇറക്കുന്നോ ! ജയത്തിന് ശേഷം തമ്മിൽ തല്ലി കോഹ്‌ലിയും ഗംഭീറും ; വൈറൽ ആയി വീഡിയോ

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഒരു വിക്കറ്റ് തോൽവിയ്ക്ക്, ലഖ്നൗ ഏകന സ്റ്റേഡിയത്തിൽ 18 റൺസിന്റെ വിജയവുമായി പകരംവീട്ടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തപ്പോൾ, ലഖ്നൗ 19.5 ഓവറിൽ 108 റൺസിന് ഓൾഔട്ടാകുകയായിരുന്നു. വേഗം കുറഞ്ഞ പിച്ചിൽ ഇരുടീമുകളും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു.

നേരത്തെ ഒന്നാം വിക്കറ്റിൽ 9 ഓവറിൽ 62 റൺസ് നേടിയ കോഹ്‌ലിയുടെയും നായകൻ ഡു പ്ലെസ്സിയുടെയും കൂട്ടുകെട്ടാണ് ബംഗളൂരു ഇന്നിങ്സിന് അടിത്തറ പാകിയത്. 30 പന്തിൽ 31 റൺസെടുത്ത കോഹ്‌ലി മടങ്ങിയശേഷം, എത്തിയവരെല്ലാം പെട്ടെന്ന് മടങ്ങുകയായിരുന്നു. ഒടുവിൽ അഞ്ചാമനായി 40 പന്തിൽ 44 റൺസെടുത്ത ഡു പ്ലസ്സിയും പുറത്ത്. ദിനേശ് കാർത്തിക് 11 പന്തിൽ 16 റൺസെടുത്ത് റൺഔട്ടായി. ടീമിലെ മറ്റാർക്കും രണ്ടക്കംപോലും കടക്കാൻ കഴിഞ്ഞില്ല.

അതിനിടെ മത്സരശേഷം ബംഗളൂരു താരം വിരാട് കോഹ്‌ലിയും ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും പരസ്പരം വാക്കുകൾ കൊണ്ട് കൊമ്പുകോർത്തിരുന്നു. മത്സരം വിജയിച്ച സന്തോഷത്തിൽ സ്റ്റേഡിയത്തിലെ കാണികളെ അഭിവാദ്യം ചെയ്തു നിൽക്കുകയായിരുന്നു വിരാട് കോഹ്‌ലി. അദ്ദേഹത്തിന്റെ അടുത്തെത്തിയ ലഖ്നൗ ഓപ്പണർ കൈൽ മായേഴ്സ്‌ എന്തോ പറയുന്നതോടെ കോഹ്‌ലിയുടെ മുഖഭാവം മാറുന്നതും കാണാം. തുടർന്ന് അവിടെയെത്തിയ ഗംഭീർ, മെയേഴ്‌സിനെ അവിടെനിന്നും പിടിച്ചുമാറ്റുന്നു.

അതിനുശേഷം കോഹ്‌ലിയും ഗംഭീറും നേർക്കുനേരെ നിന്ന് വാക്ശരങ്ങൾ എയ്തുകൊണ്ടിരുന്നു. സഹതാരങ്ങളും പരിശീലകരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയും വീണ്ടും വീണ്ടും അവർ പരസ്പരം നടന്നടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഇതിനുമുൻപ് 2013 ഐപിഎല്ലിൽ കൊൽക്കത്ത നായകനായിരുന്ന ഗംഭീറും, കോഹ്‌ലിയും പരസ്പരം നടന്നടുത്ത് കയ്യാങ്കളിയിലേക്ക് നീങ്ങിയ വീഡിയോ ഇന്നും ഇന്റർനെറ്റിൽ തരംഗമാണ്.

Categories
Cricket

കാണികളെ കയ്യിൽ എടുക്കാൻ കോഹ്ലി കഴിഞ്ഞിട്ടേ വേറെ ആളുള്ളു,അത് എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ ; വീഡിയോ കാണാം

ലോക ക്രിക്കറ്റ്‌ കണ്ട കണ്ട ഇതിഹാസ താരമാണ് വിരാട് കോഹ്ലി. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയൊള്ള തരങ്ങളിൽ ഒരാൾ. ഏത് എതിരാളികളുടെ ഗ്രൗണ്ടിലും തനിക്ക് വേണ്ടി ആർത്തു വിളിക്കാൻ ആരാധകർ എന്നും ഉണ്ടാവും.ഇതേ ആരാധകർക്ക് എന്നും ആവേശം നൽകാൻ വിരാട് കോഹ്ലി മറക്കാറില്ല.

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ലക്കനൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിലും സ്ഥിതി വിത്യാസതമല്ല.ലക്ക്നൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിലാണ് ഈ മത്സരം നടക്കുന്നത്. മത്സരത്തിന് ഇടയിൽ ഫീൽഡ് ചെയ്യുമ്പോൾ തന്റെ ആരാധകരെ കൊണ്ട് ടീമിനെ ആർപ്പുവിളിപ്പിക്കുന്ന വിരാട് കോഹ്ലി ഇപ്പോൾ തരംഗമാണ്.

നേരത്തെ ടോസ് ലഭിച്ച ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസിന്റെ വിരാട് കോഹ്ലിയുടെ ഓപ്പണിങ് മികവിൽ ബാംഗ്ലൂർ 20 ഓവറിൽ 126 സ്വന്തമാക്കി.44 റൺസ് നേടിയ ഡ്യൂ പ്ലസ്സിസായിരുന്നു ബാംഗ്ലൂർ ടോപ് സ്കോർർ.ലക്കനൗവിന് വേണ്ടി നവീൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്കനൗ തകർച്ചയിലേക്ക് കൂപ്പുകുത്തി. ഒരു ബാറ്റർമാർ പോലും മികവിലേക്ക് ഉയർന്നില്ല.

Categories
Cricket

ബോൾ വന്നതിനേക്കൾ സ്പീഡിൽ ചാടി പിടിച്ചു ഒരു ഫ്ലയിംഗ് കിസ്സ് കൊടുത്തൊരു സെലിബ്രേഷൻ ഉണ്ട് , യാ മോനേ ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറും തമ്മിലാണ് ഇന്നത്തെ മത്സരം. ലക്കനൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.സീസണിൽ ഇതിന് മുന്നേ ഏറ്റുമുട്ടിയ മത്സരത്തിൽ ലക്കനൗ സൂപ്പർ ജയന്റ്സ് ചിന്നസ്വാമിയിൽ വെച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനെതിരെ ആവേശകരമായ വിജയം നേടിയിരുന്നു.

അന്നത്തെ മത്സരം ശേഷം ലക്കനൗ സൂപ്പർ ജിയന്റ്സിന്റെ ഉപദേഷ്ടാവ് ഗൗതം ഗംഭീർ നടത്തിയ ആഘോഷങ്ങൾ ആരും മറന്നു കാണില്ല. ഇപ്പോൾ ആ ആഘോഷങ്ങൾക് എല്ലാം ഫീൽഡിൽ സാക്ഷാൽ വിരാട് കോഹ്ലി ലക്ക്നൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിൽ പകരം വീട്ടുകയാണ്. ഓരോ വിക്കറ്റും ബാംഗ്ലൂർ സ്വന്തമാക്കുമ്പോൾ കോഹ്ലി തന്റെ അഗ്രെഷൻ മുഴുവൻ പുറത്തെടുത്തു ആഘോഷിക്കുകയാണ്.എന്നാൽ ഇതിന് എല്ലാം ഉപരി വിരാട് കോഹ്ലി പിടിച്ച ഒരു ക്യാച്ച് ഇപ്പോൾ അത്ഭുതമാവുകയാണ്.

ജോഷ് ഹെയ്സ്ൽവുഡ് എറിഞ്ഞ അഞ്ചാമത്തെ ഓവറിലാണ് സംഭവം. ഓവറിലെ ആദ്യത്തെ പന്തിൽ ലക്കനൗ ബാറ്റർ ആയൂഷ്‌ ബാഡോണി ഒരു കവർ ഡ്രൈവ് ശ്രമിക്കുന്നു. സകല താരങ്ങളും ബൗണ്ടറി പ്രതീക്ഷിക്കുമ്പോൾ സാക്ഷാൽ കോഹ്ലി ബോളിലേക്ക് ചാടി വീണു ആ പന്ത് കൈപിടിയിൽ ഒതുക്കുകയാണ്.പതിവ് പോലെ തന്നെ തന്റെ അഗ്രെഷൻ മുഴുവൻ പുറത്ത് കാണിക്കുന്ന വിധത്തിൽ ഒള്ള ഒരു സെലിബ്രേഷൻ കൂടി നടത്താൻ സാക്ഷാൽ വിരാട് കോഹ്ലി മറന്നില്ല.

Categories
Cricket

അന്നു തൻ്റെ ഹോം ഗ്രൗണ്ടിൽ ഷോ ഇറക്കിയതിനു അവരുടെ ഹോം ഗ്രൗണ്ടിൽ തിരിച്ചു കൊടുത്തു കോഹ്ലി ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ലക്കനൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനെ നേരിടുകയാണ്. ചിന്നസ്വാമിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നാണ് പിറന്നത്. അടിക്ക് തിരിച്ചടി കൊടുത്തു അവസാനിച്ച അന്നത്തെ മത്സരത്തിൽ ലക്ക്നൗ സൂപ്പർ ജയന്റ്സ് ആവേശകരമായി വിജയം സ്വന്തമാക്കിയിരുന്നു.

ലക്കനൗ സൂപ്പർ ജയന്റ്സ് താരങ്ങളും ടീമിന്റെ ഉപദേഷ്ടവ് ഗൗതം ഗംഭീറും ആവേശത്തോടെ തന്നെ ഈ വിജയം ആഘോഷിച്ച കാഴ്ച ക്രിക്കറ്റ്‌ പ്രേമികൾ മറന്നു കാണില്ല. തനിക്ക് നേരെ ലഭിച്ചത് എന്താണോ അത് തിരകെ കൊടുത്തിട്ടോളൂ കോഹ്ലിക്ക്‌ നേരെയായിരുന്നു ഇവരുടെ ഈ ആഘോഷം. ഇപ്പോൾ ലക്ക്നോവിന്റെ ഹോം ഗ്രൗണ്ടിൽ കാണുന്നതും ഇത്തരത്തിൽ ഒരു കാഴ്ചയാണ്.

ലക്കനൗവിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് 20 ഓവറിൽ 126 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്കനൗ സൂപ്പർ ജയന്റ്സിന് തുടക്കത്തിൽ തന്നെ മേയഴ്സിനെ നഷ്ടമായി.അടുത്ത ഓവറിൽ തുടരെ ഫോറുകൾ അടിച്ചു ക്രുനാൾ പാന്ധ്യ ലക്കനൗവിന് മത്സരം അനായാസമാക്കുമെന്ന് കരുതി. എന്നാൽ തൊട്ട് അടുത്ത ഓവറിൽ മാക്സ്വെൽ ക്രുനാളിനെ ലോങ്ങ്‌ ഓഫിൽ കോഹ്ലിയുടെ കൈകളിൽ എത്തിച്ചു. ക്യാച്ച് പിടിച്ച ശേഷം കോഹ്ലി ലക്ക്നോ ഗാലറിയോട് നിശബ്ദമാവൂ എന്നാ തരത്തിലുള്ള ആംഗ്യം കാണിക്കുകയുണ്ടായി.

Categories
Cricket

ലക്നൗ ഫാൻസിന് സങ്കട വാർത്ത ,പരിക്ക് പറ്റി രാഹുൽ കളം വിട്ടു ,കാരണമായത് ഈ സേവ് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസൺ പരിക്കുകൾ കൊണ്ട് സമ്പന്നമാണ്. പല വിദേശ താരങ്ങളും പരിക്ക് പറ്റി ടീം വിടുന്ന കാഴ്ച നമ്മൾ ഇതിനോടകം തന്നെ കണ്ടതാണ്. പല ടീമുകളുടെയും നായകന്മാർ സീസൺ മുന്നേ പരിക്ക് പറ്റി പുറത്തായിരുന്നു.ഇപ്പോൾ ലക്ക്നൗ സൂപ്പർ ജയന്റ്സിന്റെ സൂപ്പർ താരവും നായകനും കൂടിയായ കെ എൽ രാഹുൽ പരിക്ക് പറ്റി ഗ്രൗണ്ട് വിട്ടിരിക്കുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിലെ 43 മത്തെ മത്സരം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ലക്ക്നൗ സൂപ്പർ ജയന്റ്സിനെ നേരിടുകയാണ്.ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവർ, മാർക്കസ് സ്റ്റോയിനിസാണ് ലക്ക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി പന്ത് എറിയുന്നത്.ഓവറിലെ അവസാനത്തെ പന്ത് ബാംഗ്ലൂർ നായകൻ ഫാഫ് ഡ്യൂ പ്ലസ്സിസ് സ്ട്രൈക്ക് ചെയ്യുകയാണ്.

ഔട്ട്‌ സൈഡ് ഓഫ് സ്റ്റമ്പ് ലൈനിൽ ബാക്ക് ഓഫ് ലെങ്ത് ഡെലിവറി വരുകയാണ്. ഫാഫ് ഡ്യൂ പ്ലസ്സിസ് എക്സ്ട്രാ കവറിലേക്ക് ബോൾ അടിക്കുന്നു. ലക്കനൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുൽ ബോളിന് പുറകെ ഓടുന്നു. എന്നാൽ രാഹുലിന് ബൗണ്ടറി തടയാൻ സാധിക്കുന്നില്ല. മാത്രമല്ല രാഹുലിന്റെ വലത് തുടയുടെ മസ്സിലിന് പരിക്ക് ഏൽക്കുന്നു.ഫിസിയോ വന്ന് നോക്കിയ ശേഷം രാഹുൽ കളം വിടുന്നു. ഈ സീസണിൽ കെ എൽ രാഹുൽ ഇത് വരെ 274 റൺസ് സ്വന്തമാക്കിട്ടുണ്ട്.

Categories
Cricket

വിവാദങ്ങൾക്ക് വിരാമമിട്ട് ഐപിഎൽ ഒഫീഷ്യൽ ടീം ,സഞ്ജുവിനെ ട്രോളിയവരുടെ വാ അടപ്പിച്ചു ഐപിഎൽ ഒഫീഷ്യൽ ടീം പുറത്ത് വിട്ട വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസ് മത്സരം വിവാദങ്ങളാൽ സമ്പന്നമായിരുന്നു. രാജസ്ഥാൻ യുവ താരം ജെയ്സവാൾ പുറത്തായ പന്ത് നോ ബോൾ ആണെന്നും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ പുറത്തായ ഡെലിവറിയും ഈ വിവാദങ്ങളിൽ ഉൾപെടും. എന്നാൽ രോഹിത് ശർമ പുറത്തായ ഡെലിവറിയാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപെടുന്നത്.

മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറിലാണ് സംഭവം. സന്ദീപ് എറിഞ്ഞ സ്ലോ ബോളിൽ രോഹിത് ശർമയുടെ ബേയ്ൽസ് എളുകിയാണ് അദ്ദേഹം പുറത്തായത്. എന്നാൽ ഒരു കൂട്ടം ആരാധകർ സന്ദീപ് ശർമ എറിഞ്ഞ പന്ത് കൊണ്ട് അല്ല ബേയ്ൽസ് തെറിച്ചത് എന്നും രാജസ്ഥാൻ റോയൽസ് നായകനും രാജസ്ഥന്റെ വിക്കറ്റ് കീപേറും കൂടിയായ സഞ്ജു സാംസൺ ബേയ്ൽസ് തെറിപ്പിച്ചതാണെന്ന് തെളിവുകൾ തിരുത്തി വാദിച്ചിരുന്നു.

എന്നാൽ രാജസ്ഥാൻ റോയൽസ് ആരാധകർ ഇത് കൃത്യമായ ഔട്ട്‌ ആണെന്ന് രീതിയിൽ തന്നെയുള്ള തെളിവുകൾ കാണിക്കുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ ഈ വിവാദങ്ങൾക്ക് എല്ലാം ഇന്ത്യൻ പ്രീമിയർ ലീഗ് തന്നെ വിരാമം ഇട്ടിരിക്കുകയാണ്.സഞ്ജു ബെയ്ൽസ് ഇളക്കുന്ന യാതൊരു വിധ തെളിവും വീഡിയോയിൽ കാണുന്നില്ല. എന്നാൽ കൃത്യമായി തന്നെ സന്ദീപ് ശർമ എറിഞ്ഞ ഡെലിവറി സ്റ്റമ്പിൽ കൊള്ളുന്നതും കാണാൻ സാധിക്കുന്നു. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ തോൽപിച്ചു.

Categories
Cricket

സെൽഫി എടുക്കാൻ ഫോൺ കൊടുത്തു ആരാധകൻ ,ശേഷം ഫോൺ കൊടുക്കാതെ പോയി രോഹിത് ; വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് രോഹിത് ശർമ. ഒരു പക്ഷെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവർ ഓപ്പൺർമാരിൽ ഒരാളും.മാത്രമല്ല മുംബൈ ഇന്ത്യൻസിനെ അഞ്ചു ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ട് ഒക്കെ തന്നെ അദ്ദേഹത്തിന് വലിയ ആരാധന പിന്തുണ ലഭിക്കുന്നുണ്ട്

ആരാധകരെ സ്നേഹിക്കുന്ന താരം തന്നെയാണ് രോഹിത് ശർമ. തന്റെ ബാറ്റിംഗ് മികവ് പോലെ തന്നെ ഈ ഇടയായി തന്റെ ഓർമ ശക്തിയുടെ പേരിലും രോഹിത് ശർമ വാർത്തകളിൽ ഇടം നേടാറുണ്ട്. മാസങ്ങൾക്ക്‌ മുമ്പ് നടന്ന ഏകദിന മത്സരത്തിൽ ടോസ് ലഭിച്ച ശേഷം എന്താണ് തെരെഞ്ഞെടുക്കേണ്ടത് എന്ന് മറന്നു പോയത് ഇത്തരത്തിൽ ഒരു സംഭവമാണ്. എന്നാൽ ഇപ്പോൾ രോഹിത് ശർമ രസകരമായി തന്റെ ആരാധകരെ പറ്റിച്ചുയിരിക്കുകയാണ്.

ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിന് ശേഷമാണ് സംഭവം. ഗാലറിയിലേക്ക് തിരകെ കേറി പോവുന്ന ഇടയിൽ ആരാധകർ രോഹിത് ശർമയോട് ഒപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു.രോഹിത് ശർമ ആരാധകന്റെ ഫോൺ മേടിച്ച ശേഷം രോഹിത് ആരാധകൻ ഒപ്പം ഫോട്ടോ എടുക്കുന്നു. എന്നാൽ അതിന് ശേഷം രോഹിത് ഫോണുമായി തിരകെ കേറി പോവുന്നു.ആരാധകൻ ഫോൺ ചോദിക്കുന്നു.ഒടുവിൽ ഒരു ചെറു പുഞ്ചിരിയോടെ ആരാധകൻ ഫോൺ രോഹിത് തിരിച്ചു കൊടുക്കുന്നു.മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിനെ തോൽപിച്ചു

Categories
Uncategorized

ഇനി കൈ കൊണ്ട് വീണു, കാല് കൊണ്ട് വീണു എന്നൊന്നും ആരും പറയില്ലായിരിക്കും ; തെളിവുകൾ ഇതാ ,വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ രാജസ്ഥാനെ 6 വിക്കറ്റിന് കീഴടക്കിയിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയപ്പോൾ, മുംബൈ 19.3 ഓവറിൽ വെറും 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഹോൾഡർ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്നു. മൂന്ന് പന്തും ഫുൾടോസ് ആവുകയും, മൂന്നിലും സിക്സ് അടിച്ചുകൊണ്ട് ടിം ഡേവിഡ് അവരെ വിജയതീരത്തെത്തിച്ചു. തോറ്റെങ്കിലും 62 പന്തിൽ 124 റൺസെടുത്ത കന്നി ഐപിഎൽ സെഞ്ചുറിക്കാരൻ ജൈസ്വാളാണ് കളിയിലെ താരമായത്.

അതിനിടെ മത്സരത്തിൽ രാജസ്ഥാൻ നായകനും മലയാളി താരവുമായ സഞ്ജു സാംസൺ വലിയൊരു ചതി നടത്തി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മുംബൈ നായകൻ രോഹിത് ശർമ 5 പന്തിൽ വെറും മൂന്നു റൺസ് മാത്രമെടുത്ത്‌ രണ്ടാം ഓവറിലെ അവസാന പന്തിൽ പുറത്തായിരുന്നു. പേസർ സന്ദീപ് ശർമയാണ് രോഹിത്തിനെ ക്ലീൻ ബോൾഡ് ആക്കിയത്. മീഡിയംപേസറായ സന്ദീപ് ശർമ എറിയുമ്പോൾ വിക്കറ്റ് കീപ്പർ സഞ്ജു, സ്റ്റമ്പിന്റെ സമീപത്താണ് കീപ്പിംഗ് ചെയ്തിരുന്നത്‌. മുന്നിൽ നിന്നുമുള്ള ക്യാമറ ആംഗിളിൽ സഞ്ജുവിന്റെ ഗ്ലവ്സിൽ തട്ടിയാണ് ബൈൽസ് വീഴുന്നത് എന്ന് തോന്നുന്നുണ്ട്. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് മുംബൈ ആരാധകർ സഞ്ജുവിനേതിരേ തിരിഞ്ഞത്. എന്നാലിപ്പോൾ പുറത്തുവന്നിരിക്കുന്ന സൈഡിൽ നിന്നുമുള്ള ക്യാമറ ആംഗിളിൽ സഞ്ജു വിക്കറ്റിൽ തൊട്ടിട്ടുപോലുമില്ല എന്നത് വ്യക്തമായി കാണാം.

Categories
Uncategorized

19 മീറ്റർ ഓടി പിടിച്ചപ്പോൾ പിറന്നത് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച് ,ബൗണ്ടറി എന്ന് കരുതിയവർ ഷോക്കായ നിമിഷം :വീഡിയോ കാണാം

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഹൈസ്കോറിംഗ് ത്രില്ലർ പോരാട്ടത്തിൽ, മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ്, യശസ്വി ജേസ്വാളിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് നേടിയത്. മുംബൈ 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. തോറ്റെങ്കിലും 62 പന്തിൽ 124 റൺസെടുത്ത ജൈസ്വാളാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

രാജസ്ഥാൻ 200 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയ മത്സരങ്ങളിൽ, ഇതുവരെ ഒരിക്കൽപോലും എതിർടീമിനെ വിജയിക്കാൻ സമ്മതിച്ചിട്ടില്ല. എന്നാൽ മുംബൈ ആ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. 44 റൺസെടുത്ത ഗ്രീനിന്റെയും 55 റൺസെടുത്ത സൂര്യകുമാറിന്റെയും പോരാട്ടമികവിൽ വിജയലക്ഷ്യത്തിലേക്ക്‌ നീങ്ങിയ അവർ, ഒടുവിൽ പുറത്താകാതെ നിന്ന തിലക് വർമയുടെയും ടിം ഡേവിഡിന്‍റെയും മികവിൽ വിജയം നേടിയെടുത്തു. വർമ 21 പന്തിൽ 29 റൺസും ഡേവിഡ് 14 പന്തിൽ 45 റൺസും നേടി. ഹോൾഡർ എറിഞ്ഞ 17 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ, മൂന്ന് ഫുൾ ടോസ് പന്തുകളിലും സിക്സ് നേടിയാണ് ഡേവിഡ് മത്സരം ഫിനിഷ് ചെയ്തത്.

അതിനിടെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ എടുത്തൊരു ക്യാച്ചാണ്‌ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്‌. ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ച് ആയും, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായും ഇതിനെ വിലയിരുത്തുന്നു. മത്സരത്തിൽ തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്ത് മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു സൂര്യകുമാർ യാദവ്. ട്രെന്റ് ബോൾട്ട് എറിഞ്ഞ പതിനാറാം ഓവറിന്റെ നാലാം പന്തിൽ റാമ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച സൂര്യക്ക്‌ ടൈമിംഗ് തെറ്റി. ഫൈൻലെഗ് ബൗണ്ടറിയിലേക്ക് ഉയർന്നുപോയ പന്ത്, മുപ്പതുവാര വൃത്തത്തിനുള്ളിൽ നിന്നും 19 മീറ്റർ പിന്നിലേക്കോടി സന്ദീപ് വായുവിൽ ഉയർന്നു കയ്യിലോതുക്കി. തുടർന്ന് വീഴ്ചയിലും തന്റെ ഇടത്തെ കയ്യിൽ പന്ത് ഭദ്രമായി പിടിക്കുകയായിരുന്നു.