Categories
Cricket

പഴയത് ആണേലും വീര്യം കൂടുതലാ ! ഗുജറാത്തിനെ വിറപ്പിച്ച ഇഷാന്ത് ശർമ്മയുടെ അവസാന ഓവർ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ യുവ താരങ്ങളെക്കാൾ ശോഭിക്കുന്നത് സീനിയർ താരങ്ങളാണ്. ഫോം ഔട്ടായി തന്റെ കരിയർ വരെ അവസാനിക്കുമെന്ന് കരുതിയേടത് നിന്ന് പല താരങ്ങളും ഉയർത്ത് എഴുനേൽക്കുന്ന കാഴ്ച നമ്മൾ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ കണ്ട് കൊണ്ടിരിക്കുകയാണ്. അജിങ്ക്യ രഹാനെയും അമിത് മിശ്രയും ഒക്കെ ഇതിന് ഉദാഹരണങ്ങൾ.

ഇപ്പോൾ ഈ നിരയിലേക്ക് മറ്റൊരു പേര് കൂടി എഴുതി ചേർക്കപെടുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ഏറ്റവും മോശം സീസണുകളിൽ ഒന്നിലാണ് ഈ ഒരു താരം ഡൽഹി ക്യാപിറ്റൽസിന്റെ രക്ഷക്കായി എത്തിയിരിക്കുന്നത്.മുൻ ഇന്ത്യൻ സൂപ്പർ താരം ഇഷാന്ത് ശർമയാണ് ഈ താരം.ഇന്നത്തെ മത്സരത്തിന്റെ അവസാന ഓവറിൽ ഡൽഹിക്കായി അവതരിച്ചിരിക്കുകയാണ് ഇശാന്ത് ശർമ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16 മത്തെ സീസണിലെ 44 മത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത്‌ ടൈറ്റാൻസിനെ നേരിടുകയാണ്.ആദ്യം ബാറ്റ് ചെയ്ത ഡൽഹി യുവ താരം അമൻ ഖാന്റെ മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ്. മറുപടി ബാറ്റിംഗിൽ ഹാർദിക് പാന്ധ്യയും ടെവാട്ടിയെയും ഗുജറാത്തിനെ ലക്ഷ്യത്തിൽ എത്തിക്കുമെന്ന് തോന്നിച്ചു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 12 റൺസ്.ആദ്യ പന്തിൽ ഹാർദിക് ഡബിൾ നേടുന്നു. രണ്ടാമത്തെ പന്തിൽ ഹാർദിക് സിംഗിൾ നേടുന്നു. കഴിഞ്ഞ ഓവറിൽ നോർത്ജേയേ തുടരെ മൂന്നു സിക്സർ അടിച്ച ടെവാട്ടിയ ക്രീസിൽ.143 കിലോമീറ്റർ വേഗതയിൽ ഒരു ഫുൾ ആൻഡ് വൈഡ് യോർക്കർ ഡോട്ട് ബോൾ, ഓവറിലെ നാലാമത്തെ പന്ത് ഒരു സ്ലോവർ ബോൾ, ടെവാട്ടിയക്ക്‌ ബോളിന്റെ സ്പീഡ് മനസിലാക്കാൻ കഴിഞ്ഞില്ല, നേരെ ബോൾ റോസോടെ കൈയിലേക്ക്.അവസാന രണ്ട് പന്തിൽ ജയിക്കാൻ വേണ്ടത് 9 റൺസ്. ഈ രണ്ട് പന്തിൽ നിന്നായി റാഷിദ്‌ ഖാൻ നേടാൻ സാധിച്ചത് മൂന്നു റൺസ്.ഒടുവിൽ ഡൽഹിക്ക്‌ ത്രസിപ്പിക്കുന്ന വിജയവും.

Categories
Cricket

6,6,6 തോൽവി ഉറപ്പിച്ച സമയത്ത് പ്രതീക്ഷ തന്ന ഹാട്രിക് സിക്സ് ,വീഡിയോ കാണാം

ഏത് ഒരു ക്രിക്കറ്റ്‌ മത്സരമാണെകിലും മത്സരത്തിലെ അവസാനത്തെ ഓവറിന് മുന്നേയുള്ള തൊട്ട് മുന്നത്തെ ഓവർ ക്യാപ്റ്റൻമാർ തങ്ങളുടെ ഏറ്റവും മികച്ച ബൗളേർക്ക്‌ മാറ്റി വെക്കുന്നതായി പലപ്പോഴും ക്രിക്കറ്റ്‌ ആരാധകർ ശ്രദ്ധിച്ചിട്ടുണ്ടാവാം. ക്രിക്കറ്റ്‌ നീരിക്ഷകർ ഇത്തരത്തിൽ ഒള്ള ഈ ഓവറിനെ പെൻ അൾട്ടിമേറ്റ് ഓവർ എന്നാണ് വിളിക്കുന്നത്.

20 ഓവറുള്ള ക്രിക്കറ്റ്‌ മത്സരങ്ങളിൽ 19 മത്തെ ഓവറാണ് പെൻ അൾട്ടിമേറ്റ് ഓവർ.ഈ ഒരു കാരണം കൊണ്ട് തന്നെ ഈ ഓവർ തന്നെയാണ് പല കളികളുടെയും ഫലങ്ങൾ തീരുമാനിക്കുന്നത്.പല ബാറ്റർമാരും ബൗളേർമാരും കളി തിരിക്കുന്നതും ഇത്തരത്തിലുള്ള ഓവറുകളിലാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത്‌ ടൈറ്റാൻസ് മത്സരത്തിലും സംഭവിച്ചത് മറ്റു ഒന്നുമല്ല.അവസാന രണ്ട് ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 33 റൺസാണ്.

നോർത്ജേയാണ് ഡൽഹിക്ക്‌ വേണ്ടി പന്ത് എറിയുന്നത്.നായകൻ ഹാർദിക് പാന്ധ്യയാണ് ഗുജറാത്തിന് വേണ്ടി സ്ട്രൈക്കിൽ, ആദ്യ മൂന്നു പന്തുകളിൽ നിന്ന് പാന്ധ്യ നേടിയത് വെറും മൂന്നു റൺസ്. നാലാമത്തെ പന്തിൽ രാഹുൽ ടെവാട്ടിയ സ്ട്രൈക്കിൽ,148 കിലോമീറ്റർ വേഗതയുള്ള ഒരു ഫുൾ ടോസ് ദീപ് സ്‌ക്വർ ലെഗിന് മുകളിലൂടെ സിക്സർ, ഓവറിലെ അഞ്ചാമത്തെ പന്ത് വീണ്ടും 148 കിലോമീറ്റർ വേഗതയിൽ, ഈ തവണ സ്ലോട്ടിൽ ലഭിച്ച പന്ത് മിഡ്‌ വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ, ഓവറിലെ അവസാന പന്ത് വീണ്ടും ഫുൾ ടോസ് വീണ്ടും സിക്സർ,ഹാട്ട്രിക്ക് സിക്സ് അടിച്ച ടെവാട്ടിയ പ്രതീക്ഷ നൽകിയെങ്കിലും ഗുജറാത്ത്‌ ഇഷാന്ത് ശർമയുടെ അവസാന ഓവറിൽ അഞ്ചു റൺസ് അകലെ മത്സരം കൈവിട്ടു.

Categories
Uncategorized

‘ഡാ നി ഓക്കേ അല്ലേ ‘ എന്തൊക്കെ ആയാലും ഒരേ രാജ്യക്കാർ അല്ലേ , ജയത്തിനു ശേഷം രാഹുലിനോട് കോഹ്ലി ; വീഡിയോ

കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിനിടെ ഉണ്ടായ പ്രശ്നങ്ങൾ ചില്ലറയല്ല. ഇരു ടീമിന്റെയും താരങ്ങൾ തമ്മിൽ മത്സരശേഷം കൊമ്പ് കോർത്തത് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. ഈ പ്രവർത്തിയുടെ പേരിൽ ലക്നൗവിന്റെ മെന്ററായ ഗൗതം ഗംഭീറിനും ബാംഗ്ലൂർ സൂപ്പർതാരം വിരാട് കോഹ്ലിക്കും മാച്ച് ഫീസിന്റെ 100% പിഴയൊടുക്കാൻ മാച്ച് റഫറി വിധിച്ചിരുന്നു. ബാംഗ്ലൂർ വിജയത്തിന് ശേഷമാണ് തർക്കങ്ങൾ ഓരോന്നായി ഉടലെടുത്തത്.

താരതമ്യേന കുറഞ്ഞ സ്കോർ മാത്രം ഉയർത്തപ്പെട്ട മത്സരത്തിൽ 18 റൺസിനാണ് ബാംഗ്ലൂർ വിജയം കരസ്ഥമാക്കിയത്. സ്പിന്നിനെ തുണക്കുന്ന പിച്ച് ആയിരുന്നു ലക്നൗവിൽ ക്യൂറേറ്റർമാർ ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഉയർത്തിയത് 127 റൺസിന്റെ ചെറിയ വിജയലക്ഷ്യമാണ് എങ്കിലും ലക്‌നൗവിന് കാലിടറി. ലക്നൗ ഇന്നിംഗ്സ് 108 റൺസിന് അവസാനിച്ചു.

മത്സരശേഷം ഗൗതം ഗംഭീറും വിരാട് കോഹ്ലിയും കൊമ്പ് കോർത്തു. ഇതിനുപുറമെ അഫ്ഗാൻ താരമായ നവീൻ ഉൾ ഹക്കും വിരാട് കോഹ്ലിയും ഏറ്റുമുട്ടി. മിക്ക താരങ്ങളും പരസ്പരം സംവാദത്തിലും വാക്ക് തർക്കത്തിനും മത്സരശേഷം ഏറ്റുമുട്ടിയിരുന്നു. ഇതിന് പ്രധാനമായും കാരണമായത് ഈ സീസണിൽ ഇതിനുമുമ്പേ ഇരു ടീമുകളും ഏറ്റുമുട്ടിയ സമയത്ത് സൂപ്പർ ജയനന്റസ് നടത്തിയ അമിത ആഘോഷമായിരുന്നു. ഇതിനൊരു പ്രതികാരം എന്നപോലെയായിരുന്നു ബാംഗ്ലൂർ കഴിഞ്ഞദിവസം ആഘോഷിച്ചത്.

പലതരത്തിലുള്ള പ്രശ്നങ്ങൾ ഇരുടീമുകളും തമ്മിൽ ഉടലെടുത്തപ്പോഴും ഇന്ത്യൻ ടീമിൽ സഹതാരങ്ങളായ വിരാട് കോഹ്ലിയും രാഹുലും തമ്മിൽ സ്നേഹപൂർവ്വമുള്ള സംഭാഷണവും നടന്നു. രാഹുലിന് ബാംഗ്ലൂർ ബാറ്റ് ചെയ്യവേ ഫീൽഡിങ് നടത്തുന്ന ശ്രമത്തിനിടയിൽ പരിക്കേറ്റിരുന്നു. മത്സരശേഷം വിരാട് കോഹ്ലി രാഹുലിന്റെ അടുത്ത് പരിക്കിനെ കുറിച്ച് ചോദിച്ച് ഓക്കെയാണോ എന്ന് വിലയിരുത്താൻ മറന്നില്ല. പ്രശ്നങ്ങൾക്കിടയിലും കോഹ്ലി നടത്തിയ ഈ സംഭാഷണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഡാ നീ ഒക്കെ അല്ലേ എന്ന് വിരാട് കോഹ്ലി രാഹുലിന്റെ അടുത്ത് ചോദിക്കുന്ന സംഭാഷണത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Uncategorized

കണ്ടോ ഡാ കോഹ്‌ലിയുടെ പവർ ,നവീൻ അവാർഡ് വാങ്ങാൻ വന്നപ്പോൾ കാണികൾ ചെയ്തത് കണ്ടോ ! വീഡിയോ കാണാം

ഇന്നലെ രാത്രി ലഖ്നൗ ഏകന സ്റ്റേഡിയത്തിൽ നടന്ന ബംഗളൂരു-ലഖ്നൗ ഐപിഎൽ മത്സരവും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. വേഗം കുറഞ്ഞ പിച്ചിൽ നടന്ന ലോസ്കോറിംഗ് പോരാട്ടത്തിൽ 18 റൺസിനാണ് ബംഗളൂരു, ലഖ്നൗവിനെ കീഴടക്കിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തപ്പോൾ, ലഖ്നൗ മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 108 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.

ലഖ്നൗ നിരയിലെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്, ബാറ്റിങ്ങിന് ഇടയിൽ വിരാട് കോഹ്‌ലിയുടെ മുഖാമുഖം വരികയും ഇരുവരും പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു. ലഖ്നൗ ഇന്നിങ്സിലെ പതിനേഴാം ഓവറിൽ ആയിരുന്നു സംഭവം. തുടർന്ന് ഇരുവരെയും പിന്തിരിപ്പിക്കാനെത്തിയ നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന അമിത് മിശ്രയുടെ നേർക്കായി കോഹ്‌ലിയുടെ ദേഷ്യം. മത്സരം കഴിഞ്ഞിട്ടും തർക്കത്തിന് അറുതിവന്നിരുന്നില്ല.

ടീമംഗങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്ന സമയത്ത് വീണ്ടുമൊരിക്കൽകൂടി കോഹ്‌ലി – നവീൻ വാക്പോര് രൂക്ഷമായിരുന്നു. അതിനു ശേഷം കോഹ്‌ലിയോട് സംസാരിക്കാനെത്തിയ കൈൽ മെയേഴ്സിനെ പിന്തിരിപ്പിച്ചു കൊണ്ടുപോകുകയായിരുന്ന ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും കോഹ്‌ലിയും തമ്മിലായി സംഘർഷം. ഒടുവിൽ ഏറെ പണിപ്പെട്ടാണ് സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും ചേർന്ന് രംഗം ശാന്തമാക്കിയത്. ഇതിനുമുൻപ് 2013 ഐപിഎൽ സീസണിലും കോഹ്‌ലിയും ഗംഭീറും മുഖാമുഖം വന്നിരുന്നു.

ഇതിനെല്ലാമിടയിലും വിരാട് കോഹ്‌ലിയ്‌ക്ക് ലഖ്നൗവിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു ആരാധകരിൽനിന്നും വളരെ മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. അതിനെ സാധൂകരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്. മത്സരശേഷമുള്ള പോസ്റ്റ് മാച്ച് പ്രസന്റേഷൻ സമയത്തെ ഒരു നിമിഷമാണിത്. മത്സരത്തിലെ ഗെയിംചെയിഞ്ചർ അവാർഡ് ഏറ്റുവാങ്ങാൻ 3 വിക്കറ്റ് വീഴ്ത്തിയ ലഖ്നൗ പേസർ നവീൻ ഉൾ ഹഖ് എത്തിയ നിമിഷം, ഗാലറിയിൽനിന്നും കേട്ടത് കോഹ്‌ലി… കോഹ്‌ലി… എന്ന് ആർപ്പുവിളിക്കുന്ന ഫാൻസിന്റെ ബഹളമായിരുന്നു.

Categories
Uncategorized

എന്തൊരു ഷോ ആണ് സിറാജ്; കോഹ്‌ലിയെ ചൊറിഞ്ഞതിന് തിരിച്ചു ചൊറിഞ്ഞു സിറാജ് ,ചെയ്തത് കണ്ടോ

ഇന്നലെ ലഖ്നൗവിൽ നടന്ന ആവേശപോരാട്ടത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ്, 18 റൺസിന് ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ഓപ്പണർമാരായ വിരാട് കോഹ്‌ലിയുടെയും(30 പന്തിൽ 31), നായകൻ ഡു പ്ലെസ്സിയുടെയും(40 പന്തിൽ 44) മികവിൽ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ബംഗളൂരു ബോളർമാർക്കു മുന്നിൽ പതറിയ ലഖ്നൗ ബാറ്റിംഗ് നിര, 19.5 ഓവറിൽ 108 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.

ഇതിനുമുൻപ് ഈ സീസണിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ലഖ്നൗവാണ് വിജയിച്ചിരുന്നത്. അന്ന് ബംഗളൂരു ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന ലഖ്നൗ, ചിന്നസ്വാമിയെ അക്ഷരാർഥത്തിൽ നിശബ്ദമാക്കിയിരുന്നു. അതിനുള്ള പകരംവീട്ടലായി ബംഗളൂരുവിന് ഇന്നലെത്തെ വിജയം. നായകൻ ഫാഫ്‌ ഡു പ്ലസ്സിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വിജയത്തിനായി വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ഇരുടീമുകളിലേയും താരങ്ങൾ പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടുന്ന അനേകം നിമിഷങ്ങൾ മത്സരത്തിനിടയിലും മത്സരശേഷവും അരങ്ങേറിയിരുന്നു.

ലഖ്നൗ ബാറ്റിങ്ങിന് ഇടയിൽ നവീൻ ഉൾ ഹഖ്, വിരാട് കോഹ്‌ലിയുമായി തർക്കത്തിൽ ഏർപ്പെടുകയും മത്സരശേഷമുള്ള ഹസ്തദാനസമയത്തും ഇരുവരും വീണ്ടും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. അതിനുശേഷം ലഖ്നൗ ഓപ്പണർ കൈൽ മേയേഴ്‌സ്‌, കോഹ്‌ലിയോട് സംസാരിക്കുകയും അതിന്റെ തുടർച്ചയായി ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും പരസ്പരം നടന്നടുക്കുന്നതും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

അത് മാത്രമല്ല, ഇപ്പോൾ മറ്റൊരു വീഡിയോ കൂടി ശ്രദ്ധേയമാകുന്നുണ്ട്. ലഖ്നൗ ബാറ്റിങ്ങിൽ നവീൻ ഉൾ ഹഖ് ബാറ്റ് ചെയ്യുന്ന സമയം. പതിനേഴാം ഓവർ എറിഞ്ഞത് പേസർ മുഹമ്മദ് സിറാജ്. അവസാന പന്തിൽ സിറാജ് മികച്ചൊരു യോർക്കർ എറിയുമ്പോൾ നവീന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. പന്ത് വിക്കറ്റ് കീപ്പർ എടുക്കുന്നതിന് മുൻപായി അദ്ദേഹം ഒരു സിംഗിൾ നേടാൻ ശ്രമിക്കുന്നു. എങ്കിലും അതിനു കഴിയാതെ തിരികെ ക്രീസിൽ നിൽക്കുന്ന സമയത്ത് സിറാജ് അങ്ങോട്ട് നടന്നടുക്കുന്നു. കീപ്പർ ദിനേശ് കാർത്തിക് വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് കൈക്കലാക്കി അല്പനേരം രൂക്ഷമായി നവീനെ നോക്കി നിന്ന സിറാജ്, ഒടുവിൽ പന്തെടുത്ത് വിക്കറ്റിലേക്ക് ഒരേറു വച്ചുകൊടുത്തുകൊണ്ടാണ് മടങ്ങുന്നത്.

Categories
Uncategorized

കോഹ്‌ലിയോടു സംസാരിച്ചിരുന്ന മേയേഴ്സിനെ പിടിച്ചുകൊണ്ടുപോയി ഗംഭീർ,കോഹ്‌ലി നിശബ്ദനായ നിമിഷം ,വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിലെ വിവാദങ്ങൾ കനക്കുകയാണ്. വാഗ്വാദത്തിന്റെ പേരിൽ വിരാട് കോഹ്ലിയും ഗൗതം ഗംഭീറിനും മാച്ച് ഫീസിന്റെ 100% പിഴ അടക്കാൻ മാച്ച് റഫറി വിധിച്ചിരുന്നു. ആവേശം നിറഞ്ഞ മത്സരത്തിൽ ബാംഗ്ലൂർ 18 റൺസിന് ലക്നൗവിനെ പരാജയപ്പെടുത്തിയിരുന്നു. താരതമ്യേന കുറഞ്ഞ റൺസ് മാത്രം സ്കോർ ചെയ്ത മത്സരമാണ് കടന്നുപോയത്.

ബാംഗ്ലൂർ ഉയർത്തിയ 127 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ 108 റൺസിന് ഓൾഔട്ട് ആയിരുന്നു. ബാംഗ്ലൂരിനായി ഫാഫ് ഡുപ്ലസി നേടിയ 44 റൺസും വിരാട് കോഹ്ലി നേടിയ 31 റൺസും മത്സര ഗതിയിൽ ഏറെ നിർണായകമായി. ബാംഗ്ലൂർ ബാറ്റിംഗിന് ഇറങ്ങിയ ആദ്യ ഓവറുകളിൽ തന്നെ ക്യാപ്റ്റൻ രാഹുൽ പരിക്കേറ്റു പുറത്തു പോയിരുന്നു. രാഹുലിന് ഏറ്റ പരിക്ക് ഗുരുതരമാണ് എങ്കിൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

മത്സരശേഷം താരങ്ങൾ തമ്മിൽ വാഗ്വാദങ്ങളിൽ ഏർപ്പെട്ടത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനത്ത ചർച്ച ആവുകയാണ്. നവീൻ ഉൾ ഹക്കും വിരാട് കോഹ്ലിയും മത്സരശേഷം കനത്ത വാക്ക് പോരിൽ ഏർപ്പെട്ടു. ഇതിനിടയിൽ ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു വീഡിയോ ദൃശ്യം കൈൽ മയെര്സും വിരാട് കോലിയും വാക്ക് തർക്കത്തിൽ ഏർപ്പെട്ടതാണ്. ഇതിനിടയിൽ ഗൗതം ഗംഭീർ വന്ന് മേയെസിനെ പിടിച്ചുമാറ്റുന്നതും മിണ്ടാതിരിക്കാൻ പറയുന്നതും ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Uncategorized

‘എൻ്റെ ഷൂവിലെ ചളിയുടെ വില പോലും ഇല്ല’നവീനെ പരസ്യമായി തരം താഴ്ത്തി കോഹ്‌ലി ; വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ലക്നൗ സൂപ്പർ ജയന്റസ് മത്സരം തീർന്നിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല. വേറെ ആവേശം നിറഞ്ഞ മത്സരം തീർന്നപ്പോൾ വിജയ പാതയിൽ ആയിരുന്നു ബാംഗ്ലൂർ. താരതമ്യേന കുറവ് ഫ്രണ്ട് മാത്രം സ്കോർ ചെയ്യപ്പെട്ട മത്സരത്തിൽ ബാംഗ്ലൂർ വിജയിച്ചത് 18 റൺസിനാണ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഉയർത്തിയത് 126 റൺസാണ്. ഫാഫ് ഡ്യൂപ്ലിസിസ് നേടിയ 44 റൺസ് മത്സര ഗതിയിൽ ഏറെ നിർണായകമായി. ഇദ്ദേഹം തന്നെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിൽ വിരാട് കോഹ്ലി 31 റൺസ് നേടിയപ്പോൾ ദിനേശ് കാർത്തിക് 16 റൺസും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ തകർന്നടിഞ്ഞു. മുൻനിര ബാറ്റ്സ്മാൻമാർ ഒക്കെ റൺ കണ്ടെത്തുവാൻ നന്നായി ബുദ്ധിമുട്ടി. കൃഷ്ണപ്പ ഗൗതം 23 റൺസ് നേടി ടോപ്സ്കോററായി എങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. ക്യാപ്റ്റൻ കെ എൽ രാഹുൽ പരിക്കേറ്റു പുറത്തു പോയിരുന്നു എങ്കിലും ഒടുവിൽ ബാറ്റ് ചെയ്യാൻ എത്തി. പക്ഷേ മൂന്നു പന്ത് നേരിട്ടുവെങ്കിലും റൺ കണ്ടെത്താൻ കഴിഞ്ഞില്ല.

മത്സരം വിവാദമായത് താരങ്ങൾ പരസ്പരം ഉണ്ടായ വാഗ്വാദങ്ങളാണ്. മത്സരശേഷം വിരാട് കോഹ്ലിയും ഗൗതം ഗംഭീറും ഏറ്റുമുട്ടി. ഇതിനുപുറമേ നവീൻ ഉൾ ഹക്ക് കോഹ്ലി പോരാട്ടവും നടന്നു. കോഹ്ലി നവീനിന്റെ അടുത്ത് പറഞ്ഞത് എന്റെ ഷൂവിലെ ചളിയുടെ വിലപോലും നിനക്കില്ല എന്നാണ്. ഇത് നവീനനെ ചൊടിപ്പിച്ചു. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Uncategorized

മത്സരത്തിന് ഇടയിൽ നവീനോട് ഉടക്കി കോഹ്ലി ,ഇടപെട്ടു മിശ്ര ,ശേഷം മിശ്രയുടെ നെഞ്ചത്തേക്ക്:വീഡിയോ കാണാം

ഐപിഎൽ മത്സരങ്ങൾ ഓരോ ദിവസവും ആവേശകരമായ രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ലക്നൗ സൂപ്പർ ജയന്റസ് മത്സരം വിവാദങ്ങൾക്ക് തിരികൊളുത്തി കൊണ്ടിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് നേടിയത്. മത്സരത്തിൽ അതിവേഗം റൺ കണ്ടെത്തുവാൻ ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ നന്നായി വിയർത്തു.

ബാംഗ്ലൂരിനായി ഫാഫ് ഡുപ്ലസി 44 റൺസും വിരാട് കോഹ്ലി 31 റൺസും നേടി. താരതമ്യേന റൺ കണ്ടെത്തുവാൻ ദുഷ്കരമായ പിച്ചായിരുന്നു ലക്നൗവിൽ ഒരുക്കിയത്. ഇതിനെതിരെ വ്യാപക വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. സ്പിൻ ബോളർമാരെ തുണക്കുന്ന പിച്ചായിരുന്നു ലക്നൗവിൽ ക്യൂറേറ്റർമാർ ഒരുക്കിയത്. ആദ്യ ബാറ്റ് കഴിഞ്ഞപ്പോൾ ബാംഗ്ലൂരിന് ജയിക്കാൻ വളരെ ബുദ്ധിമുട്ടാകും എന്ന് പലയാളുകളും പറഞ്ഞു എങ്കിലും ട്വിസ്റ്റ് നടന്നത് രണ്ടാം ഇന്നിംഗ്സിലാണ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ തകർന്നടിഞ്ഞു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലക്നൗ 108 റൺസ് നേടുമ്പോഴേക്കും ഓൾ ഔട്ടായി. മിക്ക ബാറ്റ്സ്മാൻമാറും റൺ കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. മത്സരശേഷം ബാംഗ്ലൂർ നടത്തിയ വിജയാഘോഷവും ഇപ്പോൾ വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറയുകയാണ്. കഴിഞ്ഞ മത്സരത്തിൽ ലക്നൗ ബാംഗ്ലൂരിനെതിരെ ആഘോഷിച്ച അതേ മാതൃകയിലാണ് ബാംഗ്ലൂർ ഇത്തവണ തിരിച്ചടിച്ചത്.

ആഘോഷത്തിനിടെ മിക്ക താരങ്ങളും പരസ്പരം തർക്കത്തിൽ ഏറ്റുമുട്ടി. വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിൽ ഉണ്ടാവുന്ന വാക്വാദങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ച ഒന്നാണ്. ഇന്നലെ വീണ്ടും ഗംഭീറും കോഹ്ലിയും ഏറ്റുമുട്ടി. സോഷ്യൽ മീഡിയയിൽ എല്ലാരും ആഘോഷിക്കുന്ന മറ്റൊരു ഏറ്റുമുട്ടൽ അഫ്ഗാനി താരം നവീൻ ഉൾ ഹക്കും വിരാട് കോഹ്ലിയും ഏറ്റുമുട്ടിയതാണ്.

നവീൻ വിരാട് തർക്കത്തിനിടയിൽ സീനിയർ താരം അമിത് മിശ്ര ഇടപെട്ടു. പ്രശ്നം ഒത്തുതീർക്കുക എന്നതായിരുന്നു അമിത് മിശ്രയുടെ ശ്രമം. പക്ഷേ പിന്നീട് കണ്ടത് പ്രശ്നം ഒത്തുതീർപ്പാക്കാൻ വന്ന അമിത് മിശ്രയും വിരാട് കോഹ്ലിയും തമ്മിൽ ഏറ്റുമുട്ടുന്നതാണ്. നല്ല സുഹൃത്തുക്കളായ ഇരുവരും കളിക്കളത്തിൽ ഏറ്റുമുട്ടിയത് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. പ്രശ്നം ഒത്തുതീർപ്പാക്കാൻ വന്ന ആളും കോഹ്ലിയും തമ്മിൽ ഉണ്ടായ തർക്കത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Uncategorized

പ്രശ്നം സോൾവ് ആക്കാൻ നോക്കി രാഹുൽ ,പക്ഷേ കൊഹ്ലിയോട് സംസാരിക്കാതെ നവീൻ ; വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ലക്നൗ സൂപ്പർ ജയന്റസ് മത്സരം വിവാദങ്ങൾക്ക് തിരികൊളുത്തി കൊണ്ടിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് നേടിയത്. മത്സരത്തിൽ അതിവേഗം റൺ കണ്ടെത്തുവാൻ ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ നന്നായി വിയർത്തു.

ഫാഫ് ഡുപ്ലസി 44 റൺസും വിരാട് കോഹ്ലി 31 റൺസും നേടി. താരതമ്യേന റൺ കണ്ടെത്തുവാൻ ദുഷ്കരമായ പിച്ചായിരുന്നു ലക്നൗവിൽ ഒരുക്കിയത്. ഇതിനെതിരെ വ്യാപക വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. സ്പിൻ ബോളർമാരെ തുണക്കുന്ന പിച്ചായിരുന്നു ലക്നൗവിൽ ക്യൂറേറ്റർമാർ ഒരുക്കിയത്. ആദ്യ ബാറ്റ് കഴിഞ്ഞപ്പോൾ ബാംഗ്ലൂരിന് ജയിക്കാൻ വളരെ ബുദ്ധിമുട്ടാകും എന്ന് പലയാളുകളും പറഞ്ഞു എങ്കിലും ട്വിസ്റ്റ് നടന്നത് രണ്ടാം ഇന്നിംഗ്സിലാണ്.

ബാംഗ്ലൂർ ഉയർത്തിയ 127 റൺസ് വിജയലക്ഷം പിന്തുടർന്ന ലക്നൗ തകർന്നടിഞ്ഞു. 108 റൺസ് നേടുന്നതിനിടെ ബാംഗ്ലൂർ ലക്നൗവിനെ ഓൾ ഔട്ടാക്കി. ലക്നൗവിനായി കൃഷ്ണപ്പ ഗൗതം നേടിയ 23 റൺസ് ആണ് ടോപ്സ്കോറായി മാറിയത്. പരിക്കു കാരണം പുറത്തുപോയ കെഎൽ രാഹുൽ അവസാനം ബാറ്റ് ചെയ്യാനായി എത്തിയെങ്കിലും കാര്യമായി സംഭാവന നടത്താൻ കഴിഞ്ഞില്ല.

ഇത് രണ്ടാം തവണയാണ് ബാംഗ്ലൂരും ലക്നൗവും ഈ സീസണിൽ ഏറ്റുമുട്ടിയത്. സീസണിലെ ആദ്യം മത്സരത്തിൽ ലക്നൗ വിജയം സ്വന്തമാക്കിയിരുന്നു. അപ്പോൾ ലക്നൗ നടത്തിയ ആഘോഷങ്ങളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്നും മത്സരശേഷം ബാംഗ്ലൂർ അത്തരത്തിൽ ലക്നൗ കാണിച്ചത് പോലുള്ള ആഘോഷമാണ് പുറത്തെടുത്തത്. ഈ ആഘോഷത്തിൽ പല താരങ്ങളും തമ്മിൽ തമ്മിൽ കൊമ്പുകോർത്തു.

മത്സരശേഷം ഗൗതം ഗംഭീറും വിരാട് കോലിയും കൊമ്പ് കോർത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പുറമേ നവീൻ ഉൾ ഹഖ് എന്ന അഫ്ഗാനി താരം വിരാട് കോലിയുമായി കൊമ്പ് കോർത്തു. വളരെ അഗ്രസീവ് ആയാണ് നവീൻ മത്സരശേഷം വിരാട് കോലിയെ നേരിട്ടത്. പ്രശ്നം ഒത്തുതീർക്കാനായി കെഎൽ രാഹുൽ വിരാട് കോഹ്ലിയുടെ അടുത്ത് സംസാരിച്ച് നവീനിനെ വിളിച്ചു എങ്കിലും നവീൻ പ്രശ്നം പരിഹരിക്കാൻ കൂട്ടാക്കാതെ തിരിഞ്ഞു നടന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Uncategorized

നവീനും കിട്ടിയിട്ടുണ്ട് ! ഗംഭീറിന് പുറമെ നവീനോടും കൊമ്പ് കോർത്ത് കോഹ്ലി ; വീഡിയോ കാണാം

ഇന്നലെ ലഖ്നൗവിൽ നടന്ന ലോസ്കോറിങ്ങ് പോരാട്ടത്തിൽ ബംഗളൂരു 18 റൺസിന്റെ ആവേശവിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു, നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് നേടിയത്. ലഖ്നൗ 19.5 ഓവറിൽ 108 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. തങ്ങളുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1 വിക്കറ്റിന് തങ്ങളെ കീഴടക്കിയ ലഖ്നൗവിനോടുള്ള മധുരപ്രതികാരം കൂടിയായി ബംഗളൂരുവിന്റെ ഈ വിജയം.

മത്സരത്തിൽ ഓപ്പണർമാരായ വിരാട് കോഹ്‌ലിയുടെയും നായകൻ ഫാഫ്‌ ഡു പ്ലെസ്സിയുടെയും മികവിലാണ് ബംഗളൂരു വേഗം കുറഞ്ഞ പിച്ചിൽ പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. കോഹ്‌ലി 30 പന്തിൽ 31 റൺസും ഡു പ്ലെസ്സി 40 പന്തിൽ 44 റൺസുമാണ് നേടിയത്. മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി, ബംഗളൂരു ബോളർമാർ മത്സരം തങ്ങളുടെ വരുതിയിലാക്കി. ഫീൽഡിംഗ് സമയത്ത് കാലിന് പരുക്കേറ്റ് മടങ്ങിയ ലഖ്നൗ നായകൻ രാഹുലിന് ഓപ്പണിംഗ് ഇറങ്ങാൻ കഴിഞ്ഞില്ല. എങ്കിലും നടക്കാൻ കഴിയാതെ കഷ്ടപ്പെട്ട് അദ്ദേഹം പതിനൊന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു.

ഇന്നലെ മത്സരം നടക്കുന്നതിനിടയിലും മത്സരശേഷവും ഇരുടീമുകളിലേയും താരങ്ങൾ പരസ്പരം കൊമ്പുകോർക്കുന്ന അനേകം നിമിഷങ്ങൾ ഉണ്ടായിരുന്നു. ലഖ്നൗ ബാറ്റിങ്ങിന്റെ പതിനേഴാം ഓവർ കഴിഞ്ഞശേഷം സ്ട്രൈക്കിൽ ഉണ്ടായിരുന്ന അഫ്ഗാൻ താരം നവീൻ ഉൾ ഹഖും ബംഗളൂരു താരം വിരാട് കോഹ്‌ലിയും പരസ്പരം വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. അതിനുള്ള കാരണം വ്യക്തമല്ല, എങ്കിലും അമ്പയർമാരും നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന അമിത് മിശ്രയും ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു.

തുടർന്ന് മത്സരശേഷമുള്ള ഹസ്തദാനസമയത്തും ഇരുവരും നേർക്കുനേർ വന്നു. നവീൻ എന്തോ പറയുന്നതും കോഹ്‌ലി വളരെ ദേഷ്യത്തിൽ കൈകൊടുത്തത് പിൻവലിക്കുന്നതും കാണാം. ഇത്തവണ മാക്സ്വെല്ലാണ് കോഹ്‌ലിയെ പിടിച്ചുമാറ്റുന്നത്. അതിനുശേഷം ലഖ്നൗ ഓപ്പണർ കൈൽ മേയേഴ്സ് കോഹ്‌ലിയോട് എന്തോ പറയുന്നതും, പിന്നീട് അദ്ദേഹത്തെ പിടിച്ചുമാറ്റാൻ എത്തിയ പരിശീലകൻ ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും തമ്മിലുള്ള വാക്കുതർക്കത്തിലേക്കും ഇത് നീങ്ങിയിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.