ലോകകപ്പിലെ തോൽവി ഒന്നും ഞങ്ങളെ തളർത്തില്ല ഇത് ടീം ഇന്ത്യ ആടാ ,വൈറൽ ആയി കോഹ്‌ലിയുടെ പോസ്റ്റ്

മുംബൈ: ഇംഗ്ലണ്ടില്‍ സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഫൈനല്‍ പോലുമെത്താതെ ടീം ഇന്ത്യ പുറത്തായെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി ഇതു കൊണ്ടൊന്നും തളര്‍ന്നിട്ടില്ല. കൂടുതല്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ഉയരങ്ങള്‍ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ഇന്ത്യ അടുത്തതായി കളിക്കുന്നത്. മൂന്നു ഫോര്‍മാറ്റിലും കോലിക്കു കീഴിലാണ് ഇന്ത്യ ഇറങ്ങുക, നിശ്ചിത ഓവര്‍ പരമ്പരകളില്‍ കോലിക്കു വിശ്രമം നല്‍കി പകരം രോഹിത് ശര്‍മയെ നിയമിച്ചേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. […]

OPPO പിന്മാറി,ഇനി ജേഴ്‌സി സ്പോൺസർ മലയാളി ,മലയാളികൾക്ക് അഭിമാന മുഹൂർത്തം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി sponsorshipൽ നിന്നും OPPO പിന്മാറി… ഇനി മുതൽ ലോകക്രിക്കറ്റിലെ No:1 ടീമിന്റെ ജേഴ്‌സി സ്പോൺസർ ആവുന്നത് അഴീക്കോടുകാരൻ ബൈജു രവീന്ദ്രന്റെ Byju’s Learning App…!! മലയാളികൾക്ക് അഭിമാന മുഹൂർത്തം 😍💪 The Indian team has been one of the most popular sporting teams in India. Hence, over the years, the bid for India’s sponsor on […]

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫീല്‍ഡിംഗ് പരിശീലകസ്ഥാനത്തേക്ക് ഇതിഹാസ താരത്തിന്റെ അപേക്ഷയും – ആരാധകർ ആവേശത്തിൽ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫീല്‍ഡിംഗ് പരിശീലകസ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സിന്‍റെ അപേക്ഷയും. മുഖ്യ പരിശീലകനൊപ്പം ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരെയും അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജരെയും തെരഞ്ഞെടുക്കാനുള്ള അപേക്ഷകളാണ് ബിസിസിഐ ക്ഷണിച്ചിരിക്കുന്നത്. ഫീല്‍ഡിംഗ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയതായി ജോണ്ടി സ്ഥിരീകരിച്ചിട്ടുണ്ട്. താനും ഭാര്യയും ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യ ഒട്ടേറെ നേട്ടങ്ങള്‍ തനിക്ക് സമ്മാനിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും തിരക്കേറിയ ക്രിക്കറ്റ് ടീമാണ് ഇന്ത്യ. അതിനാല്‍ ആ ടീമിനൊപ്പം തിരക്കേറിയ ദിനങ്ങള്‍ […]

“അവർ ശരിക്കും വിസ്മയപ്പെടുത്തുന്നു. അവരുടെ ആത്മവിശ്വാസവും വിസ്മയപ്പെടുത്തുന്നതാണ് – കോഹ്ലി

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ സ്ഥാനം പ്രതീക്ഷിച്ച് നിരവധി യുവതാരങ്ങളാണ് കാത്തിരിക്കുന്നത്. ഇവരിൽ പലരും തന്നെ ഇതിനോടകം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ തന്നെയാണ് യുവതാരങ്ങളെ പ്രശംസിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രംഗത്തെത്തിയത്. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ എന്നീ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും, പ്രായത്തിൽ കവിഞ്ഞ ആത്മവിശ്വാസവും പക്വതയുമാണ് താരങ്ങൾക്കുള്ളതെന്നും വിരാട് കോഹ്‌ലി പറഞ്ഞു. യുവതാരങ്ങൾ കൂടുതൽ അവസരം ഒരുക്കിയതും […]

ചന്ദ്രയാന്‍ വിക്ഷേപണം; പാക്കിസ്ഥാനെ പരിഹസിച്ച് ഹര്‍ഭജന്‍,ട്രോളുകളുടെ ചാകര

ദില്ലി: ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായ ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയിച്ചതിന് പിന്നാലെ അയല്‍ക്കാരായ പാക്കിസ്ഥാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ജൂലൈ 15ന് വിക്ഷേപിക്കേണ്ടിയിരുന്ന ചന്ദ്രയാന്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് വിജയകരമായി വിക്ഷേപിച്ചത്. 48 ദിവസത്തിനുശേഷം ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച ഭാജി ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ട്വിറ്ററിലൂടെ പാക്കിസ്ഥാനെ […]

ധോണി സൈനിക സേവനത്തിനെന്ന് കേട്ട് പൊട്ടിച്ചിരിച്ച് മുന്‍ ഇംഗ്ലണ്ട് താരം;ധോണി ആരാധകര്‍ രംഗത്

മുംബൈ: ലോകകപ്പിന്റെ സെമി ഫൈനലില്‍ നിന്നും പുറത്തായതോടെ ഇന്ത്യന്‍ ആരാധകരുടെ ആശങ്ക ധോണിയുടെ ഭാവിയെ കുറിച്ചാണ്. താരത്തിന്റെ കാലം കഴിഞ്ഞെന്നും വിരമിക്കാന്‍ സമയമായെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുന്നത്. എന്നാല്‍ വിന്‍ഡീസ് പര്യടനത്തിന് താനുണ്ടാകില്ലെന്ന് ധോണി അറിയിച്ചതോടെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൈനിക സേവനത്തിന് വേണ്ടിയാണ് ധോണി രണ്ട് മാസത്തേക്ക് മാറി നില്‍ക്കുന്നത്. ഇന്ത്യന്‍ ടെറിറ്ററിയല്‍ ആര്‍മിയുടെ 106 ബറ്റാലിയന്‍ (പാരാ) ലഫ്റ്റനന്റ് കേണലാണ് […]

പൂജ്യത്തിന് പുറത്തായാൽ ഡക്ക് എന്ന് പറയുന്നതിന് പിന്നിൽ എന്ത് ? ഡക്ക് വന്ന വഴി

ക്രിക്കറ്റിൽ ആരും ഇഷ്ടപ്പെടാത്ത കാര്യമാണ് പൂജ്യത്തിൽ പുറത്താക്കുന്നത് .പലപ്പോഴും കേട്ടതാണ് പൂജ്യത്തിൽ പുറത്തായാൽ ഡക്ക് എന്ന് പറയുന്നത് . ഇതിന്റെ പിന്നിൽ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ? പലർക്കും അറിയാത്ത കാര്യമാണ് ഇത് ഡക്ക് വന്ന വഴി ആദ്യമായി ഡക്ക് എന്ന് വിളിച്ചത് 1866 ലാണ് . ബ്രിട്ടീഷ് കിരീട അവകാശിയായിരുന്ന ഫ്യൂച്ചർ എഡ്വാർഡ് എഴാമൻ ക്രിക്കറ്റ് മത്സരത്തിൽ പൂജ്യത്തിന് പുറത്തായി . അന്ന് ആ വാർത്ത പത്രത്തിൽ വന്നത് ഇങ്ങനെ […]

Breaking News : തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ ; ടീം ഇങ്ങനെ…

വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി നയിക്കും. രോഹിത് ശർമ്മയാണ് ടീമിന്റെ ഉപനായകൻ. യുവതാരങ്ങൾക്ക് പ്രധാന്യം കൊടുത്ത് കൊണ്ടുള്ള ടീമിൽ വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹർ, രാഹുൽ ചഹർ, നവ്ദീപ് സൈനി എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ ടി20 ടീം ഇങ്ങനെ – വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, ശിഖാർ ധവാൻ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ടെ, ഋഷഭ് […]

ഇതെന്താ പാടത്തെ കളിയോ ??ഇതെന്തൊരു ആക്ഷൻ !! വീണ്ടും ഞെട്ടിച്ച് രവിചന്ദ്രൻ അശ്വിൻ

ബോളിംഗിൽ പരീക്ഷണങ്ങൾ കാണിക്കാൻ ഒരു മടിയുമില്ലാത്തയാളാണ് ഇന്ത്യൻ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വി‌ൻ. ഓഫ് സ്പിന്നറായ താരം ലെഗ് സ്പിന്നെറിഞ്ഞും മീഡിയം പേസ് വേഗതയിൽ പന്തെറിഞ്ഞും നേരത്തെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോളിതാ തമിഴ്നാട് പ്രീമിയർ ലീഗിൽ മറ്റൊരു രീതിയിൽ പന്തെറിഞ്ഞ് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് അശ്വിൻ. ഡിണ്ടിഗൽ ഡ്രാഗൺസും, ചെപ്പോക്ക് സൂപ്പർ ഗില്ലീസും തമ്മിൽ വെള്ളിയാഴ്ച നടന്ന തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിലായിരുന്നു അശ്വിന്റെ വെറൈറ്റി ബോളിംഗ്. […]

വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി പിന്മാറി, രണ്ട് മാസം സൈനിക സേവനം

മുംബൈ: മുന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങളില്‍ ട്വിസ്റ്റ്. രണ്ട് മാസത്തേക്ക് താന്‍ സ്വയം പിന്മാറുന്നതായി ധോണി ബിസിസിഐയെ അറിയിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് ധോണിയെ പരിഗണിക്കില്ല. ഈ രണ്ട് മാസം സൈനിക സേവനത്തിനായി മാറ്റി വെക്കാനാണ് ധോണിയുടെ തീരുമാനം. പാരച്യൂട്ട് റജിമെന്റില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. ലോകകപ്പിന് മുമ്പ് തന്നെ എടുത്തതാണ് ഈ തീരുമാനമെന്നും ധോണി ബിസിസിഐയെ അറിയിച്ചു. ഞായറാഴ്ചയാണ് സെലക്ഷന്‍ കമ്മിറ്റി […]