ലോകക്കപ്പിനിടെ ഷമി ഉപദേശത്തിനായി ഫോൺ വിളിച്ചിരുന്നു ; പക്ഷെ പാക് താരങ്ങൾ ചെയ്തില്ല – ഷൊഹൈബ് അക്തർ

0

തന്നോട് ഉപദേശം തേടി ഇന്ത്യന്‍ താരങ്ങള്‍ തന്നെ വിളിക്കാറുണ്ടെന്നും അതെ സമയം പാകിസ്ഥാന്‍ ബൗളര്‍മാര്‍ ആരും തന്നെ വിളിക്കാറില്ലെന്നും മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന് ശേഷം ഇന്ത്യന്‍ താരം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ തന്നെ വിളിച്ചിരുന്നുവെന്നും ഷൊഹൈബ് അക്തര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ താരങ്ങള്‍ വിളിക്കുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ താരങ്ങള്‍ വിളിക്കാത്തതില്‍ തനിക്ക് വിഷമം ഉണ്ടെന്നും അക്തര്‍ പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷമി തന്നെ വിളിച്ച കാര്യം അക്തര്‍ പറഞ്ഞത്. ലോകകപ്പ് സെമി ഫൈനലിലെ മോശം പ്രകടനത്തിന് ശേഷമാണു ഷമി വിളിച്ചത്. ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാനാവാതില്‍ ഉള്ള വിഷമം ഷമി പങ്കുവെച്ചെന്നും അക്തര്‍ പറഞ്ഞു.

ഷമിയോട് ഫിറ്റ്നസ് നിലനിര്‍ത്താന്‍ താന്‍ അവശ്യ പെട്ടെന്നും വരുന്ന ഹോം സീരിസില്‍ മികച്ച പ്രകടനം ഷമി പുറത്തെടുക്കാന്‍ കഴിയുമെന്ന് പറഞ്ഞെന്നും അക്തര്‍ വെളിപ്പെടുത്തി. വിശാഖപട്ടണം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ മികച്ച പ്രകടനവും കാഴ്ചവെച്ച മുഹമ്മദ് ഷമിയെ അക്തര്‍ അഭിനന്ദിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More