ടെസ്റ്റ് റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് രോഹിത് ; ഒപ്പം അഗർവാളും

0

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് രോഹിത് ശർമ്മ . ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ആദ്യ ഇന്നിംഗ്സില്‍ 176 റണ്‍സും, രണ്ടാം ഇന്നിങ്സിൽ 127 റണ്‍സും നേടിയ രോഹിത്, ടെസ്റ്റിലെ തന്റെ ഏറ്റവും ബെസ്റ്റ് റാങ്കിംഗായ പതിനേഴിലെത്തി. 53 ആം സ്ഥാനത്തുണ്ടായിരുന്ന രോഹിത് 36 സ്ഥാനങ്ങൾ പിന്നിട്ട് ബാറ്റിംഗ് റാങ്കിംഗില്‍ ഈ സ്ഥാനം നേടിയത് .


മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ഡബിൾ മയങ്ക് അഗര്‍വാള്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ ഇരുപത്തിയഞ്ചാം സ്ഥാനത്തെത്തി.38 സ്ഥാനങ്ങളാണ് ബാറ്റിംഗ് റാങ്കിംഗില്‍ താരം ഒറ്റയടിക്ക് മറികടന്നത്. അതേ സമയം നായകന്‍ വിരാട് കോഹ്ലിക്ക്‌ പുതിയ റാങ്കിംഗ് ചെറിയ തിരിച്ചടി‌ സമ്മാനിച്ചു. റാങ്കിങ്ങിൽ രണ്ടാമത് തന്നെയാണെങ്കിലും 2018 ജനുവരിക്ക് ശേഷം ഇതാദ്യമായി കോഹ്ലി‌ 900 പോയിന്റിന് താഴേയ്ക്ക് പോയി. നിലവില്‍ 899 പോയിന്റുകളാണ് താരത്തിനുള്ളത്.

ഫാസ്റ്റ് ബോളർ മുഹമ്മദ് ഷാമി കരിയറിലെ ഏറ്റവും മികച്ച 710 പോയിന്റിലെത്തി, 18 ൽ നിന്ന് 16 സ്ഥാനത്ത് എത്തി

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More