ഗംഭീറിന്റെ ഏകദിന കരിയര്‍ അവസാനിപ്പിച്ചതെന്ന് താനാണ് അവകാശവാദവുമായി പാക് താരം ഇര്‍ഫാന്‍

0

താനാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ ഏകദിന കരിയര്‍ അവസാനിപ്പിച്ചതെന്ന വാദവുമായി പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ രംഗത്ത്. 2012ല്‍ നടന്ന നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടിയപ്പോള്‍ നാല് തവണ ഗൗതം ഗംഭീറിനെ പുറത്താക്കിയത് മുഹമ്മദ് ഇര്‍ഫാന്‍ ആയിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്ബരയില്‍ ഗംഭീര്‍ കളിച്ചെങ്കിലും ഇന്ത്യന്‍ ടീമില്‍ നിന്ന് ശേഷം പുറത്താക്കപ്പെടുകയായിരുന്നു.

ഗംഭീര്‍ തന്നെ അഭിമുഖീകരിക്കാന്‍ തന്നെ മടി കാണിച്ചിരുന്നെന്നും നെറ്റ്സിലും മത്സരത്തിന് ഇടയിലും തന്നെ നേരിടാതിരിക്കാന്‍ താരം ശ്രമിച്ചെന്നും മുഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു. തന്റെ ഉയരം മൂലം പലപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്ക് പന്ത് കാണാന്‍ പറ്റിയിരുന്നില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരായ പരമ്ബരയ്‌ക്ക് ശേഷം 2013 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഏകദിന സീരിസില്‍ മാത്രമാണ് ഗൗതം ഗംഭീറിന് അവസരം ലഭിച്ചത്. ടി20യില്‍ പിന്നീട് കളിക്കാനുമായില്ല. ഇന്ത്യക്കായി 147 ഏകദിനം കളിച്ച ഗംഭീര്‍ 11 സെഞ്ചുറികളും 34 അര്‍ധ ശതകങ്ങളും സഹിതം 5,238 റണ്‍സ് നേടി. 37 ടി20കളിലും പാഡണിഞ്ഞ ഗംഭീര്‍ 932 റണ്‍സും നേടി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഗംഭീര്‍ വിരമിച്ചിരുന്നു.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More