‘ സിക്സർ കിങ് ‘ 25 വര്‍ഷം പഴക്കമുള്ള റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് രോഹിത് ശർമ

0

ഏകദിന ക്രിക്കറ്റ് പോലെയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ സിക്‌സറുകള്‍ വിശാഖപട്ടണം സ്റ്റേഡിയത്തിന്‍റെ നാലുപാടും പറക്കുന്നത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ആറ് സിക്‌സുകള്‍ വീതം നേടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് സിക്‌സര്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. ആ സിക്‌സര്‍ വേട്ട ദൂരങ്ങള്‍ താണ്ടി ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡിട്ടിരിക്കുന്നു. ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തിയ താരമെന്ന റെക്കോർഡാണ് രോഹിത് നേടിയത്


ആദ്യ ഇന്നിങ്‌സില്‍ ആറു സിക്‌സുകള്‍ നേടിയ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ 7 തവണ പന്ത് അതിര്‍ത്തി കടത്തിയിട്ടുണ്ട്. 25 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദുവിന്റെ എട്ട് സിക്‌സറുകളെന്ന റെക്കോഡാണ് രോഹിത് മറികടന്നത്. 1994-ല്‍ ശ്രീലങ്കയ്‌ക്കെതിരേ ലഖ്‌നൗവിലായിരുന്നു സിദ്ദുവിന്റെ നേട്ടം.

ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്ന മത്സരം എന്ന നേട്ടമാണ് വിശാഖപട്ടണം പോര് ഇതിനകം സ്വന്തമാക്കിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ രോഹിത് ആദ്യ സിക്‌സ് പറത്തിയതോടെ മത്സരത്തിലാകെ 21* സിക്‌സുകളായി.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More