നായകനായാൽ ഇങ്ങനെ വേണം !! രോഹിതിനായി ആദരവോടെ വാതിൽ തുറന്ന് കാത്തിരുന്ന് കോഹ്ലി

0

.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയ്ക്കായി ഡ്രസ്സിങ് റൂമിന്റെ വാതില്‍ തുറന്നുകൊടുത്ത് ക്യാപ്റ്റന്‍ വിരാട് കോലി. ഔട്ടായ ശേഷം ക്രീസില്‍ നിന്ന് നടന്ന് രോഹിത് ഡ്രസ്സിങ് റൂമിലെത്തുന്നതുവരെ കോലി വാതില്‍ തുറന്നു പിടിച്ചുനിന്നു. രോഹിത് റൂമിനുള്ളില്‍ കയറിയ ശേഷം ആ വാതില്‍ അടച്ചു.

കൈയടിയോടെ രോഹിതിനെ സ്വീകരിച്ച കോലി തോളില്‍തട്ടി അഭിനന്ദിക്കാനും മറന്നില്ല. 244 പന്തില്‍ 176 റണ്‍സ് അടിച്ച രോഹിത് 23 ഫോറും ആറു സിക്‌സും കണ്ടെത്തി. ഓപ്പണിങ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം 317 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടുമുയര്‍ത്തി. പിന്നീട് മഹാരാജിന്റെ പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് സ്റ്റമ്ബ് ചെയ്താണ് രോഹിതിനെ പുറത്താക്കിയത്.


നേരത്തെ കോലിയും രോഹിതും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകകപ്പിനിടെ അഭിപ്രായ ഭിന്നതകളുണ്ടാകുകയും ഇരുവരും രണ്ടു തട്ടിലാണെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്നതാണ് കോലിയുടെ ഈ അഭിനന്ദനം.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More