സാക്ഷാൽ റിക്കി പോണ്ടിങ്ങിന് പോലും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ടിം പെയ്ൻ

ആസ്ട്രേലിയക്ക് വെറുമൊരു പോരാട്ടമായിരുന്നില്ല ഇൗ ആഷസ്. ഒരു വര്‍ഷം മുമ്ബ് പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ തലതാഴ്ത്തിപ്പോയ ടീമിെന്‍റ അഭിമാനം വീണ്ടെടുക്കലാണ് ഇംഗ്ലീഷ് മണ്ണിലെ പരമ്ബര വിജയം. അതില്‍ ടീമും, നാണക്കേടേറെ സഹിച്ച മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വിജയിച്ചു. ഡേവിഡ് വാര്‍ണറിനും കാമറോണ്‍ ബാന്‍ക്രോഫ്റ്റിനുമൊപ്പം വില്ലന്‍ വേഷമണിഞ്ഞ സ്മിത്ത് മൂന്ന് ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ നേടിയത് 617 റണ്‍സ്.
ഒന്നര വര്‍ഷം മുമ്ബ് അപമാനിതനായ നാട്ടില്‍ വിമാനമിറങ്ങി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മാപ്പുചോദിച്ച സ്മിത്തില്‍നിന്നാണ് രാജ്യത്തിെന്‍റ അഭിമാനമായി ഉയിര്‍ത്തെഴുന്നേറ്റ ഇൗ വളര്‍ച്ച.

അതുവഴി, സാക്ഷാല്‍ റിക്കിപോണ്ടിങ്ങിെന്‍റയും മൈക്കല്‍ ക്ലാര്‍ക്കിെന്‍റയും ഒാസീസിന് സാധിക്കാത്ത നേട്ടം ആഷസ് നിലനിര്‍ത്തി ടിം പെയ്ന്‍ സാക്ഷാത്കരിച്ചിരിക്കുന്നു. പരമ്ബരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് ആസ്ട്രേലിയ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് 185 റണ്‍സിന് ജയിച്ച്‌ കിരീടം നിലനിര്‍ത്തുന്നത്. 2-1ന് മുന്നിലെത്തിയവര്‍ അടുത്ത ടെസ്റ്റില്‍ തോറ്റാല്‍ പോലും നിലവിലെ ചാമ്ബ്യന്മാരെന്ന നിലയില്‍ പരമ്ബര സ്വന്തം. 2001ന് ശേഷം ആദ്യമായാണ് ഒാസീസ് ആഷസ് കിരീടം നിലനിര്‍ത്തുന്നത്.

ഒന്നാം ഇന്നിങ്സില്‍ 211 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 82 റണ്‍സും നേടി വിജയശില്‍പിയായ സ്മിത്താണ് മാഞ്ചസ്റ്ററിലെ മാന്‍ ഒാഫ് ദ മാച്ച്‌. രണ്ട് ഇന്നിങ്സിലുമായി പാറ്റ് കമ്മിന്‍സ് ഏഴുവിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. കഴിഞ്ഞതെല്ലാം മറക്കാനും ആരാധകര്‍ക്ക് പൊറുക്കാനുമുള്ള വിജയമാണ് ഇതെന്നായിരുന്നു െഗ്ലന്‍ മഗ്രാത്തിെന്‍റ പ്രതികരണം. 12 മുതല്‍ ഒാവലിലാണ് അഞ്ചാം ടെസ്റ്റ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *