എന്തൊക്കെ നേടിയാലും നീ മരണം വരെ ചതിയനായാണ് ഓർമിക്കപ്പെടുക ; സ്മിത്തിനെതിരെ ഇംഗ്ലണ്ട് താരം

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് ലഭിച്ച ഓസ്‌ട്രേലിയൻ താരം സ്റ്റീവ് തിരിച്ചു വരവിലെ ആദ്യ ടെസ്റ്റ് സീരീസിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് .ഈ പരമ്പരയിൽ ഇതുവരെയായി 5 ഇന്നിങ്സിൽ നിന്ന് നേടിയത് 671 റൺസാണ് .തന്റെ നഷ്ടപ്പെട്ടുപോയ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വെറും 3 ഇന്നിങ്സിൽ നിന്ന് സ്മിത്ത് തിരിച്ചു പിടിക്കുകയും ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റിലേക്ക് അവിശ്വസനീയ തിരിച്ചു വരവറിയിച്ച സ്റ്റീവ് സ്മിത്തിനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ഇതിനിടെ താരത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇംഗ്ലണ്ട് താരം സ്റ്റീവ് ഹാര്‍മിസണ്‍.

അവന് മാപ്പ് നല്‍കാനാകുമെന്ന് തോന്നുന്നില്ല. ചതിയനെന്ന് തെളിഞ്ഞാല്‍, ഞാന്‍ ഷുഗര്‍ കോട്ട് ചെയ്യുന്നില്ല, അത് സിവിയില്‍ നിന്നും മാറ്റാനാകില്ല. മരണം വരെ കൂടെയുണ്ടാകും. സ്മിത്ത് എന്തൊക്കെ ചെയ്താലും അവനെന്നും ഓര്‍മ്മിക്കപ്പെടുക ചതിയന്‍ എന്നാകും” സ്റ്റീവ് ഹാര്‍മിസണ്‍ പറഞ്ഞു .

Advertisements

Leave a Reply

Your email address will not be published. Required fields are marked *