രവിശാസ്ത്രിയുടെ ഉപദേശമാണ് തകർപ്പൻ പ്രകടനത്തിന് പിന്നിൽ ; ഹനുമാന് വിഹാരി പറയുന്നു

ഹനുമ വിഹാരി ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തിയതോടെ മധ്യനിരയുടെ കരുത്ത് വര്‍ധിച്ചു. വെസ്റ്റ് ഇന്‍ഡീസ് പര്യടത്തിലെ രണ്ട് ടെസ്റ്റിലെ വിജയത്തിലും വിഹാരി നിര്‍ണായക പങ്കുവഹിച്ചു. കിംഗ്സ്റ്റണില്‍ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ വിഹാരി പരമ്ബരയിലെ ടോപ് സ്‌കോററാണ്. മികച്ച പ്രകടനത്തിന് പിന്നില്‍ കോച്ച്‌ രവി ശാസ്ത്രിയാണെന്നാണ് വിഹാരി പറയുന്നത്.

കിംഗ്സ്റ്റണില്‍ മാന്‍ ഓഫ് ദ മാച്ച്‌ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായരുന്നു വിഹാരി. അദ്ദേഹം തുടര്‍ന്നു… ”ബാറ്റ് ചെയ്യുമ്ബോള്‍ എന്റെ ഫുട്ട്‌വര്‍ക്കില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഉപദേശം തുണച്ചു. പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു മറ്റു വഴികള്‍ തിരഞ്ഞെടുത്തു.

അത് ഗുണം ചെയ്തു.” വിഹാരി ബിസിസിഐ വെബ്‌സൈറ്റിനോട് പറഞ്ഞു.

രണ്ട് ടെസ്റ്റിലും ഇന്ത്യയുടെ മുന്‍നിര മികച്ച പ്രകടനം പുറത്തെടുക്കാന്‍ മറന്നപ്പോള്‍ മധ്യനിരയില്‍ അജിന്‍ക്യ രഹാനെയും വിഹാരിയും പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *