കീപ്പിങ്ങിൽ ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്നതാണ് കണ്ടത്. ഇന്ത്യന്‍ ബോളര്‍മാര്‍ വിന്‍ഡീസ് വാലറ്റത്തെ നിലംപരിശാക്കിക്കളഞ്ഞു. ഇതോടെ ഇന്ത്യയുടെ ലീഡ് 299 റണ്‍സായി മാറി. പിന്നാലെ ബാറ്റ് ചെയ്ത ഇന്ത്യ വിന്‍ഡീസിന് 468 റണ്‍സിന്റെ വിജയലക്ഷ്യമാണ് സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. 45 റണ്‍സ് വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച്‌ നല്‍കിയാണ് പുറത്തായത്. ഇതോടെ പന്തിന്റെ പട്ടികയില്‍ 50 വിക്കറ്റുകളായി. ടെസ്റ്റില്‍ ഇത്രയും വേഗം 50 വിക്കറ്റുകളുടെ ഭാഗമായി മാറിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും ഇനി പന്തിന് സ്വന്തം.

വെറും 11 ടെസ്റ്റുകളില്‍ നിന്നുമാണ് പന്ത് 50 വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയത്. ധോണിയെയാണ് പന്ത് ഇതോടെ പിന്തള്ളിയത്. ധോണിയ്ക്ക് വേണ്ടി വന്നത് 15 ടെസ്റ്റുകളായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വിജയം ലക്ഷ്യം വച്ച്‌ ഇന്ത്യ. മൂന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റ് അകലെ. വെസ്റ്റ് ഇന്‍ഡീസിന് വിജയിക്കാന്‍ വേണ്ടത് 423 റണ്‍സ് കൂടി. 468 റണ്‍സ് വിജയലലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് സ്വന്തമാക്കാനേ സാധിച്ചിട്ടുള്ളൂ.

രണ്ട് ദിവസം ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി വിജയം സ്വന്തമാക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് 299 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. 18 റണ്‍സുമായി ഡാരന്‍ ബ്രാവോയും നാല് റണ്‍സുമായി ബ്രൂക്സുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ജോണ്‍ കാംബെല്‍, ബ്രാത്ത്വെയ്റ്റ് എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്സില്‍ നഷ്ടമായത്. ഇഷാന്ത് ശര്‍മ, മൊഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി

Advertisements

Leave a Reply

Your email address will not be published. Required fields are marked *