കോഹ്ലിയുടെ സാമ്പത്തിക പിന്തുണയിലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തില്ലായിരുന്നു – സുമിത് നഗൽ പറയുന്നു

കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യന്‍ ടെന്നിസ് താരം സുമിത് നഗലിനെ കുറിച്ച് കൂടുതല്‍ പേര്‍ അറിയാന്‍ തുടങ്ങിയത്. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്കെതിരായ മത്സരത്തിന് ശേഷമായിരുന്നത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ നഗല്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഫെഡര്‍ക്കെതിരെ ആദ്യ സെറ്റ് ഹരിയാനക്കാരന്‍ നേടിയിരുന്നു. ഫെഡററെ ആദ്യ സെറ്റില്‍ പരാജയപ്പെടുത്തിയതോടെ നഗലിനെ പ്രശംസിച്ച് പലരുമെത്തി.

എന്നാല്‍ നഗല്‍ നന്ദി പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയോടാണ്. വിരാട് കോലി ഫൗണ്ടേഷന്റെ സഹായം കൊണ്ടാണ് ഞാനിത്രയും വരെ എത്തിയതെന്ന് നഗല്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു… ”ഈ വര്‍ഷം ഒരു ടൂര്‍ണമെന്റിന് ശേഷം ഞാന്‍ കാനഡയില്‍ നിന്ന് ജര്‍മനിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അന്ന് എന്റെ പേഴ്‌സില്‍ ഉണ്ടായിരുന്നത് വെറും ആറ് ഡോളര്‍ മാത്രമാണ്. അതില്‍ നിന്ന് മനസിലാക്കാം എന്റെ അവസ്ഥ എത്രത്തോളം മോശമായിരുന്നുവെന്ന്.

വിരാട് കോലി ഫൗണ്ടേഷനാണ് എന്നെ സഹായിച്ചത്. കനത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തോളം എനിക്ക മികച്ച പ്രകടനം പോലും നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കോലി ഫൗണ്ടേഷന്‍ സഹായവുമായെത്തി. 2017 മുതല്‍ സഹായമെത്തുന്നുണ്ട്. ഇപ്പോള്‍ നില മെച്ചപ്പെടുന്നുണ്ട്. എനിക്ക് സാമ്പത്തിക പ്രയാങ്ങളെ അതിജീവിക്കാനായി.” നഗല്‍ പറഞ്ഞുനിര്‍ത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *