വെടിക്കെട്ട് തീര്‍ക്കാന്‍ മക്കുല്ലം ഇനിയില്ല, ക്രിക്കറ്റിനോട് വിട ചൊല്ലി

വെല്ലിങ്ടണ്‍: വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ബ്രെന്‍ഡന്‍ മക്കുല്ലം. കിവീസ് കുപ്പായത്തില്‍ മാത്രമല്ല ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കു വേണ്ടിയും ഇടിമിന്നല്‍ ബാറ്റിങിലൂടെ മക്കുല്ലം ആരാധകരെ സൃഷ്ടിച്ചു.

ദേശീയ ടീമിനോടു നേരത്തേ തന്നെ വിട പറഞ്ഞെങ്കിലും ഐപിഎല്ലുള്‍പ്പെടെയുള്ള ടി20 ലീഗുകളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയോടും ഗുഡ്‌ബൈ പറയാന്‍ തീരുമാനിച്ചിരിക്കുകയാണ് മക്കുല്ലം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി മക്കുല്ലം പ്രഖ്യാപിച്ചു.

അവസാന ടൂര്‍ണമെന്റ്

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ കാനഡ ടി20 ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് മക്കുല്ലം. തന്റെ കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റും ഇതു തന്നെയായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
2016 ഫെബ്രുവരിക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മക്കുല്ലം കളിച്ചിട്ടില്ല. ഏകദിനത്തിലും ടെസ്റ്റിലുമായി 6000ത്തില്‍ കൂടുതല്‍ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. വിരമിച്ച ശേഷവും ടി20 ലീഗുകളിലെ വില പിടിപ്പുള്ള താരമായിരുന്നു മക്കുല്ലം.

മക്കുല്ലത്തിന്റെ ട്വീറ്റ്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ടുള്ള ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ ട്വീറ്റ്‌

Leave a Reply

Your email address will not be published. Required fields are marked *