കോഹ്‌ലിയും രോഹിതും തമ്മിൽ തർക്കാമോ? ,രോഹിത് ശർമയുടെ പുതിയ പോസ്റ്റ് വിവാദം ആകുന്നു

ലോകകപ്പ് സെമിഫൈനലിൽനിന്നും ഇന്ത്യ പുറത്തായതോടെയാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ പ്രചരിച്ചത്. ഇതിനു പിന്നാലെ രോഹിത് ശര്‍മ്മ നായകന്‍ വിരാട് കോഹ്‌ലിയേയും ഭാര്യ അനുഷ്‌ക ശര്‍മ്മയേയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരും തമ്മിലുളള ഭിന്നത് മറനീക്കി പുറത്തുവന്നു.

എന്നാൽ ഇത്തരം പ്രചാരണങ്ങളെ കോഹ്‌ലി വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകുന്നതിനു മുൻപായുളള വാർത്താസമ്മേളനത്തിൽ തളളിക്കളഞ്ഞിരുന്നു. ”വളരെ കാലമായി ഞാൻ ഇത് കാണുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴക്കുന്നത്. ഞാനും രോഹിതും തമ്മിൽ ഒരു പ്രശ്നവുമില്ല,” കോഹ്‌ലി പറഞ്ഞു. എന്നാൽ രോഹിത് ശർമ്മയുടെ പുതിയൊരു ട്വീറ്റാണ് ഇരു താരങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങളെ വീണ്ടും ശക്തമാക്കുന്നത്.

ഞാനിറങ്ങുന്നത് എന്റെ ടീമിനുവേണ്ടി മാത്രമല്ല, എന്റെ രാജ്യത്തിന് കൂടി വേണ്ടിയാണെന്നാണ് ഇന്ത്യൻ ജഴ്സിയിലുളള തന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് രോഹിത് കുറിച്ചത്.

ഓഗസ്റ്റ് എട്ട് മുതലാണ് വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുന്നത്. ഏകദിന ടീമില്‍ പരുക്കേറ്റ് പുറത്തായ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. മികച്ച ഫോമില്‍ കളിക്കവെയായിരുന്നു ലോകകപ്പിനിടെ ധവാന് പരുക്കേല്‍ക്കുന്നത്. വിജയ് ശങ്കറും ദിനേശ് കാര്‍ത്തിക്കും ടീമിലിടം നേടിയില്ല. പകരം മനീഷ് പാണ്ഡ്യയും ശ്രേയസ് അയ്യരും ടീമില്‍ മടങ്ങിയെത്തി. അതേസമയം, ലോകകപ്പില്‍ പഴി കേട്ട കേദാര്‍ ജാദവ് ടീമിലിടം നേടിയിട്ടുണ്ട്. രണ്ട് ടെസ്റ്റും, മൂന്ന് ഏകദിനങ്ങളും, മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *