സിക്‌സുകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും യുവിയുടെ സിക്സ് അത് വേറെ ലെവൽ ആണ് ; വീഡിയോ കാണാം

ടൊറൻഡോ: യുവരാജ് സിങിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിട വാങ്ങൽ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഇനിയൊരങ്കത്തിന് ബാല്യമില്ലെന്ന തോന്നലായിരിക്കാം താരത്തിന്റെ തീരുമാനത്തിന് പിന്നിൽ. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ലോകമെമ്പാടുമുള്ള ടി20 പോരാട്ടങ്ങളിൽ യുവിയുടെ ബാറ്റിങ് വീണ്ടും ആസ്വദിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

ആരാധകരിപ്പോൾ സന്തോഷത്തിലാണ്. നടന്നുകൊണ്ടിരിക്കുന്ന കാനഡ ഗ്ലോബൽ ടി20യിലെ ആദ്യ മത്സരത്തിൽ യുവരാജ് ക്യാപ്റ്റനായ ടൊറന്റോ നാഷണൽസ് തോൽവി രുചിച്ചിരുന്നു. മത്സരത്തിൽ യുവിക്ക് തിളങ്ങാനും സാധിച്ചില്ല. എന്നാൽ രണ്ടാം പോരാട്ടത്തിൽ മൂന്ന് വീതം സിക്സും ഫോറും പറത്തി യുവരാജ് കൊടുങ്കാറ്റായപ്പോൾ അതൊരു ബാറ്റിങ് വിരുന്നായി മാറി. 21 പന്തിൽ 35 റൺസെടുത്താണ് യുവരാജ് മടങ്ങിയത്. ടീമിനെ വിജയത്തിലെത്തിക്കുന്നതിൽ ഈ സ്കോറിന് വലിയ പങ്കുണ്ടായിരുന്നു.

മത്സരത്തിൽ എഡ്‌മൊന്റണ്‍ റോയല്‍സിന്‍റെ പാകിസ്ഥാൻ താരം ഷദബ് ഖാനെ അതിര്‍ത്തി കടത്തിയ യുവിയുടെ ഒരു സിക്സാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറുന്നത്. ഫ്ലാറ്റ് സിക്സ് അതിര്‍ത്തി കടക്കുമ്പോള്‍ നിരാശനായി നോക്കി നില്‍ക്കുന്ന ഷദബിനെയും വീഡിയോയില്‍ കാണാം. താരത്തിന്റെ സിക്സ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.

Video :

Leave a Reply

Your email address will not be published. Required fields are marked *