യുവി വീണ്ടും കളിക്കളത്തിലേക്കു ,ആരാധകർ ആവേശത്തിൽ ,മത്സരം ഇതിൽ കാണാം

ടൊറന്റോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ വ്യാഴാഴ്ച ആദ്യ മത്സരം കളിക്കാനിറങ്ങുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ടൊറന്റോ നാഷണല്‍സും വാന്‍കോവര്‍ നൈറ്റ്‌സും തമ്മിലാണ് മത്സരം. ടൊറന്റോ നാഷണല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ യുവരാജ് സിങ് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ആരാധകരും ആകാംഷയിലാണ്.

ലോക ക്രിക്കറ്റിലെ പ്രമുഖര്‍ ഇരുടീമുകളിലുമായി മത്സരിക്കാനിറങ്ങുന്നുണ്ട്. വാന്‍കോവര്‍ നൈറ്റ്‌സിന്റെ ക്യാപ്റ്റനായി എത്തുന്നത് വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ്. ഗെയ്‌ലിന്റെ ടീമില്‍ വാന്‍ഡെര്‍ ദസ്സന്‍, ഷൊയബ് മാലിക്, ടിം സൗത്തീ, ആന്‍ഡിലെ ഫെലുക്വായോ തുടങ്ങിയവര്‍ കളിക്കുമ്പോള്‍ ബ്രണ്ടന്‍ മക്കുല്ലം, ഹെന്റിച്ച് ക്ലാസെന്‍ തുടങ്ങിയ പ്രമുഖര്‍ ടൊറന്റോ നാഷണല്‍സിനുവേണ്ടിയും കളിക്കുന്നു.

മോണ്‍ട്രിയല്‍ ടൈഗേഴ്‌സ്, വിന്നിപെഗ് ഹ്വാക്‌സ്, എഡ്‌മോണ്ടന്‍ റോയല്‍, ബ്രാപ്റ്റന്‍ വോള്‍വസ് എന്നിവയാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍. ബിസിസിഐയുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനുശേഷമാണ് യുവരാജ് കാനഡ ടീമിനായി കരാറിലേര്‍പ്പെട്ടത്. ഒന്റാറിയോയിലെ സിഎഎ സെന്ററില്‍ വെച്ച് ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം. സ്റ്റാര്‍ നെറ്റ് വര്‍ക്ക് ലൈവായി മത്സരം സംപ്രേക്ഷണം ചെയ്യുന്നു. ഹോട്ട്‌സ്റ്റാര്‍ വഴി ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം കാണാം.

Leave a Reply

Your email address will not be published. Required fields are marked *