Day: September 2, 2019

കീപ്പിങ്ങിൽ ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്നതാണ് കണ്ടത്. ഇന്ത്യന്‍ ബോളര്‍മാര്‍ വിന്‍ഡീസ് വാലറ്റത്തെ നിലംപരിശാക്കിക്കളഞ്ഞു. ഇതോടെ ഇന്ത്യയുടെ ലീഡ് 299 റണ്‍സായി മാറി. പിന്നാലെ ബാറ്റ് ചെയ്ത ഇന്ത്യ വിന്‍ഡീസിന് 468 റണ്‍സിന്റെ വിജയലക്ഷ്യമാണ് സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. 45 റണ്‍സ് വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റ് കീപ്പര്‍ […]

Advertisements

മുഹമ്മദ് ഷാമിക്ക് അറസ്റ്റ്‌ വാറന്റ് ; 15 ദിവസത്തിനകം കീഴടങ്ങണം

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട്. 15 ദിവസമാണ് ഷമിയ്ക്ക് ജാമ്യപേക്ഷ നല്‍കാനും പൊലീസിന് മുന്നില്‍ ഹാജരാകാനും അനുവദിച്ചിരിക്കുന്നത്. ഭാര്യ ഹസിന്‍ ജഹാന്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ഗാര്‍ഹിക പീഡനക്കേസിലാണ് അറസ്റ്റ് വാറണ്ട്. ഷമിയുടെ സഹോദരന്‍ ഹസിദ് അഹ്മദിനെതിരേയും വാറണ്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തിലാണ് ഷമി. ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. […]

ബുംറയുടെ ബോളിങ് ആക്ഷൻ നിയമവിരുദ്ധമാന്നെന്ന് വിമർശകർ ; ചുട്ടമറുപടി നൽകി ഗാവസ്‌കർ

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീ‌ത് ബുമ്രക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ഇതിഹാസ താരം സുനില്‍ ഗാവസ്‌കറുടെ തകര്‍പ്പന്‍ മറുപടി. ടെസ്റ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയതിന് പിന്നാലെ ബുമ്രയുടെ ആക്ഷനെതിരെ ചില ആരാധകര്‍ രംഗത്തെിയിരുന്നു. കിംഗ്‌സ്റ്റണ്‍ ടെസ്റ്റിന്‍റെ കമന്‍ററിക്കിടെയാണ് വിമര്‍ശകര്‍ക്ക് ഗാവസ്‌കര്‍ ചുട്ടമറുപടി നല്‍കിയത്. ‘ബുമ്രയുടെ ആക്ഷന്‍ അസാധാരണവും നിയമാനുസൃതവുമാണ്, അത് മികച്ചതുമാണ്’ എന്ന് കമന്‍ററിക്കിടെ ഇയാന്‍ ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു. ബുമ്രയെ വിമര്‍ശിക്കുന്നവര്‍ ആരെന്ന് ചോദിച്ച ഗാവസ്‌കറുടെ പ്രതികരണമിങ്ങനെ. ‘കൈ […]

ഇന്ത്യന്‍ ഫാസ്റ്റ് ബോളർമാർ ലോകം വാഴുന്ന കാലമുണ്ടാവുമെന്ന് കരുതിയിരുന്നില്ല – വിവിയന്‍ റിച്ചാര്‍ഡ്‌സ്

ഇന്ത്യന്‍ പേസര്‍മാര്‍ കൊടുങ്കാറ്റാവുകയായിരുന്നു കരീബിയന്‍ മണ്ണില്‍. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള സംഘം വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരെ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വിന്‍ഡീസിന്റെ ഇതിഹാസ താരങ്ങള്‍ പോലും ഇന്ത്യന്‍ പേസ് സംഘത്തെ പുകഴ്ത്തി രംഗത്തെത്തി. കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ ഹാട്രിക് പ്രകടനത്തോടെ ബുംറ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഹര്‍ഭജന്‍ സിങ്ങിനും ഇര്‍ഫാന്‍ പഠാനും ശേഷം ടെസ്റ്റില്‍ ഹാട്രിക് തികയ്ക്കുന്ന ബൗളറായി […]

കോഹ്ലിയുടെ സാമ്പത്തിക പിന്തുണയിലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തില്ലായിരുന്നു – സുമിത് നഗൽ പറയുന്നു

കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യന്‍ ടെന്നിസ് താരം സുമിത് നഗലിനെ കുറിച്ച് കൂടുതല്‍ പേര്‍ അറിയാന്‍ തുടങ്ങിയത്. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്കെതിരായ മത്സരത്തിന് ശേഷമായിരുന്നത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ നഗല്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഫെഡര്‍ക്കെതിരെ ആദ്യ സെറ്റ് ഹരിയാനക്കാരന്‍ നേടിയിരുന്നു. ഫെഡററെ ആദ്യ സെറ്റില്‍ പരാജയപ്പെടുത്തിയതോടെ നഗലിനെ പ്രശംസിച്ച് പലരുമെത്തി. എന്നാല്‍ നഗല്‍ നന്ദി പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയോടാണ്. […]