Day: September 1, 2019

അച്ഛന്‍ എവിടെയാണെങ്കിലും എന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും ; ആദ്യ സെഞ്ചുറി അച്ഛൻ സമർപ്പിച്ച് വിഹാരി

ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറിക്ക് ശേഷം വൈകാരികമായി പ്രതികരിച്ച്‌ ഹനുമ വിഹാരി. വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് വിഹാരി സെഞ്ചുറി നേടിയത്. 225 പന്തില്‍ 16 ഫോറുകള്‍ ഉള്‍പ്പെടെയാണ് വിഹാരി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കരിയറിലെ ആറാം ടെസ്റ്റിലാണ് വിഹാരി സെഞ്ചുറി സ്വന്തമാക്കിയത്. മരിച്ചുപോയ അച്ഛനെ കുറിച്ചോര്‍ത്താണ് വിഹാരി വികാരാധീനനായത്. അദ്ദേഹം തുടര്‍ന്നു…. ”വൈകാരികമായി ദിവസമാണിന്നെനിക്ക്. 12 വയസുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എന്നെങ്കിലുമൊരിക്കല്‍ സെഞ്ചുറി നേടാനായാല്‍ […]

Advertisements

നായകനായൽ ഇങ്ങനെയാവണം ; ഇഷാന്ത് ശർമയുടെ ഫിഫ്റ്റി മതിമറന്ന് ആഘോഷിച്ച് കോഹ്ലി ; വൈറൽ വീഡിയോ

125 ഇന്നിങ്‌സുകള്‍ നീണ്ട ഇഷാന്ത് ശര്‍മ്മയുടെ കാത്തിരിപ്പ് ഒടുവില്‍ കിങ്‌സ്റ്റണില്‍ അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി അര്‍ധ സെഞ്ചുറി. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇഷാന്ത് കരിയറിലെ ആ ചരിത്രനിമിഷത്തിലേക്ക് നീങ്ങുമ്ബോള്‍ ഡ്രസ്സിങ് റൂമില്‍ പ്രോത്സാഹനവുമായി വിരാട് കോലിയുണ്ടായിരുന്നു. ഇഷാന്ത് ഓരോ റണ്‍ നേടുമ്ബോഴും കോലി കൈയടിച്ചു. ഒടുവില്‍ ഫിഫ്റ്റി അടിച്ചതോടെ മതിമറന്ന് ആഘോഷിച്ചു. ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാഴ്ച്ചയായിരുന്നു അത്. ആ സന്തോഷത്തില്‍ ഇഷാന്ത് ഡ്രസ്സിങ് റൂമിലേക്ക് ബാറ്റുയര്‍ത്തി […]

ഹാട്രിക്കിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് ; കാരണമിതാണ് ബുംറ പറയുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഹാട്രിക്ക് നേടിയിരുന്നു ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ക്ക് ശേഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന താരമാണ് ബുമ്ര. വിന്‍ഡീസ് ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ബുമ്ര തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയുമാണ് കൂടാരത്തിലെത്തിച്ചത്. ഹാട്രിക് നേട്ടത്തിന്‍റെ ക്രഡിറ്റ് നായകന്‍ വിരാട് കോലിക്കാണ് ബുമ്ര നല്‍കുന്നത്. ചേസിന്‍റെ വിക്കറ്റ് കോലിയുടെ […]