Month: February 2019

ഇതെന്ത് ‘GOAT’; ചാഹലിനെ ഇൻസ്റ്റാഗ്രാമിൽ ട്രോളി ഹിറ്റ്‌മാന്‍

ബെംഗളൂരു: സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ട്രോളാന്‍ കിട്ടുന്ന ഒരു അവസരവും രോഹിത് ശര്‍മ്മ നഷ്ടപ്പെടുത്താറില്ല. സ്‌പോണ്‍സറുടെ സ്റ്റിക്കറില്ലാത്ത ബാറ്റ് ഉപയോഗിച്ചതാണ് ചാഹലിനെ രോഹിത് ഇപ്പോള്‍ ട്രോളാന്‍ കാരണം. ന്യൂസീലന്‍ഡില്‍ നാലാം ഏകദിനത്തില്‍ ചാഹല്‍ പുറത്തെടുത്ത ബാറ്റിംഗ് മികവ് ഓര്‍മ്മിപ്പിച്ചായിരുന്നു രോഹിതിന്‍റെ ട്രോള്‍. “സ്റ്റിക്കറില്ലാത്ത ബാറ്റോ…ചാഹലിന് ന്യൂസീലന്‍ഡിലെ ഇന്നിംഗ്‌സിന് ശേഷം സ്‌പോണ്‍സറെ കിട്ടി എന്നാണ് ഞാന്‍ കരുതിയിരുന്നത്”. എക്കാലത്തെയും മികച്ച താരമെന്ന പരാമര്‍ശത്തോടെ(GOAT) രോഹിത് ശര്‍മ്മ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഹാമില്‍ട്ടണില്‍ […]

കോലിയും ബുംറയും കാര്യമായ പ്ലാനിങ്ങില്‍; നിര്‍ദേശം നല്‍കാനെത്തിയ രോഹിത് വെറും കാഴ്ചക്കാരനായി

വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനിടെ നിർദേശങ്ങൾ നൽകാനെത്തിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ പാടെ അവഗണിച്ച് ക്യാപ്റ്റൻ വിരാട് കോലിയും ജസ്പ്രീത് ബുംറയും. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബുംറയുടെ 19-ാം ഓവറിലായിരുന്നു സംഭവം. ഓവറിൽ വെറും രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയിരുന്നു. എന്നാൽ ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ വേണ്ട 14 റൺസ് […]

ടി20യില്‍ ചരിത്രം കുറിച്ച് സുരേഷ് റെയ്‌ന; ഇതിഹാസ പട്ടികയില്‍ ഇടം

ദില്ലി: ടി20യില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ സുരേഷ് റെയ്‌ന. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ ഉത്തര്‍പ്രദേശിനായി 12 റണ്‍സ് നേടിയപ്പോഴാണ് റെയ്‌ന ഈ നേട്ടത്തിലെത്തിയത്. തന്‍റെ 300-ാം മത്സരത്തിലാണ് റെയ്‌നയുടെ നേട്ടം. 251 മത്സരങ്ങളില്‍ നിന്ന് 7833 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് റെയ്‌നയ്ക്ക് പിന്നില്‍. ടി20യില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ താരമാണ് റെയ്‌ന. ക്രിസ് ഗെയ്‌ല്‍, ബ്രണ്ടന്‍ […]

‘ലോർഡ്സിൽ കോഹ്‍ലി കപ്പ് ഉയര്‍ത്തുന്നെങ്കില്‍ അതിന് പിന്നില്‍ ധോണിയുടെ തന്ത്രങ്ങളായിരിക്കും’ – സുരേഷ് റെയ്‌ന

ക്രിക്കറ്റ് ലോകകപ്പ് അടുത്ത് കൊണ്ടിരിക്കെ കിരീട പോരാട്ടത്തെ കുറിച്ചുള്ള പ്രവചനങ്ങളും സാധ്യതകളും ഇപ്പോഴേ ഉയർന്നു തുടങ്ങി. വേൾഡ് കപ്പ് ഫേവറിറ്റുകളിൽ, മികച്ച ഫോമിലുള്ള ടീം ഇന്ത്യയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യ കപ്പുയുർത്തുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എന്നാൽ സീനിയർ ഇന്ത്യൻ താരം സുരേഷ് റെയ്നക്ക് അക്കാര്യത്തിൽ സംശയമേതുമില്ല. പക്ഷേ, ഇത്തവണ ലോർഡിസിൽ വിരാട് കോഹ്‍ലി കപ്പുയുർത്തുമെങ്കിൽ അതിന് പിന്നിൽ നിർണ്ണായക പങ്കുവഹിക്കുന്നത് എം.എസ് ധോണിയായിരിക്കുമെന്നാണ് റെയ്നയുടെ പക്ഷം. ലോകകപ്പിനായുള്ള […]

ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഫിഫ ലോകകപ്പിലേയ്ക്ക് പ്രത്യേക ക്ഷണം

ലോകത്ത് ഏറ്റവും കൂടുതൽ കാണികളുള്ള രണ്ട് ലോകകപ്പുകളാണ് ഐസിസി ക്രിക്കറ്റ് ലോകകപ്പും ഫിഫി ഫുട്ബോൾ ലോകകപ്പും. 2018ൽ റഷ്യയിരുന്നു ഫിഫ ലോകകപ്പിന് വേദിയായത്. ഈ വർഷം ക്രിക്കറ്റ് ലോകകപ്പും ഇംഗ്ലണ്ടിൽ നടക്കാനിരിക്കെയാണ് കായിക പ്രേമികൾക്ക് ഏറെ ആഹ്ലാദം പകരുന്ന വാർത്ത പുറത്ത് വരുന്നത്. അടുത്ത ഫിഫ ലോകകപ്പിലേയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങളെ പ്രത്യേക ക്ഷണിച്ചിരിക്കുകയാണ് അധികൃതർ. 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലേയ്ക്കാണ് 1983ലും 2011ലും ലോകകപ്പ് […]

വീരമൃത്യു വരിച്ച ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് സെവാഗ്

ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ സി.ആര്‍.പി.എഫ് ജവാന്‍മാരുടെയും മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. മൂന്നു ദശകത്തിനിടെ ജമ്മു കശ്മീര്‍ താഴ്‍വരയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയില്‍ നടന്നത്. ”എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷെ, പുല്‍വാമയില്‍ വീരമൃത്യു […]