Categories
Cricket India Latest News

‘വി വാണ്ട് ധോണി ‘ മുംബൈയുടെ തകർച്ചയിലും ധോണിക്ക് വേണ്ടി ആർപ്പു വിളിച്ചു മുംബൈ ആരാധകരും ;വീഡിയോ കാണാം

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച രണ്ട് ടീമുകളായ ചെന്നൈയും മുംബൈയും ഇന്നലെ രാത്രി ഏറ്റുമുട്ടിയപ്പോൾ, ധോണിയുടെ കീഴിൽ ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അവർക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 18.1 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ വിജയലക്ഷ്യം മറികടന്നു. നാലോവറിൽ വെറും 20 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് കളിയിലെ കേമൻ.

ആദ്യ ബാറ്റിങ്ങിൽ മുംബൈയ്ക്ക്, 13 പന്തിൽ 21 റൺസെടുത്ത നായകൻ രോഹിത് ശർമയും, 21 പന്തിൽ 32 റൺസ് നേടിയ ഇഷാൻ കിഷനും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും, പിന്നീട് വന്നവർക്ക് അത് തുടരാൻ കഴിഞ്ഞില്ല. തിലക് വർമ(22), ടിം ഡേവിഡ് (31), ഹൃതിക് ശോക്കീൻ(18*) എന്നിവരുടെ ഇന്നിങ്സുകളാണ് അവർക്ക് പൊരുതാവുന്ന ടോട്ടൽ സമ്മാനിച്ചത്. 3 വിക്കറ്റ് വീഴ്ത്തിയ ജഡേജയ്ക്ക്, രണ്ട് വിക്കറ്റ് വീതമെടുത്ത മിച്ചൽ സാന്റ്‌നറും തുഷാർ ദേശ്പാണ്ഡെയും മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്ക് ഓപ്പണർ ഡേവോൺ കോൺവേയെ പൂജ്യത്തിന് നഷ്ടമായി. എങ്കിലും മൂന്നാമനായി ഇറങ്ങിയ സീനിയർ ഇന്ത്യൻ താരമായ അജിൻക്യ രഹാനെ സ്‌ഫോടനാത്മക ബാറ്റിംഗാണ് കാഴ്ച്ചവെച്ചത്. 19 പന്തിൽ നിന്നും അർദ്ധസെഞ്ചുറി നേടിയ അദ്ദേഹം, ഈ സീസണിലെ വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടം സ്വന്തം പേരിലാക്കി. 27 പന്തിൽ 61 റൺസോടെ രഹാനെ മടങ്ങുമ്പോൾ ചെന്നൈ വിജയം ഉറപ്പിച്ചിരുന്നു. ശിവം ഡുബെ 28 റൺസ് എടുത്ത് പുറത്തായി. ഓപ്പണർ ഋതുരാജ് 40 റൺസോടെയും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അമ്പാട്ടി റായിഡു 20 റൺസോടെയും പുറത്താകാതെ നിന്നു.

വാങ്കഡെ സ്റ്റേഡിയവുമായി ചെന്നൈ നായകൻ ധോണിയ്ക്ക് അഭേദ്യമായ ബന്ധമാണ് ഉള്ളത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ധോണിയുടെ ബാറ്റിൽ നിന്നും പറന്ന സിക്‌സിലൂടെയാണ് ഇന്ത്യ വിശ്വവിജയികളായത്. അന്ന് ഗാലറിയിൽ പന്ത് വന്നുപതിച്ച ഭാഗം പ്രത്യേകം അടയാളപ്പെടുത്തി അതിന് ധോണിയുടെ പേരുനൽകിയത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ ചെന്നൈ വിജയത്തിലേക്ക് കുതിക്കുന്നതിനിടെ “വീ വാണ്ട് ധോണി” വിളികൾ ഉയർന്നത് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ധോണി പാഡ് കെട്ടി തയ്യാറായി ഇരുന്നെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ റായിഡുവും ഋതുരാജും ചേർന്ന് വിജയത്തിലേത്തിച്ചു. തങ്ങളുടെ ടീമായ മുംബൈ തോൽവിയുടെ വക്കിൽ നിൽക്കുമ്പോഴും എല്ലാവർക്കും വേണ്ടിയിരുന്നത് ധോണിയുടെ ഒരു മിന്നലാട്ടമായിരുന്നു.

We want Dhoni:

Categories
Cricket India Latest News Video

പാണ്ഡ്യയുടെ വിക്കറ്റ് കണ്ട് കൺട്രോൾ വിട്ടു ആഘോഷിച്ചു പോണ്ടിംഗും ദാദയും ,കൂടെ കൂടി പന്തും ;വീഡിയോ

ഡൽഹിയിൽ നടന്ന ഐപിഎല്ലിലെ പോരാട്ടത്തിൽ ‍ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തകർത്ത് ഗുജറാത്ത് ജയന്റ്സ്‌ സീസണിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ‍ഡൽഹി 37 റൺസെടുത്ത നായകൻ വാർണറിന്‍റെയും 36 റൺസെടുത്ത അക്ഷറിന്റെയും മികവിലാണ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തത്.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷമിയും റാഷിദ് ഖാനും ചേർന്നാണ് അവരെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ പുറത്താകാതെ 62 റൺസ് നേടിയ സായ് സുദർശൻ ഗുജറാത്തിന്റെ വിജയമൊരുക്കി. ഡേവിഡ് മില്ലർ 16 പന്തിൽ 31 റൺസോടെ പുറത്താകാതെ നിന്നു. 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു.

മത്സരത്തിനിടെ ഗുജറാത്ത് നായകൻ ഹാർദിക്‌ പാണ്ഡ്യയുടെ വിക്കറ്റ് വീണപ്പോൾ ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ‍ഡൽഹി കോച്ച് റിക്കി പോണ്ടിംഗ് നിയന്ത്രണംവിട്ട് ആഘോഷിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. 4 പന്തിൽ 5 റൺസ് എടുത്ത പാണ്ഡ്യ പവർപ്ലെയുടെ അവസാന പന്തിലാണ് പുറത്തായത്. സർഫ്രാസ് അഹമ്മദിന് പകരം ഇംപാക്ട് പ്ലയറായി ഇറങ്ങിയ പേസർ ഖലീൽ അഹമ്മദിന്റെ ഒരു മനോഹരമായ പന്തിൽ ബാറ്റുവെച്ച പാണ്ഡ്യ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

ഇതുകണ്ട സന്തോഷത്തിൽ ഇരുന്നയിരിപ്പിൽ പോണ്ടിംഗ് തുള്ളിച്ചാടിയപ്പോൾ, ടീം ഡയറക്ടർ സൗരവ് ഗാംഗുലിയും ഒപ്പംകൂടി. ഇതിനെല്ലാം സാക്ഷിയായി ഗാലറിയിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന ‍ഡൽഹി നായകൻ ഋഷഭ് പന്ത്. ഇപ്പോൾ അദ്ദേഹം സജീവക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്, നടക്കാനൊക്കെ അൽപ്പം പ്രയാസമുണ്ട്. എങ്കിലും ‍ഡൽഹിയുടെ ഹോംഗ്രൗണ്ടായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കുറച്ച് ബുദ്ധിമുട്ട് സഹിച്ചും സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

Categories
Cricket India Latest News Uncategorized

ഫാൻ പവർ കാരണം മൈക്കിലൂടെ പറയുന്നത് കേൾക്കാത്ത അവസ്ഥ കണ്ടിട്ടുണ്ടോ ? ഇതാ വീഡിയോ കാണാം

പതിനാറാം ഐപിഎൽ സീസൺ നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ പത്ത് ടീമുകളും ഓരോ മത്സരം വീതം പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ, എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്, കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ ലഖ്നൗ നായകൻ രാഹുൽ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു.

ആദ്യ മത്സരം വിജയിച്ച ടീമിൽനിന്നും ഒരു മാറ്റവുമായാണ് ലഖ്നൗ ഇറങ്ങിയിരിക്കുന്നത്. പേസർ ജയ്ദേവ് ഉണദ്കട്ടിന് പകരം യാഷ് താക്കൂർ ടീമിൽ ഇടംപിടിച്ചു. അപ്പുറത്ത് ചെന്നൈ ആകട്ടെ ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട ടീമിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരം നടക്കുന്നത്. നീണ്ട 1427 ദിവസങ്ങൾക്ക് ശേഷമാണ് ചെന്നൈ സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം തിരിച്ചെത്തുന്നത്. അതിന്റെ ആവേശം ഗാലറിയിൽ പ്രകടമാണ്.

തങ്ങളുടെ പ്രിയപ്പെട്ട ‘തല’ ധോണിയെ ഒരുനോക്ക് കാണാനായി സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിയിട്ടുള്ളത്. മത്സരത്തിന്റെ ടോസ് സമയത്ത് രാഹുൽ സംസാരിച്ചതിന് ശേഷം ധോണിക്ക് മൈക്ക് കൈമാറിയപ്പോൾ ഉണ്ടായ കരഘോഷവും ആർപ്പുവിളികളും സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ധോണി സംസാരിച്ചുതുടങ്ങിയതോടെ അത് ഉച്ചസ്ഥായിയിലായി. ധോണി മൈക്കിൽ സംസാരിക്കുന്നത് വരെ കേൾക്കാൻ കഴിയാത്തതരത്തിലുള്ള ശബ്ദമായിരുന്നു സ്റ്റേഡിയത്തിൽ പിന്നീട് മുഴങ്ങിക്കേട്ടത്.

https://twitter.com/ajay71845/status/1642885287872274434?t=v5X9whWkDy0z0apBiZIlyQ&s=19
Categories
Cricket India IPL 2022 Latest News Malayalam

101 മീറ്റർ സിക്സ് !ബോൾ ചെന്ന് വീണത് സ്റ്റേഡിയത്തിൻ്റെ മേൽക്കൂരയിൽ ;സ്കിസ് വീഡിയോ കാണാം

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ എട്ടുവിക്കറ്റിന് ബാംഗ്ലൂർ മുംബൈയെ തകർത്തിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന്റെ തീരുമാനം ശരിയാക്കുന്ന വിധം ആയിരുന്നു ബാംഗ്ലൂരിന്റെ ഓപ്പണിങ് ബോളർമാരുടെ പ്രകടനം. മുഹമ്മദ് സിറാജും ടോപ്ലിയും മുംബൈ ഇന്ത്യൻസിന്റെ മുൻനിര ബാറ്റ്സ്മാൻമാരെ തകർത്തു. മികച്ച രീതിയിലാണ് ഇരുവരും പന്തെറിഞ്ഞത്.

ടോപ്ലിക്ക് പരിക്കേറ്റത് ബാംഗ്ലൂരിന് തിരിച്ചടിയായി. കൈക്ക് ഏറ്റ പരിക്ക് ഗുരുതരമാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മുംബൈയുടെ സൂപ്പർ ബാറ്റ്സ്മാൻമാരായ രോഹിത് ശർമയും ഇഷാനും സൂര്യകുമാർ യാദവും ചെറിയ റൺ എടുക്കുന്നതിനിടയിൽ തന്നെ കൂടാരം കയറി. വലിയ തുകയ്ക്ക് സ്വന്തമാക്കിയ ക്യാമറൂൺ ഗ്രീനിനും മത്സരത്തിൽ തിളങ്ങാനായില്ല.

മുംബൈയ്ക്ക് ആശ്വാസമായതും മുംബൈയെ മികച്ച ടോട്ടലിലേക്ക് എത്തിച്ചതും തിലക് വർമ്മയുടെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ്. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് തിലക് എന്നാണ് ഹർഷ ബോഗ്ലെ പ്രതികരിച്ചത്. ഇതിനിടയിൽ ബാറ്റ് ചെയ്യാൻ എത്തിയ നേഹൽ വധേരയും തിളങ്ങി. വിരാട് കോലിയും ഫാഫ് ഡു പ്ലീസിയും അർദ്ധ സെഞ്ച്വറി നേടിയത് ബാംഗ്ലൂരിന്റെ വിജയം എളുപ്പമാക്കി.

കരൺ ശർമ എറിഞ്ഞ പന്തിൽ നേഹൽ നേടിയത് 101 മീറ്റർ നീളമുള്ള സിക്സ് ആണ്. നേഹലിന്റെ ബാറ്റിംഗ് മുംബൈയ്ക്ക് വരും മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്ന ഒന്നാണ്. അതേ ഓവറിൽ തന്നെ കരൺ ശർമ നേഹലിനെ പുറത്താക്കിയെങ്കിലും നേഹലിന്റെ ബാറ്റിംഗ് ട്വിറ്ററിൽ പ്രശംസ നേടുകയാണ്. കരൺ ശർമ്മയ്ക്കെതിരെ നേഹൽ വദേര നേടിയ 101 മീറ്റർ സിക്സിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket India Latest News

എക്സ്ട്രാ ഫീൽഡർ ആണോ ! ഗ്രൗണ്ടിൽ പട്ടിസർ,ചിരി അടക്കാൻ ആവാതെ താരങ്ങൾ ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം പുരോഗമിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ കാര്യമായ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ഓസ്ട്രേലിയക്കായി ഇന്ന് ഡേവിഡ് വാർണർ കളിക്കുന്നുണ്ട്. ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.

ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൽ ശക്തമായ നിലയിലേക്ക് പോകുകയായിരുന്ന ഓസ്ട്രേലിയയെ ഇന്ത്യൻ സ്പിന്നർമാരുടെയും ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയുടെയും മികവിൽ തളച്ചിടാൻ ആയി. ആദ്യത്തെ 10 ഓവറിനു ശേഷം മികച്ച രീതിയിലാണ് ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞത്.

മത്സരത്തിൽ മറ്റൊരു കൗതുക കാഴ്ച കൂടി അരങ്ങേറി. മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിൽ ഒരു പട്ടി എത്തി. അപ്രതീക്ഷിതമായി ആയിരുന്നു പട്ടിയുടെ റോയൽ എൻട്രി. പട്ടിയുടെ വരവ് കണ്ട് ചിരി അടക്കാൻ ആകാതെ താരങ്ങൾ ഗ്രൗണ്ടിൽ നിന്നു. അപ്രതീക്ഷിതമായി ഗ്രൗണ്ടിൽ എത്തിയ പട്ടിയുടെയും ചിരി അടക്കാൻ കഴിയാത്ത താരങ്ങളുടെയും വീഡിയോ ദൃശ്യം കാണാം.

Categories
Cricket India Latest News Video

‘ഇതെന്താ ചീറ്റപ്പുലി ആണോ ‘ ഫീൽഡിംഗിൽ കോഹ്‌ലിയുടെ വേഗത കണ്ടോ ? ; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ചെന്നൈയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയൻ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌. കാമറൂൺ ഗ്രീൻ, നതാൻ എല്ലിസ് എന്നിവർക്ക് പകരം ഡേവിഡ് വാർണർ, അഷ്ടൺ അഗർ എന്നിവർ ടീമിലെത്തി. ഇന്ത്യൻ നിരയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ വിജയം വീതമാണുള്ളത്.

ഓസീസ് ഇന്നിങ്സ് പകുതി ദൂരം പിന്നിട്ടപ്പോൾ അവർ 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായി ഇറങ്ങിയ മിച്ചൽ മാർഷും ട്രവിസ് ഹെഡും ഒന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. എങ്കിലും 33 റൺസ് എടുത്ത ഹെഡിനെയും 47 റൺസ് എടുത്ത മാർഷിനെയും പിന്നീടെത്തിയ നായകൻ സ്‌മിത്തിനെ പൂജ്യത്തിലും പുറത്താക്കിയ ഓൾറൗണ്ടർ ഹാർദിക്‌ പാണ്ഡ്യ ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിച്ചു. 23 റൺസ് എടുത്ത ഡേവിഡ് വാർണർ കുൽദീപ് യാദവ് എറിഞ്ഞ പന്തിൽ പുറത്താവുകയും ചെയ്തു.

മത്സരത്തിൽ കനത്ത ചൂടിൽ താരങ്ങൾ പലർക്കും ക്ഷീണം നേരിടേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളിൽ ചിലർ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ ഇറക്കി അൽപസമയം ഗ്രൗണ്ടിൽ നിന്നും വിട്ടുനിൽക്കുന്ന കാഴ്ച കാണാൻ കഴിഞ്ഞു. ഇതിനിടയിലും സൂപ്പർ താരം വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ വളരെ സജീവമാണ്. അക്ഷർ പട്ടേൽ എറിഞ്ഞ പന്ത്രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ഓസീസ് ഓപ്പണർ മിച്ചൽ മാർഷ് ഓഫ് സൈഡിലൂടെ കളിച്ച് ബൗണ്ടറി നേടാൻ ശ്രമിച്ചിരുന്നു. എങ്കിലും ഷോർട്ട് കവറിൽ നിൽക്കുകയായിരുന്ന കോഹ്‌ലി ഒരു ചീറ്റപ്പുലിയെപ്പോലെ, തന്റെ ഇടതുവശത്തുകൂടി പോകുകയായിരുന്ന പന്തിനെ പറന്നുപിടിക്കുകയായിരുന്നു. കാണികൾ വൻ ആർപ്പുവിളികളുമായാണ് ഈ മികച്ച ശ്രമത്തെ പ്രോത്സാഹിപ്പിച്ചത്.

Categories
Cricket India Latest News

എന്താണ് ജഡേജ കാണിച്ചത് , ഓവർ കോൺഫിഡൻസ് നല്ലതല്ല ,വിക്കറ്റ് വലിച്ചെറിഞ്ഞു ജഡേജ ;വീഡിയോ കാണാം

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്ക് നേരിട്ട് മുന്നേറാൻ ഇന്ത്യക്ക് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിൽ തോൽവി ഒഴിവാക്കുക എന്നത് അനിവാര്യമാണ്. അല്ലാത്ത പക്ഷം ശ്രീ ലങ്ക ന്യൂസിലാൻഡ് പരമ്പരയിലെ ഫലം അനുസരിച്ചിരിക്കും ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ. ഈ ഒരു കാരണം കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഇന്ത്യ ബോർഡർ ഗവസ്‌കർ ട്രോഫിയിലെ നാലാമത്തെ ടെസ്റ്റ്‌ മത്സരം കളിക്കുന്നത്.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയക്ക്‌ വേണ്ടി ഖവാജ നേടിയ കൂറ്റൻ സെഞ്ച്വറിയും തന്റെ ആദ്യത്തെ സെഞ്ച്വറി നേടിയ ഗ്രീനും കൂടി ചേർന്ന് 480 റൺസിലേക്കെത്തിച്ചു. ഇന്ത്യക്ക് വേണ്ടി അശ്വിൻ ആറു വിക്കറ്റുകൾ സ്വന്തമാക്കി.ഇന്ത്യയും അതെ നാണയത്തിൽ തിരിച്ചടിച്ചു.ഓരോ ബാറ്റർമാറും സാഹചര്യത്തിന് ഒത്തു ഉയർന്നു.

ഖവാജയുടെ സെഞ്ച്വറിക്ക്‌ ഗിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയിൽ തന്റെ ആദ്യത്തെ സെഞ്ച്വറിയോടെ മറുപടി കൊടുത്തു. രോഹിത്തും പൂജാരയും സാഹചര്യം മനസിലാക്കി ബാറ്റ് വീശി. എന്നാൽ ഒരു വേള ബാറ്റിംഗ് തകർച്ച നേരിടുമെന്ന് കരുതിയപ്പോൾ കോഹ്ലിയും ജഡേജയും കൂട്ടുകെട്ട് ഉയർത്തി. എന്നാൽ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ശേഷം ഇപ്പോൾ ജഡേജ തന്റെ വിക്കറ്റ് വലിച്ചു എറിഞ്ഞിരിക്കുകയാണ്. മർഫിയുടെ ഓവറിൽ രണ്ട് തവണ കൂറ്റൻ ഷോട്ടിന് ശ്രമിച്ചപ്പോൾ ജഡേജക്ക്‌ പിഴച്ചു. എന്നാൽ വീണ്ടും ഒരു തവണ കൂടി കൂറ്റൻ ഷോട്ട് അടിക്കാൻ നോക്കിയ ജഡേജ ഖവാജയുടെ കയ്യിൽ വിശ്രമിച്ചു. വിക്കറ്റ് വിഡിയോ കാണാം ;

Categories
Cricket India Malayalam

കിട്ടിയിക്കാ കിട്ടി ! ഗിൽ സിക്സ് അടിച്ച ബോൾ കാൺമാനില്ല ,ഒടുവിൽ കണ്ട് പിടിച്ചു ആരാധകൻ ; വീഡിയോ കാണാം

അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിംഗ്സിൽ അവർ 480 റൺസെടുത്ത് ഓൾഔട്ടായി. സ്പിന്നർ അശ്വിൻ 6 വിക്കറ്റുമായി തിളങ്ങി. ഷമി രണ്ട് വിക്കറ്റും ജഡേജ, അക്ഷർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എടുത്തിട്ടുണ്ട്. 17 റൺസുമായി നായകൻ രോഹിത് ശർമയും 18 റൺസുമായി ഗില്ലുമാണ് ക്രീസിൽ.

255/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് വേണ്ടി കാമറൂൺ ഗ്രിനും ഉസ്മാൻ ഖവാജയും ഒന്നാം സെഷനിൽ കിടിലൻ ബാറ്റിങ്ങാണ് കാഴ്ചവച്ചത്. 29 ഓവറിൽ നിന്നും 92 റൺസ് കൂടി അവർ കൂട്ടിച്ചേർത്തു. അഞ്ചാം വിക്കറ്റിൽ 208 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ പൊളിച്ചത് കന്നി ടെസ്റ്റ് സെഞ്ച്വറി (114) നേടിയ കാമറൂൺ ഗ്രീനിന്റെ വിക്കറ്റ് നേടിയ അശ്വിൻ ആയിരുന്നു. തുടർന്ന് അലക്സ് കാരിയെ പൂജ്യത്തിനും മിച്ചൽ സ്‌റ്റാർക്കിനെ 6 റൺസിനും പുറത്താക്കിയ അദ്ദേഹം ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഉസ്മാൻ ഖവാജയേ പുറത്താക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ചായക്ക് ശേഷമുള്ള ആദ്യ പന്തിൽ അക്ഷർ പട്ടേലാണ് 180 റൺസ് എടുത്ത അദ്ദേഹത്തെ മടക്കിയത്. എന്നിട്ടും ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന ലയൺ, മർഫി എന്നിവർ 70 റൺസിന്റെ മറ്റൊരു കൂട്ടുകെട്ട് സൃഷ്ടിച്ചതും ഇന്ത്യക്ക് കല്ലുകടിയായി. ഒടുവിൽ അശ്വിൻ തന്നെ വേണ്ടിവന്നു ഇരുവരെയും പുറത്താക്കാൻ.

ഇന്നത്തെ മത്സരം അവസാനിക്കുന്ന ഓവറിൽ നാടകീയ രംഗങ്ങൾക്കാണ് അഹമ്മദാബാദ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. സ്പിന്നർ നഥൻ ലയൺ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ലോങ് ഓണിലേക്ക് സിക്സ് നേടിയിരുന്നു. പന്ത് ചെന്നു പതിച്ചത് വെള്ളത്തുണികൊണ്ട് വലിച്ചുകെട്ടിയ സൈറ്റ് സ്ക്രീനിൽ ആയിരുന്നു. അതിന്റെ ചെറിയൊരു ദ്വാരത്തിലൂടെ പന്ത് താഴേക്ക് ഊഴ്ന്നിറങ്ങി. ഗ്രൗണ്ട് സ്റ്റാഫിന് പെട്ടെന്ന് അങ്ങോട്ടേക്ക് എത്താനുള്ള സൗകര്യമുണ്ടായിരുന്നില്ല. അതോടെ മാച്ച് ഒഫീഷ്യൽ അമ്പയർ അനിൽ ചൗധരി പുതിയ പന്തുകളുടെ പെട്ടിയുമായി ഗ്രൗണ്ടിലേക്ക് വന്നു.

https://twitter.com/OverCovers__24/status/1634152960157515776?t=S7VrGeMiBdBS5dPdeQR5IA&s=19

അതിൽ നിന്നും ഒരു പന്ത് അമ്പയർമാർ തിരഞ്ഞെടുക്കുകയും ചെയ്തു. ടെസ്റ്റിൽ സാധാരണ 80 ഓവറിന് ശേഷമാണ് ന്യൂബോൾ എടുക്കാൻ സാധിക്കുക. എന്നാൽ പത്തോവർ പൂർത്തിയാകും മുൻപേ പുതിയ പന്ത് എടുക്കേണ്ടിവരുന്ന സന്ദർഭങ്ങൾ അപൂർവമാണ്. അതിനിടെ കാണികളിൽ ഒരാൾ എങ്ങനെയൊക്കെയോ ചാടിക്കയറി വെള്ളത്തുണിയുടെ മുകളിലൂടെ നടന്ന് പന്ത് പോയ ദ്വാരത്തിലേക്ക് ഇറങ്ങിയിരുന്നു. അതോടെ പുതിയ പന്ത് ഉപയോഗിച്ച് മത്സരം പുനരാരംഭിക്കണോ അതോ കാണാതെ പോയ പന്ത് കിട്ടുന്നത് വരെ കാത്തുനിൽക്കണോ എന്നുള്ള മനോവിഷമത്തിലായി അമ്പയർമാർ. അപ്പോഴാണ് ആ വ്യക്തി തപ്പിയെടുത്ത പന്തുമായി ഗാലറിയിൽ പൊങ്ങിവന്നത്. കാണികൾ എല്ലാവരും ആർപ്പുവിളികളുമായി ഇത് ആസ്വദിച്ചു. ആ പന്തുകൊണ്ട് തന്നെ ശേഷിച്ച നാല് പന്തുകൾ എറിഞ്ഞ് ഇന്നത്തെ കളി അവസാനിപ്പിച്ചു.

Categories
Cricket India Latest News

തുടർച്ചയായി റിവ്യൂ പാഴാക്കിയതിന് ജഡേജയോട് ചൂടായി രോഹിത് ശർമ, കണക്കിന് തെറിയും കിട്ടി, വീഡിയോ കാണാം

ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് മേൽക്കൈ, ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ സ്പിൻ ത്രയത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാതെ ഇന്ത്യ വെറും 109 റൺസിന് ഓൾ ഔട്ട്‌ ആയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോൾ 156/4 എന്ന നിലയിൽ ആണ്, 6 വിക്കറ്റുകൾ ശേഷിക്കെ 47 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആയി ഓസ്ട്രേലിയക്ക്.

രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്, ഫോമിലല്ലാത്ത കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലും, മുഹമ്മദ്‌ ഷമിക്ക് പകരം ഉമേഷ്‌ യാദവും ഇന്ത്യൻ നിരയിൽ ഇടം നേടി, നാട്ടിലേക്ക് മടങ്ങിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പകരം മിച്ചൽ സ്റ്റാർക്കും ഡേവിഡ് വാർണർക്ക് പകരം കാമറൂൺ ഗ്രീനും ഓസീസ് നിരയിൽ ഇടം നേടി, കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

സ്പിൻ ബോളർമാരെ നന്നായി സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ഇന്ത്യൻ ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഓസ്ട്രേലിയൻ സ്പിൻ ബോളർമാർ മടക്കി അയച്ചപ്പോൾ ഇന്ത്യൻ സ്കോർ വെറും 109 റൺസിൽ ഒതുങ്ങി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ഉസ്മാൻ ക്വജ (60) മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യൻ നിരയിൽ 4 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് രവീന്ദ്ര ജഡേജയാണ് മികച്ച് നിന്നത്, എന്നാൽ മത്സരത്തിനിടെ 2 റിവ്യൂ പാഴാക്കിയതിന് ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈയിൽ നിന്ന് കണക്കിന് ശകാരം കേൾക്കേണ്ടി വന്നു ജഡേജയ്ക്ക്, ലെഗ് സൈഡിൽ പിച്ച് ചെയ്ത ബോളിൽ പോലും ജഡേജയുടെ നിർബന്ധത്തിന് വഴങ്ങിയാണ് രോഹിത് ശർമ DRS എടുത്തത്, എന്നാൽ ഈ 2 റിവ്യൂകളും പാഴായതാണ് ക്യാപ്റ്റനെ ചൊടിപ്പിച്ചത്.

വീഡിയോ :

Categories
Cricket India Latest News

എന്ത് അത് വൈഡ് അല്ല നൊബോൾ ആണെന്നോ ? വിചിത്രമായ നോബോൾ എറിഞ്ഞു ഷമി :വീഡിയോ

ബോർഡർ ഗവസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരം ആവേശകരമായ രീതിയിൽ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിൽ വമ്പൻ പരാജയം ഓസ്ട്രേലിയ നേരിട്ടിരുന്നു.ഇന്നിങ്സിനും 132 റൺസിനുമായിരുന്നു കാങ്കരൂകളുടെ തോൽവി. ഇന്ന് ഓസ്ട്രേലിയ ടോസ് ലഭിച്ച ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഇന്ത്യയും ഒരു മാറ്റം വരുത്തിയിരുന്നു.

പരിക്ക് മാറി തിരിച്ചെത്തിയ ശ്രെയസ് അയ്യർക്ക്‌ മുന്നിൽ സൂര്യകുമാർ യാദവ് വഴി മാറി. ഓസ്ട്രേലിയ റെൻഷാക്ക്‌ പകരം ട്രാവിസ് ഹെഡിനെ ഉൾപ്പെടുത്തി. കൂടാതെ മാത്യു കുന്ഹെമാന് ബോളണ്ടിന് പകരം അരങ്ങേറ്റം നൽകി. ഇന്ത്യൻ താരം ചേതെശ്വർ പൂജാരയുടെ 100 മത്തെ ടെസ്റ്റാണ് ഇന്നത്തേത്. അത് കൊണ്ട് തന്നെ താരത്തെ മത്സരത്തിന് മുമ്പ് ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. എന്നാൽ ഇത് ഒന്നുമല്ല ഇപ്പോൾ മത്സരത്തിലെ ചർച്ചവിഷയം. പിന്നെ എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ. ഷമിയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്. കവാജയാണ് ഓസ്ട്രേലിയ ബാറ്റർ. ഷമി ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു പന്ത് എറിയാൻ ഉദ്ദേശിക്കുന്നു. എന്നാൽ തന്റെ കയ്യിൽ നിന്ന് തെറിച്ച പന്ത് ചെന്ന് വീണത് വൈഡ് ലൈൻ അപ്പുറമാണ്.പക്ഷെ അമ്പയർ നോ ബോൾ വിധിക്കുന്നു.ഷമി ഒരിക്കലും ആ പന്ത് വാർണറുടെ അരക്ക് മീതെയല്ല എറിഞ്ഞത് പന്ത് എറിഞ്ഞപ്പോൾ ക്രീസിന് പുറത്തും കടന്നിട്ടില്ല. എന്നിട്ടും അത് എങ്ങനെ നോ ബോൾ വിധിച്ചത് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം.

15 തരത്തിലുള്ള നോ ബോളുകളാണ് ക്രിക്കറ്റിലുള്ളത്. അതിൽ ഏറ്റവും പൊതുവായ രണ്ട് നോ ബോളുകളാണ് നേരത്തെ മുകളിൽ പറഞ്ഞത്.എന്നാൽ ഷമിയുടെ ഡെലിവറി നോ ബോൾ വിളിക്കാൻ കാരണം പ്ലെയിങ് ഏരിയക്ക്‌ പുറത്ത് കുത്തിയെന്ന് പറഞ്ഞു കൊണ്ടാണ്. വൈഡ് ലൈൻ സമാന്തരമായി വരുന്ന വരക്ക് അപ്പുറം കുത്തുന്ന പന്താണെങ്കിൽ അമ്പയർക്ക്‌ നോ ബോൾ വിളിക്കാം. ഷമിയുടെ ഈ ഡെലിവറി ഇങ്ങനെ പുറത്താണ് കുത്തിയതെന്ന് കാണാം.ഈ ഒരു കാരണം കൊണ്ടാണ് അമ്പയർ ഈ ഡെലിവറി നോ ബോൾ വിധിച്ചതും.

വീഡിയോ :