Categories
Cricket

വീണ്ടും പന്ത് ചുരുണ്ടലോ!ആരും ശ്രദ്ധിക്കാതെ പോയ കാര്യം ഇന്ത്യക്ക് വേണ്ടി ചൂണ്ടി കാണിച്ചത് പാകിസ്ഥാൻ മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും മികച്ച താരങ്ങളാണ് വിരാട് കോഹ്ലിയും ചെതേഷ്വാർ പൂജാരയും. എന്നാൽ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇരുവർക്കും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇരുവരുടെയും വിക്കറ്റ് ഓസ്ട്രേലിയ എടുത്തതിന്റെ പിന്നിൽ പന്ത് ചുരുണ്ടൽ ഉണ്ടായതാണ് മുൻ പാകിസ്ഥാൻ താരം ബാസിത് അലിയുടെ ആരോപണം.

എന്താണ് ബാസിത് അലിയുടെ ആരോപണം എന്ന് നമുക്ക് പരിശോധിക്കാം.‘‘18–ാം ഓവറില്‍ പന്തിന്റെ രൂപം മാറിയെന്നു പറഞ്ഞ അംപയർ പുതിയ പന്ത് ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു.ആ സമയം ആയപ്പോൾ ഇന്ത്യൻ നിര തകർന്നിരുന്നു.15-20 ഓവറിലുള്ളിൽ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യുനത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ.അത് കൊണ്ട് തന്നെ 13 മുതൽ 18 വരെയുള്ള ഓവറുകളിലെ തെളിവുകൾ പരിശോദിച്ചാൽ പന്ത് ചുരുണ്ടൽ നടന്നിട്ടുണ്ടെന്ന് വ്യക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂജാര 13 ഓവറിന്റെ അഞ്ചാമത്തെ പന്തിൽ ഗ്രീനിൻ മുന്നിൽ ബൗളേഡായി. കോഹ്ലിയാകട്ടെ 19 മത്തെ ഓവറിന്റെ രണ്ടാമത്തെ പന്തിൽ സ്റ്റീവ് സ്മിത്തിന് സ്റ്റാർക്കിന്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി.കോഹ്ലിയും പൂജാരയും 14 റൺസ് സ്വന്തമാക്കി.ഈ കാരണങ്ങൾ കൊണ്ട് എല്ലാം തന്നെ ബാസിത് അലിയുടെ സംശയം ഒരു പക്ഷെ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെയും സംശയത്തിലാക്കിയേക്കാം.

Categories
Cricket

‘ഇവനൊക്കെ എന്തിനാ കളിക്കുന്നത് ‘ പന്തിന് പകരം വന്നവൻ്റെ വിക്കറ്റ് കണ്ടോ ,വീഡിയോ കാണാം

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ഏറ്റവും മികച്ച പങ്ക് വഹിച്ച താരമാണ് റിഷബ്‍ പന്ത്. എന്നാൽ കഴിഞ്ഞ വർഷം അവസാനം പന്തിന് കാർ അപകടത്തിൽ ഗുരുതരമായി പരിക്കെറ്റ് തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുകയാണ്. പന്തിന് പകരം ഇന്ത്യ ടീമിൽ എടുത്ത താരമാണ് കെ എസ് ഭരത്.

തുടർച്ചയായി അവസരങ്ങൾ ലഭിച്ചിട്ടും ഭരതിന് ഒരിക്കൽ പോലും മികവിലേക്ക് ഉയരാൻ സാധിച്ചില്ല. ലഭിക്കുന്ന അവസരങ്ങൾ അദ്ദേഹം മത്സരിച്ചു പാഴാക്കുന്ന അവസ്ഥയുമാണ് ക്രിക്കറ്റ്‌ ആരാധകർ കാണുന്നത്.വേർഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലും സ്ഥിതി വിത്യാസത്തമല്ല.ഈ തവണ 15 പന്തിൽ 5 റൺസ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്.അദ്ദേഹം എങ്ങനെയാണ് പുറത്തായത് എന്ന് നമുക്ക് പരിശോധിക്കാം

ഇന്ത്യ തകർച്ചയിലേക്ക് കൂപ്പ്ക്കുത്തുകയാണെന്ന് തോന്നിക്കുന്ന നിമിഷം. ഇന്ത്യൻ സ്കോർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 152 റൺസ്. രഹനേ രക്ഷപ്രവർത്തനം നടത്തുന്നു.എന്നാൽ മറുവശത്ത് ഭരത് ബാറ്റ് ചെയ്യുകയാണ്.ബോളണ്ടാണ് ഓസ്ട്രേലിയക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.38 മത്തെ ഓവറിലെ രണ്ടാമത്തെ പന്ത്. ഗുഡ് ലെങ്ത്തിൽ കുത്തി വരുന്ന ഒരു ബോൾ സ്റ്റമ്പ് ലൈനിലേക്ക് വരുകയാണ്. എന്നാൽ ഭരതിന്റെ പ്രതിരോധം തകർത്തു കൊണ്ട് സ്റ്റമ്പ് തെറിക്കുന്നു. വീണ്ടും ഒരിക്കൽ കൂടി ഒരു പരാജയം ഭരത് ഏറ്റുവാങ്ങുന്നു.

Categories
Cricket

ഈ ബോൾ എങ്ങനെ അടിക്കാൻ!ആർക്കും തൊടാൻ പറ്റാത്ത ഡെലിവറിയിൽ കോഹ്ലി പുറത്ത്, വീഡിയോ കാണാം..

വർഷങ്ങൾക് ശേഷം ഒരു ഐ സി സി ട്രോഫി എന്നാ ഇന്ത്യയുടെ ലക്ഷ്യത്തിന് വീണ്ടും തിരച്ചടികൾ ഏൽക്കുന്നതാണ് ഓവലിൽ കാണുന്ന കാഴ്ച. രണ്ടാം ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. ആദ്യ ഇന്നിങ്സിൽ ഹെഡിന്റെയും സ്മിത്തിന്റെയും സെഞ്ച്വറി മികവിൽ ഓസ്ട്രേലിയ മികച്ച സ്കോർ നേടി. മറുപടി ബാറ്റിങ്ങിന് ഇന്ത്യ തകർച്ചയിലേക്ക് കൂപ്പിക്കുത്തുന്ന കാഴ്ച ഇന്ത്യൻ ആരാധകർ വളരെ വേദനയോടെയാണ് കാണുന്നത്.

നായകൻ രോഹിത് ശർമയുടെ ഗില്ലും പൂജാരയും കോഹ്ലിയും നിരാശപെടുത്തി. ഗില്ലും പൂജാരയും സ്റ്റമ്പിന് നേരെ വന്ന പന്ത് ലീവ് ചെയ്തു ബൗൾഡ്‌ ആയതാണെന്നുള്ളത് വേദനപിക്കുന്ന മറ്റൊരു വസ്തുതയാണ്. എന്നാൽ വിരാട് കോഹ്ലി സ്റ്റാർക്കിന്റെ ഒരു അൺ പ്ലേയബിൾ ഡെലിവറിയിലാണ് പുറത്തായത്.ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്നാ നിലയിൽ പതറുകയാണ്. സ്റ്റാർക്കാണ് ഓസ്ട്രേലിയ ബൗളേർ. വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുകയാണ്.

ഓവറിലെ രണ്ടാമത്തെ പന്ത്, ഒരു ഓഫ്‌ സ്റ്റമ്പ് ലൈനിൽ ഒരു ഡെലിവറി. കോഹ്ലി ഫ്രണ്ട് ഫുട്ടിൽ പ്രതിരോധിക്കാൻ പോകുന്നു.എന്നാൽ കോഹ്ലിക്ക് പിഴക്കുന്നു. ബോൾ എഡ്ജ് എടുക്കുന്നു.നേരെ സ്ലിപ്പിലേക്ക്, സ്ലിപ്പിൽ സ്റ്റീവ് സ്മിത്ത് അതിമനോഹരമായ ഒരു ഓവർ ഹെഡ് ക്യാച്ച് പിടിക്കുന്നു.31 പന്തിൽ 14 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.രണ്ട് ഫോറും കോഹ്ലി സ്വന്തമാക്കിയിരുന്നു.

Categories
Cricket

ലെ അമ്പയർ to രോഹിത് – നിന്റെ പറ്റിക്കൽ പരുപാടി ഇത് വരെ നിർത്തിയില്ലേ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിന്റെ ആവേശത്തിലാണ്.ജൂൺ 7 ന്ന് ആരംഭിച്ച വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയെയാണ്. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയ ബാറ്റിങ്ങിന് അയച്ചു.സ്മിത്തും ഹെഡും സെഞ്ച്വറി നേടിയതോടെ ഓസ്ട്രേലിയ മത്സരം തങ്ങളുടെതാക്കി എന്ന് തോന്നിച്ചുവെങ്കിലും ഇന്ത്യ ശക്തമായി പോരാടുകയാണ്.

ഈ മണിക്കൂർകളിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഒരു പ്രവർത്തി വളരെ രസകരമാവുകയാണ്. ഇതിനോടകം തന്നെ ക്രിക്കറ്റ്‌ ആരാധകർ ഏറ്റെടുത്ത ആ പ്രവർത്തി എന്താണെന്ന് നമുക്ക് പരിശോധിക്കാം.ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ബൗൾ ചെയ്യുകയാണ്.

ഓസ്ട്രേലിയ വിക്കറ്റ്കീപ്പർ അലക്സ്‌ ക്യാരിയാണ് ബാറ്റർ. ഷമിയുടെ ഒരു ഡെലിവറി ക്യാരിയുടെ പാഡിൽ തട്ടുന്നു.ഷമി ഉടനെ തന്നെ അപ്പീൽ ചെയ്യുന്നു.ഇന്ത്യൻ താരങ്ങൾ കൂട്ടം കൂടി റിവ്യൂ എടുക്കണോ വേണ്ടയോ എന്ന ചർച്ചയിൽ.തുടർന്ന് നായകൻ രോഹിത് ശർമ എത്തുന്നു.ലെഗ് സ്റ്റമ്പിൽ നിന്ന് ബോൾ സ്വിങ് ചെയ്തു പുറത്തേക്ക് പോകുന്നു എന്ന് പറയുന്നു. എന്നാൽ ഇത് പറയാൻ രോഹിത് ഉപോയഗിച്ചത് റിവ്യൂ എടുക്കാൻ ആവശ്യപെടുന്ന പോലെയുള്ള രീതിയിലാണ്.ഇത് കണ്ടേ എല്ലാരും ചിരിക്കുകയും അമ്പയർ റിവ്യൂ കൊടുക്കാതെ മത്സരം തുടർന്ന് നടത്തുകയും ചെയ്തു.

Categories
Cricket

സ്റ്റമ്പിന് പിന്നിൽ മിന്നൽ മഹി ആണെന്ന് മറന്നോ ? ഗില്ലിനെ പുറത്താക്കി ധോണിയുടെ കിടിലൻ സ്റ്റമ്പിങ്:വീഡിയോ കാണാം

വിരാട് കോഹ്ലിയുടെ ബാംഗ്ലൂറിനെതിരെ സെഞ്ച്വറി, രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി, എന്നാൽ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ വീണ്ടും തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് കാഴ്ച വെക്കാൻ കഴിയാതെ ശുഭമാൻ ഗിൽ ഒരിക്കൽ കൂടി മടങ്ങി. അതും ചെന്നൈ സൂപ്പർ കിങ്സിന്റെ സാക്ഷാൽ തലയുടെ മിന്നൽ സ്റ്റമ്പ്പിങ്ങിന് മുന്നിൽ.

ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. പതിവ് പോലെ തന്നെ ഗില്ലും സാഹയും മികച്ച രീതിയിൽ തുടങ്ങി. ഗില്ലിനെ പുറത്താക്കാനുള്ള സുവർണവസരം ചാഹാർ നഷ്ടപെടുത്തി. മുംബൈ ഇന്ത്യൻസിനെതിരെ ലഭിച്ച അവസരം മുതലെടുത്തു സെഞ്ച്വറി നേടിയ ഗിൽ ഒരിക്കൽ കൂടി തന്റെ ടീമിനെ മുന്നോട്ട് നയിക്കുമെന്ന് ഓരോ ക്രിക്കറ്റ്‌ ആരാധകർക്കും തോന്നി തുടങ്ങി. ഇനി എന്തെങ്കിലും സ്പെഷ്യൽ സംഭവിച്ചലെ ചെന്നൈക്ക് മത്സരത്തിലേക്ക് തിരകെ വരാൻ സാധിക്കു.

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജയേ ബൗൾ ഏല്പിക്കുന്നു.ഏഴാമത്തെ ഓവറിലെ അവസാനത്തെ പന്ത്, ഔട്ട്‌ സൈഡ് ഓഫ് സ്റ്റമ്പ് ലൈനിൽ ഒരു ഫുൾ ലെങ്ത് ഡെലിവറി. ഗിൽ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ ഗില്ലിന് പന്തിന്റെ ലൈൻ നഷ്ടപെടുന്നു.ബോൾ ധോണിയുടെ കയ്യിൽ. പതിവ് പോലെ തന്നെ മിന്നൽ സ്റ്റമ്പിങ്ങുമായി ധോണി ഗില്ലിനെ പുറത്താകുന്നു. മത്സരത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്സിനെ തിരകെ കൊണ്ട് വന്നു.

Categories
Cricket

അവസരങ്ങൾ മുതലാക്കിയില്ലെങ്കിൽ ആണ്പുള്ളേർ കേറി അങ്ങ് മേയും,, ഗില്ലിന് പുറത്താക്കാൻ മുംബൈക്ക് ലഭിച്ച മൂന്നു അവസരങ്ങളുടെ വീഡിയോ ഇതാണ്..

ട്വന്റി ട്വന്റി ക്രിക്കറ്റ്‌ എന്നും ലഭിക്കുന്ന ഏത് ഒരു ചെറിയ അവസരവും തങ്ങളുടെതാക്കി മാറ്റി കളി തിരിക്കാൻ കഴിയുന്ന ടീമുകൾക്ക് വേണ്ടി ഉള്ളതാണ്. മുംബൈ ഇന്ത്യൻസ് ഇത്തരത്തിൽ പല തരത്തിൽ മത്സരങ്ങൾ തിരിച്ചു ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ജേതാക്കളായ കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസ് ഗുജറാത്ത്‌ ടൈറ്റാൻസ് ക്വാളിഫർ ടു മത്സരത്തിൽ നേരെ വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

ലഭിക്കുന്ന ഏതു അവസരവും മുതലാക്കിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഗിൽ മുംബൈ ഇന്ത്യൻസിനെ കാണിച്ചു കൊടുത്തിരിക്കുകയാണ്. ഇന്ന് മൂന്നു തവണയാണ് മുംബൈ ഇന്ത്യൻസ് ഗില്ലിന്റെ പുറത്താക്കാനുള്ള അവസരങ്ങൾ പാഴാക്കിയത്. ആദ്യത്തെ അവസരം ജോർദാൻ എറിഞ്ഞ ആറാമത്തെ ഓവറിലാണ്. ഓവറിലെ അഞ്ചാമത്തെ പന്തിൽ ടിം ഡേവിഡ് മിഡ്‌ ഓണിൽ ഗില്ലിന്റെ ക്യാച്ച് നഷ്ടപെടുത്തി.

ഗില്ലിനെ പുറത്താക്കാനുള്ള അടുത്ത രണ്ട് അവസരങ്ങളും മുംബൈ ഇന്ത്യൻസിന് ലഭിക്കുന്നത് കാർത്തികേയെ എറിഞ്ഞ ഏട്ടാമത്തെ ഓവറിലാണ്. ഓവറിലെ മൂന്നാമത്തെ പന്തിൽ സ്റ്റെപ് ഔട്ട്‌ ചെയ്ത ഗില്ലിന് പിഴക്കുന്നു. എന്നാൽ അവസരം മുതലാക്കാൻ ഇഷാൻ കിഷൻ കഴിയാതെ പോയി. തൊട്ട് അടുത്ത പന്തിൽ ഒരിക്കൽ കൂടി ഗിൽ പൊക്കി അടിക്കുന്നു. എന്നാൽ തിലക് വർമക്ക് ഒരു അവസരം ഉണ്ടായിരുന്നുവെങ്കിൽ അതും മുതലാക്കാൻ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞില്ല.

Categories
Cricket

നിന്റെ കരിയറിലെ ബെസ്റ്റ് അടിയായിരുന്നോടെ ഇത്., മുംബൈ ഇന്ത്യൻസിനെ തരിപ്പണമാക്കിയ ഗില്ലിന്റെ സെഞ്ച്വറി വീഡിയോ ഇതാ..

തനിക്ക് ട്വന്റി ട്വന്റി ക്രിക്കറ്റ്‌ കളിക്കാൻ അറിയില്ല. തനിക്ക് ബാറ്റിംഗ് ചെയ്യുമ്പോൾ റൺസ് വളരെ വേഗത്തിൽ കൂട്ടാൻ അറിയില്ല.ഈ വിമർശനങ്ങൾ എല്ലാം ഗിൽ കഴിഞ്ഞ കുറച്ചു ഐ പി എൽ സീസണുകളായി നേരിടുന്നതാണ്. എന്നാൽ ഈ സീസണിൽ അസാമാന്യ ബാറ്റിംഗ് പ്രകടനവും അതിവേഗതയിലുള്ള ഗിയർ ഷിഫ്റ്റും കൊണ്ട് ശുഭ്മാൻ ഗിൽ തന്റെതാക്കി മാറ്റുകയാണ്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നു സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് കൂടിയാണ് അദ്ദേഹം സ്വന്തം പേരിൽ ചേർത്തു.തുടക്കത്തിൽ നൽകിയ അവസരങ്ങൾ മുംബൈ ഇന്ത്യൻസ് മുതലാക്കാതെ വന്നപ്പോൾ ഗിൽ തന്റെ ഉഗ്രരൂപം പൂണ്ടുകയായിരുന്നു.രണ്ട് ക്യാച്ചുകളും ഒരു സ്റ്റമ്പ്പിങ് അവസരവുമാണ് മുംബൈ ഇന്ത്യൻസ് നഷ്ടപെടുത്തിയത്.

പ്ലേ ഓഫ്‌ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ എന്നാ റെക്കോർഡ് കൂടി ഗിൽ സ്വന്തം പേരിൽ കുറിച്ചു.60 പന്തുകൾ നേരിട്ട ഗിൽ നേടിയത് 129 റൺസ് സ്വന്തമാക്കിയത്.സീസണിലെ ഓറഞ്ച് ക്യാപ് ലിസ്റ്റിലും അസാമാന്യ മുന്നേറ്റം നടത്തി ഏകദേശം തന്റെ പേരിൽ ഓറഞ്ച് ക്യാപ് അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.ഇന്നത്തെ ഇന്നിങ്സിൽ ഏഴു ഫോറും പത്തു സിക്സുമാണ് അദ്ദേഹം സ്വന്തം പേരിൽ കുറിച്ചത്.215 പ്രഹരശേഷിയിലാണ് ഗിൽ ബാറ്റ് ചെയ്തത്.ഗില്ലിന്റെ സെഞ്ച്വറി മികവിൽ ഗുജറാത്ത്‌ ടൈറ്റാൻസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് സ്വന്തമാക്കി.

Categories
Cricket

ഷോയുടെ കാര്യത്തിൽ ഏട്ടൻ തന്നെ ,ഫോർ കൊടുത്തതിനു യുവ താരത്തോട് ചൂടായി പാണ്ഡ്യ ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത്‌ ടൈറ്റാൻസിനെ ക്വാളിഫർ രണ്ടിൽ ആര് നേരിടുമെന്ന് അറിയാൻ വേണ്ടി ഇപ്പോൾ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസും ലക്കനൗ സൂപ്പർ ജയന്റ്സും മത്സരിക്കുകയാണ്. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു. മുംബൈ ഇന്ത്യൻസ് അവസാനമായി കിരീടം നേടുമ്പോൾ മുംബൈ നിരയിലെ പ്രധാന സാനിധ്യമായ ക്രുനാലാണ് ലക്കനൗ സൂപ്പർ ജയന്റ്സിന്റെ നായകൻ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു മുംബൈ ഇന്ത്യൻസിന് വേണ്ടി മധ്യ നിരയിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത സൂര്യകുമാറും ഗ്രീനും അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി കളം നിറഞ്ഞ യുവ താരം നേഹൽ വദേരെയും കൂടി 20 ഓവറിൽ 182 റൺസ് സ്വന്തമാക്കി. ഈ ഇന്നിങ്സിന്റെ അവസാന ഓവറിൽ ലക്കനൗ നായകൻ ക്രുനാൾ പാന്ധ്യയുടെ പ്രവർത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ ഇരുപതാമത്തെ ഓവർ, യാഷ് താക്കൂറാണ് ലക്കനൗവിന് വേണ്ടി പന്ത് എറിയുന്നത്.നേഹലാണ് ക്രീസിൽ. ഓവറിൽ ആദ്യ മൂന്നു പന്തുകളിൽ ഒരു സിക്സും ഫോറും നേഹൽ വദേരെ സ്വന്തമാക്കി കഴിഞ്ഞു. നാലാമത്തെ പന്തിൽ ഒരിക്കൽ കൂടി വൈഡ് യോർക്കർ ഡെലിവറി നേഹൽ വദേരെ ബൗണ്ടറി നേടുന്നു. ഇത് കണ്ട് ദേഷ്യപെട്ട് കൊണ്ട് ലക്കനൗ നായകൻ ക്രുനാൾ പാന്ധ്യ ലക്കനൗവിന്റെ യുവ താരം യാഷ് താക്കൂറിന്റെ അടുക്കൽ എത്തുന്നു.ഓവറിന്റെ അവസാന പന്തിൽ വദേര താകൂറിന് മുന്നിൽ തന്നെ വീഴുന്നു.

Categories
Cricket

സൂര്യയെയും ഗ്രീനിനേയും മടക്കി ഒറ്റഓവറിൽ കളിതിരിച്ച് നവീൻ ഉൾ ഹഖ്; ഫുൾ ഓവർ വീഡിയോ കാണാം..

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശകരമായി അവസാന ദിനങ്ങളിലേക്ക് കടക്കുകയാണ്.എലിമിനേറ്ററിൽ ഇപ്പോൾ മുംബൈ ഇന്ത്യൻസ് ലക്കനൗ സൂപ്പർ ജയന്റ്സിനെയാണ് നേരിടുന്നത്. ചെപോക്കിലാണ് മത്സരം. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു. മുംബൈ യുവ താരം തിലക് വർമയുടെ തിരിച്ചു വരവ് ശ്രദ്ധേയമായി.

സ്പിനിന് അനുകൂലമായ പിച്ചിൽ ലക്കനൗ ക്യാപ്റ്റൻ ക്രുനാൾ പാന്ധ്യ സ്പിൻ ബൗളിങ്ങുമായി തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്തു. എന്നാൽ മികച്ച രീതിയിൽ മുംബൈ ഓപ്പൺർമാർ പ്രതികരിച്ചതോടെ മികച്ച രീതിയിലേക്ക് മുംബൈ നീങ്ങുമെന്ന് തോന്നിച്ചു. എന്നാൽ മുംബൈ നായകൻ രോഹിത്തിനെ പുറത്താക്കി നവീൻ ഉൾ ഹഖ് ലക്കനൗ സൂപ്പർ ജയന്റ്സിനെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നു.സൂര്യകുമാർ യാദവും ഗ്രീനും മികച്ച രീതിയിൽ ഇന്നിങ്സ് മുന്നോട്ടു നയിച്ചു.

ഒടുവിൽ ഒരിക്കൽ കൂടി നവീൻ ഉൾ ഹഖ് ലക്കനൗവിന്റെ രക്ഷക്കായി എത്തി. മികച്ച രീതിയിയിലേക്ക് കുതിക്കുകയായിരുന്ന ഇരുവരെയും നവീൻ മടക്കി.മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ 11 മത്തെ ഓവറിലാണ് ഇരുവരെയും നവീൻ പുറത്താക്കിയത്. ഓവറിലെ നാലാമത്തെ പന്ത് ഒരു സ്ലോ ലെഗ് കട്ടർ പൊക്കി അടിക്കാൻ ശ്രമിച്ച സൂര്യക്ക് പിഴക്കുന്നു. ലോങ്ങ്‌ ഓഫിൽ ഗൗതത്തിന് ക്യാച്ച് നൽകി സൂര്യ മടങ്ങുന്നു.ഇതേ ഓവറിലെ അവസാന പന്തിൽ വീണ്ടും ഒരു സ്ലോ ലെഗ് കട്ടർ. ഈ തവണ അത് ഗ്രീനിന്റെ കുറ്റി തെറിപ്പിച്ചു കൊണ്ട് പോകുന്നു.

Categories
Cricket

തലയുടെ രാജതന്ത്രം ,പതിരണ എറിയുന്നത് വരെ കളി നിർത്തി ധോണി ,കാരണം ഇതാണ്:വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ക്വാളിഫർ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പൊക്കിലാണ് മത്സരം. ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ ലീഗിലെ ഏറ്റവും മികച്ച ടീമായ ഗുജറാത്ത്‌ ടൈറ്റാൻസാണ് എതിരാളികൾ. ടോസ് നേടിയ ഗുജറാത്ത്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബൌളിംഗ് തിരഞ്ഞെടുത്തു.

രുതുരാജ് ഗെയ്ക്വാദിന്റെയും ഡെവൺ കോൺവേയുടെയും ഓപ്പണിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് സ്വന്തമാക്കി. 60 റൺസ് നേടിയ രുതുരാജ് ഗെയ്ക്വാദ് തന്നെയാണ് ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്‌ ഭേദപേട്ട നിലയിൽ മുന്നേറുകയാണ്. ഈ സീസണിൽ ഡെത്ത് ഓവറിൽ ഏറ്റവും മികച്ച രീതിയിൽ പന്ത് എറിയുന്ന പാതിരാനയേ ധോണി ബൗൾ ചെയ്യാൻ ക്ഷണിക്കുന്നു.

എന്നാൽ ധോണി പാതിരാനായേ ഈ ഓവർ ക്ഷണിക്കാൻ വിളിക്കുമ്പോൾ ഗ്രൗണ്ടിന് പുറത്ത് പോയതിന് ശേഷം പാതിരാനാ ഗ്രൗണ്ടിലേക്ക് കുറച്ചു നിമിഷം മാത്രമായിയൊള്ളു തിരകെ വന്നിട്ട്. ഒൻപത് മിനിറ്റ് മാത്രം ഗ്രൗണ്ടിന് പുറത്ത് പോയ പാതിരാനാ തിരകെ ഗ്രൗണ്ടിൽ വന്നിട്ട് എട്ടു മിനിറ്റ് മാത്രമേ ആയിരുന്നോള്ളൂ. കൃത്യം ഒൻപത് മിനിറ്റ് കഴിഞ്ഞാൽ മാത്രമേ താരത്തിന് പന്ത് എറിയാൻ സാധിക്കുകയൊള്ളു. അത് കൊണ്ട് തന്നെ ധോണി അമ്പയറുമായി ആശയവിനിമയം നടത്തി പാതിരാനാ ഗ്രൗണ്ടിൽ എത്തിയിട്ട് ഒൻപത് മിനിറ്റ് കഴിഞ്ഞു മാത്രമേ ഓവർ ആരംഭിച്ചൊള്ളു.