Author: roshan7

വെടിക്കെട്ട് തീര്‍ക്കാന്‍ മക്കുല്ലം ഇനിയില്ല, ക്രിക്കറ്റിനോട് വിട ചൊല്ലി

വെല്ലിങ്ടണ്‍: വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ബ്രെന്‍ഡന്‍ മക്കുല്ലം. കിവീസ് കുപ്പായത്തില്‍ മാത്രമല്ല ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കു വേണ്ടിയും ഇടിമിന്നല്‍ ബാറ്റിങിലൂടെ മക്കുല്ലം ആരാധകരെ സൃഷ്ടിച്ചു. ദേശീയ ടീമിനോടു നേരത്തേ തന്നെ വിട പറഞ്ഞെങ്കിലും ഐപിഎല്ലുള്‍പ്പെടെയുള്ള ടി20 ലീഗുകളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയോടും ഗുഡ്‌ബൈ പറയാന്‍ തീരുമാനിച്ചിരിക്കുകയാണ് മക്കുല്ലം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ […]

ഗെയ്‌ലിനെ മറികടന്ന് രോഹിത് ശർമ , നീട്ടി വിളിച്ചോ ഹിറ്റ്മാനെ എന്ന്

ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായി ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലാണ് രോഹിത് ശര്‍മ ഈ നേട്ടം കൈവരിച്ചത്. വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിനെയാണ് രോഹിത് മറികടന്നത്. രണ്ടാം ട്വന്റിയില്‍ മൂന്ന് സിക്‌സറുകളാണ് രോഹിത് നേടിയത്. ഇതോടെ ട്വന്റി 20 യിലെ രോഹിത് ശര്‍മയുടെ ആകെ സിക്‌സറുകളുടെ എണ്ണം 107 ലേക്ക് എത്തി. നേരത്തെ ഒന്നാം […]

ഇന്ത്യന്‍ അരങ്ങേറ്റത്തില്‍ സൈനിക്ക് അഭിനന്ദനങ്ങള്‍. പന്തെറിയും മുമ്പ് തന്നെ നിനക്ക് രണ്ട് വിക്കറ്റുകളുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ തെല്ലൊന്ന് ഇടറിയെങ്കിലും ജയിച്ച് കളിയവസാനിപ്പിച്ച് ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 95 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കിയാണ് ഇന്ത്യ കളിയുടെ ഒന്നാം പകുതിയില്‍ തന്നെ മേല്‍ക്കൈ നേടിയത്. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവതാരം വാഷിങ്ടണ്‍ സുന്ദറായിരുന്നു ബോളിങ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ സുന്ദര്‍ ലക്ഷ്യം കണ്ടു. കാംപ്‌ബെല്‍ അക്കൗണ്ട് തുറക്കാതെ പുറത്ത്. തൊട്ടടുത്ത […]

ഒരോവറില്‍ 32 റണ്‍സ്, ഗെയിലാട്ടം വീണ്ടും,വീഡിയോ

ടി20 ക്രിക്കറ്റും ക്രിസ് ഗെയിലും വല്ലാത്തൊരു കോമ്പിനേഷനാണ്. രണ്ടും ചേരുമ്പോള്‍ ബാറ്റിങ് വിസ്‌ഫോടനം തന്നെ നടക്കും. അത് ലോകത്തിന്റെ ഏത് കോണായാലും ഏത് ലീഗായാലും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗ്ലോബല്‍ ടി20 കാനഡ ലീഗ്. ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ എഡ്‌മോന്റണ്‍ റോയല്‍സിനെ ആറ് വിക്കറ്റിനാണ് വാന്‍കൂവര്‍ നൈറ്റ്‌സ് പരാജയപ്പെടുത്തിയത്. തന്റെ പതിവ് ശൈലിയില്‍ തകര്‍ത്താടിയ ഗെയില്‍ 44 പന്തുകളില്‍ നിന്നും 94 റണ്‍സാണ് നേടിയത്. ഇതില്‍ ഒമ്പത് […]

മെസിയോ ക്രിസ്റ്റിയാനോയോ? കോഹ്‌ലിയുടെ മറുപടി ഇങ്ങനെ

ഫ്‌ളോറിഡ: കായിക ലോകത്തെ ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലയണല്‍ മെസിയാണോ മികച്ചതെന്നത്. ഇരുവരും വിരമിച്ചാലും ഈ ചര്‍ച്ച അവസാനിക്കില്ല. രണ്ട് പേര്‍ക്കുമുള്ള ആരാധക പിന്തുണ പകരംവെക്കാനില്ലാത്തതാണ്. ഇതിനിടെ തനിക്ക് പ്രിയപ്പെട്ടവന്‍ ആരാണെന്ന് വ്യക്തമാക്കിയിരിക്കുയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. വിരാടിന്റെ അഭിപ്രായത്തില്‍ ക്രിസ്റ്റ്യാനോയാണ് മികച്ച താരം. മറ്റാരാളേക്കാളും മുകളില്‍ തനിക്ക് ക്രിസ്റ്റിയാനോയാണെന്നും ഏറ്റവും സമ്പൂര്‍ണനായ താരമാണ് ക്രിസ്റ്റ്യാനോയെന്നും കോഹ്‌ലി പറയുന്നു. ഫിഫ ഡോട്ട് കോമിന് […]

കോഹ്‌ലിയും രോഹിതും തമ്മിൽ തർക്കാമോ? ,രോഹിത് ശർമയുടെ പുതിയ പോസ്റ്റ് വിവാദം ആകുന്നു

ലോകകപ്പ് സെമിഫൈനലിൽനിന്നും ഇന്ത്യ പുറത്തായതോടെയാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ പ്രചരിച്ചത്. ഇതിനു പിന്നാലെ രോഹിത് ശര്‍മ്മ നായകന്‍ വിരാട് കോഹ്‌ലിയേയും ഭാര്യ അനുഷ്‌ക ശര്‍മ്മയേയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരും തമ്മിലുളള ഭിന്നത് മറനീക്കി പുറത്തുവന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളെ കോഹ്‌ലി വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകുന്നതിനു മുൻപായുളള വാർത്താസമ്മേളനത്തിൽ തളളിക്കളഞ്ഞിരുന്നു. ”വളരെ കാലമായി ഞാൻ ഇത് കാണുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴക്കുന്നത്. ഞാനും […]

ഉത്തേജക മരുന്നടിച്ചു; പൃഥ്വി ഷായെ കൂടാതെ രണ്ട് താരങ്ങളെ കൂടി സസ്‌പെന്റ് ചെയ്തു

ഉത്തേജക മരുന്നടിച്ചു; പൃഥ്വി ഷായെ സസ്‌പെന്റ് ചെയ്ത് ബിസിസിഐ മുംബൈ: ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ബിസിസിഐയുടെ സസ്‌പെന്‍ഷന്‍. നവംബര്‍ 15 വരെയാണ് താരത്തിന് ബിസിസിഐ സസ്‌പെന്‍ഷന്‍ നല്‍കിയത്. കഫ് സിറപ്പിള്‍ അടങ്ങിയിരിക്കുന്ന നിരോധിത പദാര്‍ത്ഥമാണ് ഷാ ഉപയോഗിച്ചതെന്നാണ് ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നത്. ഫെബ്രുവരി 22 ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെയാണ് താരം തന്റെ മൂത്രത്തിന്റെ സാംപിള്‍ ആന്റി ഡോപ്പിങ് ടെസ്റ്റിന് നല്‍കിയത്. സാംപിള്‍ […]

നിങ്ങളുടെ കല്യാണം എപ്പോഴാ ? ഇന്റര്‍വ്യൂവിനിടെ യുവരാജിന്റെ തമാശ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റിനെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല യുവരാജ്. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ ടൊറന്റോ നാഷണല്‍സിനെ നയിക്കുന്നത് യുവിയാണ്. കഴിഞ്ഞ ദിവസം ടീമിന് ജയമൊരുക്കുന്നതില്‍ യുവി നിര്‍ണായക പങ്കും വഹിച്ചിരുന്നു. ഇതിനിടെ രസകരമായൊരു സംഭവവുമുണ്ടായി. മഴമൂലം കളി തുടങ്ങാന്‍ അല്‍പ്പം വൈകിയിരുന്നു. ഈ സമയം രണ്ട് ടീമിലെ താരങ്ങള്‍ പരിശീലനം നടത്തുകയായിരുന്നു. എന്നാല്‍ എഡ്മണ്ട് റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം ബെന്‍ കട്ടിങ് അഭിമുഖം […]

സിക്‌സുകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും യുവിയുടെ സിക്സ് അത് വേറെ ലെവൽ ആണ് ; വീഡിയോ കാണാം

ടൊറൻഡോ: യുവരാജ് സിങിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിട വാങ്ങൽ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഇനിയൊരങ്കത്തിന് ബാല്യമില്ലെന്ന തോന്നലായിരിക്കാം താരത്തിന്റെ തീരുമാനത്തിന് പിന്നിൽ. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ലോകമെമ്പാടുമുള്ള ടി20 പോരാട്ടങ്ങളിൽ യുവിയുടെ ബാറ്റിങ് വീണ്ടും ആസ്വദിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ആരാധകരിപ്പോൾ സന്തോഷത്തിലാണ്. നടന്നുകൊണ്ടിരിക്കുന്ന കാനഡ ഗ്ലോബൽ ടി20യിലെ ആദ്യ മത്സരത്തിൽ യുവരാജ് ക്യാപ്റ്റനായ ടൊറന്റോ നാഷണൽസ് തോൽവി രുചിച്ചിരുന്നു. മത്സരത്തിൽ യുവിക്ക് തിളങ്ങാനും സാധിച്ചില്ല. എന്നാൽ രണ്ടാം പോരാട്ടത്തിൽ […]

യുവി വീണ്ടും കളിക്കളത്തിലേക്കു ,ആരാധകർ ആവേശത്തിൽ ,മത്സരം ഇതിൽ കാണാം

ടൊറന്റോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ വ്യാഴാഴ്ച ആദ്യ മത്സരം കളിക്കാനിറങ്ങുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ടൊറന്റോ നാഷണല്‍സും വാന്‍കോവര്‍ നൈറ്റ്‌സും തമ്മിലാണ് മത്സരം. ടൊറന്റോ നാഷണല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ യുവരാജ് സിങ് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ആരാധകരും ആകാംഷയിലാണ്. ലോക ക്രിക്കറ്റിലെ പ്രമുഖര്‍ ഇരുടീമുകളിലുമായി മത്സരിക്കാനിറങ്ങുന്നുണ്ട്. വാന്‍കോവര്‍ നൈറ്റ്‌സിന്റെ ക്യാപ്റ്റനായി എത്തുന്നത് വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ്. ഗെയ്‌ലിന്റെ […]