Posts

Showing posts from October, 2025

യുവിയുടെ ആറു സിക്സറുകളിൽ മനംനൊന്തു നിന്ന് തന്റെ മകനെ ആശ്വസപിച്ച അച്ഛന്റെ കഥ....

Image
 ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തിലെയല്ല ക്രിക്കറ്റ്‌ ലോകത്തിലെ തന്നെ ഏറ്റവും ഇതിഹാസകരമായ നിമിഷങ്ങളിൽ ഒന്നാണ് സാക്ഷാൽ യുവരാജ് സിംഗ് ഡർബനിൽ കാഴ്ച വെച്ചത് എന്ന് ക്രിക്കറ്റ്‌ പ്രേമികളോട് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലലോ.ഇന്നും സ്റ്റുവർട്ട് ബ്രോഡിന്റെ മുഖവും യുവിയുടെ ആഘോഷവും ശാസ്ത്രിയുടെ കമന്ററിയും ഓർക്കുമ്പോൾ തന്നെ ഇന്നും രോമാഞ്ചമാണ്.എന്നാൽ അന്നത്തെ ആ നിമിഷത്തിന് ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ ക്രിസ് ബ്രോഡിന്റെ ഒരു തുറന്ന് പറച്ചിൽ ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിൽ ചർച്ചയായിരിക്കുകയാണ്.എന്താണ് ഈ തുറന്ന് പറച്ചിൽ എന്ന് പരിശോധിക്കാം. ടെലെഗ്രാഫിന് കൊടുത്ത അഭിമുഖത്തിലാണ് ക്രിസ് ബ്രോഡിന്റെ ഈ തുറന്ന് പറച്ചിൽ.അന്ന് സ്റ്റുവർട്ടിനെ ആറു സിക്സ് അടിച്ചതിന് ശേഷം യുവരാജിന്റെ ഒരു ഇന്ത്യൻ ജേഴ്സി അദ്ദേഹത്തെ കൊണ്ട് തന്നെ ഒപ്പിട്ട് ക്രിസ് ബ്രോഡ് മേടിപ്പിച്ചു.അതിന് ശേഷം ക്രിസ്മസ് സമ്മാനമായി താൻ അത് സ്റ്റുവർട്ടിന് നൽകി.സ്റ്റുവർട്ട് അത് തുറന്ന് നോക്കി. ശേഷം അത് വേസ്റ്റ് ബിന്നിലേക്ക് തന്നെ സ്റ്റുവർട്ട് ബ്രോഡ് നിക്ഷേപിച്ചു.യുവരാജിന്റെ ആറു സിക്സറുകൾ തന്റെ മകന്റെ നർമ്മബോധത്തേ തന്നെ നശിപ്പിച്ചുവെന്നും ക്രിസ്...